Latest News

12 വയസിന് മൂത്ത കാമുകന്‍; 18 തികഞ്ഞപ്പോള്‍ ഒളിച്ചോട്ടം; സീരിയല്‍ നടി ശ്രീക്കുട്ടിയുടെ ജീവിതത്തില്‍ സംഭവിച്ചത്..

Malayalilife
12 വയസിന് മൂത്ത കാമുകന്‍; 18 തികഞ്ഞപ്പോള്‍ ഒളിച്ചോട്ടം; സീരിയല്‍ നടി ശ്രീക്കുട്ടിയുടെ ജീവിതത്തില്‍ സംഭവിച്ചത്..

ട്ടോഗ്രാഫ് എന്ന ഒറ്റ സീരിയലിലൂടെ തന്നെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് ശ്രീക്കുട്ടി. ഓട്ടോഗ്രാഫിന് മുന്‍പ് ശ്രീ ഗുരുവായൂരപ്പന്‍ അടക്കമുള്ള സീരിയലുകളില്‍ അഭിനയിച്ചിരുന്നുവെങ്കിലും ശ്രീക്കുട്ടിയെ ആരാധകര്‍ അടുത്തറിഞ്ഞത് ഓട്ടോഗ്രാഫിലൂടെയാണ്. എന്നാല്‍ ഓട്ടോഗ്രാഫ് സമ്മാനിച്ച ജനപ്രീതിയില്‍ കരിയര്‍ മുന്നോട്ടു പോകാതെ നേരെ ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു നടി. ഇതൊന്നും ആരാധകര്‍ അറിഞ്ഞിരുന്നില്ല. ഏറെ കാലം കഴിഞ്ഞാണ് നടിയുടെയും ഭര്‍ത്താവിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. അപ്പോഴാണ് സംഭവ ബഹുലമായ പ്രണയവും വിവാഹവും എല്ലാം കഴിഞ്ഞതിന്റെ ആരാധകരും അറിഞ്ഞത്. ഇപ്പോഴിതാ, വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി.

നീണ്ട ഇടവേളയ്ക്ക് ശേഷം സസ്നേഹം എന്ന സീരിയലിലൂടെയാണ് ശ്രീക്കുട്ടി അഭിനയ രംഗത്തേക്ക് തിരികെ എത്തിയിരിക്കുന്നത്. പണ്ട് നഷ്ടപ്പെട്ട ആരാധകരെയും അവസരങ്ങളെയും വീണ്ടും കൈപ്പിടിയില്‍ ഒതുക്കുവാന്‍ ശ്രമിക്കുന്ന ശ്രീക്കുട്ടി തന്റെ ദാമ്പത്യ ജീവിതത്തിലെ ചില അറിയാക്കഥകള്‍ ഇപ്പോള്‍ ആരാധകരുമായി പങ്കുവച്ചതാണ് വൈറലായി മാറുന്നത്. വയസിന് ഏറെ മൂത്തയാളെ പ്രണയിക്കുകയും വിവാഹം കഴിക്കാന്‍ കാത്തിരുന്ന കഥയും ഒളിച്ചോട്ടത്തിലേക്ക് എത്തിച്ച സംഭവങ്ങളും എല്ലാമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി ശ്രദ്ധ നേടുന്നത്.

എട്ടാം ക്ലാസില്‍ പഠിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് ശ്രീക്കുട്ടി മിനിസ്‌ക്രീനിലേക്ക് എത്തിയത്. കടുത്ത കൃഷ്ണ ഭക്തയായ ശ്രീക്കുട്ടി ഗുരുവായൂരപ്പന്‍ എന്ന സീരിയല്‍ ചെയ്തപ്പോഴാണ് ഓട്ടോഗ്രാഫിലേക്ക് അവസരം ലഭിച്ചത്. ശ്രീക്കുട്ടിയുടെ ജീവിതം മാറ്റിമറിച്ച സംഭവങ്ങളായിരുന്നു ഓട്ടോഗ്രാഫില്‍ അഭിനയിച്ചതിലൂടെ നടന്നത്. ഈ പരമ്പരയില്‍ അഭിനയിക്കവേയാണ് ശ്രീക്കുട്ടിയേക്കാള്‍ 12 വയസിന് മൂത്ത ഈ പരമ്പരയുടെ കാമറാമാന്‍ മനോജുമായി ശ്രീക്കുട്ടി പ്രണയത്തിലാകുന്നത്. പരമ്പരയിലെ ആരും തന്നെ അറിയാതെ രഹസ്യമായി മുന്നോട്ടു കൊണ്ടു പോയ പ്രണയം അധികം വൈകാതെ തന്നെ പരസ്യമാകുകയായിരുന്നു. അന്ന് 18 വയസ് പോലും തികയാത്ത സമയത്താണ് ശ്രീക്കുട്ടി മനോജുമായി പ്രണയത്തിലായത്.

നേരത്തെ നിരവധി പ്രൊജക്ടുകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ടെങ്കിലും പ്രണയം മൊട്ടിടുന്നത് ഓട്ടോഗ്രാഫില്‍ വച്ചായിരുന്നു. പൊതുവെ വലിയ ദേഷ്യക്കാരനായിരുന്നു മനോജ്. ആ ദേഷ്യം ഒന്ന് തണുപ്പിക്കാന്‍ പുള്ളിയെ പ്രേമിപ്പിക്കാം എന്ന് ലൊക്കേഷനിലുള്ള എല്ലാവരും കൂടിയങ്ങ് പ്ലാന്‍ ചെയ്യുകയായിരുന്നു. അതിന് ഇരയായി ഇട്ടു കൊടുത്തത് ശ്രീക്കുട്ടിയേയും. യഥാര്‍ത്ഥത്തില്‍ മനോജിനെ കളിപ്പിക്കാനായി തമാശയ്ക്ക് തുടങ്ങിയ പ്രണയം പറഞ്ഞ് പറഞ്ഞ് സീരിയസ് ആവുകയായിരുന്നു. എന്നാല്‍ വീട്ടില്‍ സമ്മതിക്കില്ല എന്ന് ഉറപ്പുള്ളതു കൊണ്ട് വീട്ടുകാര്‍ക്ക് ഒരു സൂചന പോലും നല്‍കിയില്ല. പ്ലസ് ടു പഠനം കഴിഞ്ഞ് 18 വയസ് തികയാന്‍ കാത്തിരുന്ന് അടുത്ത ദിവസം ഒളിച്ചോടി പോയി വിവാഹം കഴിക്കുകയായിരുന്നു ശ്രീക്കുട്ടിയും മനോജും.

അമ്പലത്തിലേക്കാണ് എന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി പോയി താലി കെട്ടുകയായിരുന്നു. എന്നാല്‍ രണ്ടു പെണ്‍മക്കള്‍ മാത്രമുണ്ടായിരുന്ന അച്ഛനും അമ്മയ്ക്കും വലിയ നാണക്കേട് ആയിരുന്നു ഈ സംഭവം. തനിക്കു താഴെയുള്ള സഹോദരിയെ കുറിച്ച് പോലും ചിന്തിക്കാതെ ശ്രീക്കുട്ടി എടുത്ത തീരുമാനം ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും എല്ലാം അവളില്‍ നിന്നും അകറ്റി. എന്നാല്‍ ശ്രീക്കുട്ടിയ്ക്കും മനോജിനും ഒരു കുഞ്ഞ് ആയതോടെ വീട്ടുകാരുടെ എല്ലാ പ്രശ്നങ്ങളും തീര്‍ന്നു. ശ്രീക്കുട്ടി പ്രായത്തിന്റെ പക്വതയില്ലായ്മയില്‍ ചെയ്ത വിവാഹമാണെങ്കിലും തിരഞ്ഞെടുത്ത ആള്‍ നല്ലതാണെന്ന് വീട്ടുകാര്‍ക്കും ബോധ്യപ്പെട്ട നാളുകളായിരുന്നു പിന്നീട്.

ഇപ്പോള്‍ 28 വയസുകാരിയാണ് ശ്രീക്കുട്ടി. വിവാഹം കഴിഞ്ഞാണ് അണ്ണാമല യൂണിവേഴ്സിറ്റിയില്‍ നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ ബിഎ പൂര്‍ത്തിയാക്കിയത്. വിവാഹ ജീവിതത്തില്‍ പത്തു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി മനോഹരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ശ്രീക്കുട്ടിയും മനോജും ഇപ്പോള്‍. കുഞ്ഞിന്റെ ജനനവും മകളെ വളര്‍ത്താനുള്ള കഷ്ടപ്പാടും എല്ലാമായി അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേള താരം എടുത്തിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും തിരികെയെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അതുപോലെ കുടുംബവും അഭിനയജീവിതവും നന്നായി തന്നെ ഒന്നിച്ചു കൊണ്ടു പോകുവാന്‍ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് താരവും.

sreekutty revealed her love story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES