Latest News

മനസപുത്രിയിലെ സൊഫീയ ഇന്നും ആരാധകർക്കു പ്രിയങ്കരി; പുതിയ ഫോട്ടോ പങ്കുവച്ച ശ്രീകല

Malayalilife
 മനസപുത്രിയിലെ സൊഫീയ ഇന്നും ആരാധകർക്കു പ്രിയങ്കരി; പുതിയ ഫോട്ടോ പങ്കുവച്ച ശ്രീകല

ചിലർ അവരുടെ കഥാപാത്രമായായിരിക്കും അറിയപ്പെടുന്നത്. സീരിയൽ നടിമാരും ചിലരൊക്കെ അങ്ങനെയാണ്. അങ്ങനെ അറിയപ്പെടുന്ന ഒരാള് സോഫിയ. നടി ശ്രീകല ശശിധരൻ എന്ന പേരിനേക്കാളും എന്റെ മാനസപുത്രിയിലെ സോഫിയ എന്ന പേരിലൂടെയാണ് ഇന്നും ശ്രീ അറിയപ്പെടുന്നത്. അത്രയും ആഴത്തിൽ ആണ് സോഫിയയെ മലയാളക്കര ഏറ്റടുത്തത്. ഒരു കാലത്ത് സ്‌ക്രീനിൽ സോഫിയ കരഞ്ഞാൽ പ്രേക്ഷകരും ഒപ്പം കരയും എന്ന സ്ഥിതി ആയിരുന്നു. സോഫിയുടെ സന്തോഷം പ്രേക്ഷകർക്കും ആഹ്ളാദമായിരുന്നു. അഭിനയത്തിൽ സജീവം അല്ലെങ്കിലും ഇന്നും സോഫിയ കേരളക്കരയുടെ മാനസപുത്രിയാണ്. ഇന്നും ഓരോ മലയാളിയും ഓർത്തിരിക്കും സോഫിയായെ. ഒരു പരിശീലനം നേടിയ ക്ലാസിക്കൽ നർത്തകിയും മുൻ കലാതിലകവുമായിരുന്നു ശ്രീകലാ ശശിധരൻ.


വിവാഹശേഷവും അഭിനയരംഗത്ത് സജീവം ആയിരുന്നു ശ്രീകല എങ്കിലും ഇപ്പോൾ കുടുംബത്തിന് ഒപ്പം വിദേശത്താണ് താരം. അടുത്തിടെ ലണ്ടനിൽ സ്ട്രോബെറി തോട്ടത്തിൽ നിന്നും പഴങ്ങൾ ആസ്വദിച്ചു കഴിക്കുന്ന ശ്രീകലയുടെ വീഡിയോ ഏറെ വൈറൽ ആയിരുന്നു. അങ്ങനെയാണ് ശ്രീ ഭർത്താവ് വിപിനുമൊത്ത് ലണ്ടനിൽ സ്ഥിരതാമസമാക്കിയെന്ന നിഗമനത്തിൽ പ്രേക്ഷകർ എത്തിയതും. ഇപ്പോൾ ഭർത്താവിനും മകൻ സംവേദിനും ഒപ്പമുള്ള ഒരു ചിത്രം പങ്ക് വച്ച് എത്തിയിരിക്കുകയാണ് ശ്രീകല. നാടൻ ലുക്കിൽ ആണ് മൂന്നുപേരും. നാട്ടിൽ എത്തിയോ എന്നുള്ള സംശയം ആണ് ആരാധകർ താരത്തോട് ചോദിക്കുന്നത്. വീട്ടമ്മയായിട്ടും, വർഷങ്ങൾ കഴിഞ്ഞിട്ടും അന്ന് നമ്മൾ പ്രേക്ഷകർ ടെലിവിഷൻ സ്‌ക്രീനിൽ കണ്ട അതേ രൂപമാണ് ശ്രീക്ക് ഇന്നും. വ്യായാമ കാര്യത്തിൽ പണ്ടുമുതലേ കൂടുതൽ ശ്രദ്ധിക്കുന്ന ശ്രീ ഇപ്പോളും സൗന്ദര്യം അതെ പടി കാത്തുസൂക്ഷിക്കുന്നതിന് നിറഞ്ഞ കൈയ്യടിയാണ് ആരാധകർ നൽകുന്നത്. ഓരോ ചിത്രത്തിന് താഴേയ് കമന്റുകളായി നിരവധി ആൾകാരാണ് എത്താറുള്ളത്. ഇന്ന് സൊഫീയ എന്നാണ് പലരും പരാമര്ശിക്കാറുള്ളത്.


കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ച ശ്രീകല, പിന്നീട് നിരവധി പരമ്പരകളിൽ സഹവേഷങ്ങൾ ചെയ്യുകയുണ്ടായി. മലയാള ടെലിവിഷൻ പരമ്പരകളുടെ റേറ്റിംഗിൽ ഏറ്റവും ഉയരത്തിലെത്തിയ എന്റെ മാനസപുത്രി എന്ന പരമ്പരയിലെ സോഫി എന്ന കഥാപാത്രമാണ് ശ്രീകലയെ പ്രേക്ഷകർക്കു സുപരിചിതയാക്കിയത്. സ്നേഹതീരം, അമ്മമനസ്സ്, ഉള്ളടക്കം, ദേവീ മാഹാത്മ്യം എന്നിവയാണ് അവർ അഭിനിയിച്ച മറ്റു പ്രശസ്തമായ പരമ്പരകൾ. ഏഷ്യാനെറ്റിലെ അമ്മ എന്ന മറ്റൊരു സൂപ്പർഹിറ്റ് പരമ്പരയിലും ശ്രീകല വേഷമിട്ടിരുന്നു.

sofia sreekala malayalam serial manasputhri

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക