Latest News

നിശ്ചയിച്ച പെണ്‍കുട്ടിയെ തന്നെ കല്യാണം കഴിക്കണമെന്ന് നിയമം ഒന്നുമില്ലല്ലോ; ചെമ്മീന്‍ സിനിമയിലെ പോലെ ബീച്ചില്‍ പാട്ട് പാടി നടക്കാന്‍ എന്തായാലും ഉദ്ദേശിക്കുന്നില്ല; ശരിയായിട്ടുള്ള ആളെ കിട്ടുമ്പോള്‍ എല്ലാവരെയും അറിയിക്കും; വിവാഹത്തെക്കുറിച്ച് ഷിയാസ് കരീമിന്റെ വാക്കുകള്‍

Malayalilife
topbanner
നിശ്ചയിച്ച പെണ്‍കുട്ടിയെ തന്നെ കല്യാണം കഴിക്കണമെന്ന് നിയമം ഒന്നുമില്ലല്ലോ; ചെമ്മീന്‍ സിനിമയിലെ പോലെ ബീച്ചില്‍ പാട്ട് പാടി നടക്കാന്‍ എന്തായാലും ഉദ്ദേശിക്കുന്നില്ല; ശരിയായിട്ടുള്ള ആളെ കിട്ടുമ്പോള്‍ എല്ലാവരെയും അറിയിക്കും; വിവാഹത്തെക്കുറിച്ച് ഷിയാസ് കരീമിന്റെ വാക്കുകള്‍

മോഡലിങ്ങില്‍ നിന്നും അഭിനയ രംഗത്തേക്ക് എത്തിയ ആളാണ് ഷിയാസ് കരീം. പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി.  2023 സെപ്റ്റംബറില്‍ ആയിരുന്നു ഷിയാസിന്റെ വിവാഹ നിശ്ചയം. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഷിയാസിന്റെ വിവാഹ നിശ്ചയ വാര്‍ത്തകള്‍ക്ക് ഒപ്പം ആയിരുന്നു വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയും ഉയര്‍ന്നത്. ഇത് വലിയ ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. നിലവില്‍ ഈ കേസ് കോടതിയില്‍ നടക്കുകയാണ്.

എന്നാല്‍ ഏതാനും നാളുകള്‍ക്ക് മുന്‍പ് ഷിയാസിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും ഈ ഫോട്ടോകളെല്ലാം ഡിലീറ്റ് ആകുകയും ചെയ്തു. ഇതോടെ വിവാഹം മുടങ്ങിയെന്ന തരത്തില്‍ ചില പ്രചാരണങ്ങളും നടന്നിരുന്നു. ഈ അവസരത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഷിയാസ്.

വിവാഹത്തെ പറ്റി ഭീകരമായി സംസാരിക്കാനൊന്നും എനിക്ക് അറിയില്ല. കല്യാണം ഉണ്ടാവും. നിശ്ചയിച്ച പെണ്‍കുട്ടിയെ തന്നെ കല്യാണം കഴിക്കണമെന്ന് നമുക്ക് നിയമം ഒന്നുമില്ലല്ലോ. എന്തായാലും ഞാന്‍ കല്യാണം കഴിക്കും. നിശ്ചയിച്ച പെണ്‍കുട്ടി റെഡിയാണെങ്കില്‍ അവരെ വിവാഹം കഴിക്കും. നാളത്തെ കാര്യം എന്താണ് എന്ന് നമുക്ക് പറയാന്‍ പറ്റില്ലല്ലോ. അല്ലെങ്കില്‍ വേറൊരാളെ കല്യാണം കഴിക്കും. 

ചെമ്മീന്‍ സിനിമയില്‍ നടന്‍ മധുവിനെ പോലെ ബീച്ചില്‍ പാട്ട് പാടി നടക്കാന്‍ എന്തായാലും ഞാന്‍ ഉദ്ദേശിക്കുന്നില്ല. ശരിയായിട്ടുള്ള ആളെ കിട്ടുമ്പോള്‍ ഞാന്‍ എല്ലാവരെയും അറിയിക്കും. ഞാന്‍ ഫോട്ടോ ഇടണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്. എന്റെ വ്യക്തിപരമായ കാര്യത്തില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല. എന്തായാലും കല്യാണം ഉണ്ടാകും. നമ്മള്‍ വിചാരിക്കുന്നത് പോലെ നമ്മുടെ ജീവിതം മുന്നോട്ട് പോകില്ല. ഒരിക്കലും നടക്കില്ല. അങ്ങനെ ആയിരുന്നെങ്കില്‍ കാര്യങ്ങള്‍ എല്ലാം ഈസി ആയേനെ', എന്നാണ് ഷിയാസ് കരീം പറഞ്ഞത്.

Read more topics: # ഷിയാസ് കരീം
shias karim about wedding

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES