ദുല്‍ഖര്‍ സല്‍മാന് കിടിലന്‍ പിറന്നാള്‍ സമ്മാനവുമായി ഷിയാസും ടീമും; ഡിക്യൂവിന്റെ ആരാധകന്റഎ കഥ പറയുന്ന ചാലു ഹിറ്റാകുന്നു

Malayalilife
ദുല്‍ഖര്‍ സല്‍മാന് കിടിലന്‍ പിറന്നാള്‍ സമ്മാനവുമായി ഷിയാസും ടീമും; ഡിക്യൂവിന്റെ ആരാധകന്റഎ കഥ പറയുന്ന ചാലു ഹിറ്റാകുന്നു

ബിഗ്ബോസ് മത്സരാര്‍ഥികളില്‍ ആരാധകര്‍ ഏറെയുള്ള മത്സരാര്‍ഥിയാണ് ഷിയാസ് കരീം. ഇടയ്ക്ക് വച്ചാണ് ബിഗ്ബോസില്‍ ഷിയാസ് എത്തിയതെങ്കിലും കുറച്ചു ദിവസങ്ങള്‍ക്കകം തന്നെ ഷിയാസ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു. 100 ദിവസങ്ങള്‍ ഫോണോ ഇന്റര്‍നെറ്റോ ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ ഹൗസിനുളളില്‍ ഉളളവര്‍ തന്നെ അന്യോന്യം സംസാരിക്കുകയും തങ്ങളുടെ വീട്ടു കാര്യങ്ങളും മറ്റും പറയുകയുമൊക്കെയായിരുന്നു പതിവ്. 

പരസ്പരം അടുത്തറിയാനും ഇവര്‍ക്ക് സാധിച്ചിരുന്നു. അത്തരത്തില്‍ പല അവസരങ്ങളിലും താന്‍ കടന്നു വന്ന വഴികളെക്കുറിച്ചും അനുഭവിച്ച അപമാനത്തെക്കുറിച്ചും ബുദ്ധിമുട്ടിനെക്കുറിച്ചുമൊക്കെ പറഞ്ഞിരുന്നു. ബിഗ്‌ബോസിലെ അവസാന നാലു മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ഷിയാസ് കരീം. ബിഗ്‌ബോസ് വീട്ടില്‍ നിന്നു കൊണ്ട് ഷിയാസ് പുറത്ത് നിരവധി ആരാധകരെയാണ് സൃഷ്ടിച്ചത്. ഇപ്പോള്‍ ഷിയാസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഷോര്‍ട്ട് ഫിലിം ശ്രദ്ധയാകര്‍ഷിക്കുകയാണ്.

ഇന്നലെ ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാളായിരുന്നു. പ്രിയതാരത്തിന് കിടിലന്‍ പിറന്നാള്‍ സമ്മാനമൊരുക്കിയിരിക്കുകയാണ് ഷിയാസും ടീമും. ചാലു എന്ന് പേരിട്ടിരിക്കുന്ന ചിത്രം പറയുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ആരാധകന്റെ കഥയാണ്.ദുല്‍ഖര്‍ സല്‍മാന്റെ വലിയ ആരാധകനായ ഒരു യുവാവ് ചാലു എന്ന പേരില്‍ സിനിമയെടുക്കാനായി താരത്തോട് കഥ പറയാന്‍ ശ്രമിക്കുന്നതും അത് നടക്കാതെ വരുന്നതോടെ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം പ്രവാസജീവിതത്തിന് തയ്യാറെടുക്കുന്നതുമാണ് ചാലു പറയുന്നത്. എന്നാല്‍ ഒടുവില്‍ യുവാവിന്റെ ആഗ്രഹമെന്നോണം ഒരുനാള്‍ അത് സംഭവിക്കുന്നു, അയാള്‍ തന്റെ പ്രിയതാരത്തെ കാണുകയും പിന്നീട് ഷൂട്ട് നടക്കുകയും ചെയ്യുന്നതോടെ ഹ്രസ്വചിത്രം അവസാനിക്കുന്നു.

നിസാമാണ് ഈ ഹ്രസ്വ ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. ഹാഫിസ് നജും ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത്. നിര്‍മ്മല്‍ രാജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അല്‍ത്താഫ് അഷറഫാണ് ചിത്രസംയോജനം. ഷിയാസിന്റെ ഹ്രസ്വചിത്രം സോഷ്യല്‍ മീഡിയയില്‍ മുന്നേറുകയാണ്.


shiyas kareem birthday surprise to dulquer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES