മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയിലൂടെ പ്രേക്ഷക മനസുകളില്‍ ഇടം നേടിയവരാണ് മഞ്ജുപിള്ളയും ജയകുമാറും നസീര്‍ സംക്രാന്തിയുമെല്ലാം. പരമ്പരയില്‍ മഞ്ജുപിള്ളയുടെയും ജയകുമാറിന്റെയും മക്കളായി വേഷമിട്ടത് മീനാക്ഷിയും സിദ്ധാര്‍ത്ഥ് പ്രഭുവുമാണ്. യഥാര്‍ത്ഥ ജീവിതത്തിലും ചേച്ചിയും അനിയത്തിയും ആയ ഇവര്‍ ഈ പരമ്പരയിലൂടെയാണ് മലയാളികള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. എന്നാല്‍ മിനിസ്‌ക്രീനില്‍ പ്രശസ്തയായി വരവേയാണ് മീനാക്ഷി പരമ്പരയില്‍ നിന്നും പിന്മാറിയത്. ലണ്ടനില്‍ നഴ്സായി ജോലി ലഭിച്ചതോടെയാണ് പരമ്പര ഉപേക്ഷിക്കാന്‍ തയ്യാറായത്.
അതിനു പകരം പരമ്പരയിലെ ആ കഥാപാത്രം ഏറ്റെടുത്തത് സാറാ ഷേര്‍ളി സാമുവല്‍ കോശി എന്ന പെണ്‍കുട്ടിയാണ്. നൃത്തത്തിലും അഭിനയത്തിലും എല്ലാം കഴിവു തെളിയിച്ച സാറയുടെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. തേജസ് ജോര്‍ജ്ജ് പാലൂരാന്‍ എന്ന യുവാവിനെയാണ് താരം വിവാഹം കഴിക്കുന്നത്. ഒരാഴ്ച മുമ്പാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വിവാഹ വാര്‍ത്തയുടെ സൂചന നല്‍കിക്കൊണ്ടുള്ള ചിത്രം പങ്കുവച്ചത്. ഇതോടെ താരത്തിന്റെ അടുത്ത സുഹൃത്തുക്കളും താരങ്ങളും എല്ലാം ആശംസകള്‍ നേരുകയും ചെയ്തു.
അതിനു പിന്നാലെ പെണ്ണുകാണല്‍ ചിത്രങ്ങളും പങ്കുവച്ചു. ഇപ്പോഴിതാ, വിവാഹനിശ്ചയ ചിത്രങ്ങളും പുറത്തു വന്നിരിക്കുകയാണ്. ഇന്നാണ് താരത്തിന്റെ വിവാഹനിശ്ചയം നടന്നത്. അതിമനോഹരമായ ബ്രൈഡല്‍ ലെഹങ്കയില്‍ സുന്ദരിയായി എത്തിയിരിക്കുന്ന സാറ ഒരു റീല്‍ വീഡിയോ പങ്കുവച്ചുകൊണ്ടാണ് വിവാഹനിശ്ചയ വിശേഷം അറിയിച്ചത്. അതിഗംഭീരമായ വിവാഹനിശ്ചയാണ് നടന്നത്. പാട്ടും ഡാന്‍സും എല്ലാമായി അധികം താരങ്ങളൊന്നും ഇല്ലാതെ ബന്ധുക്കളും പ്രിയപ്പെട്ടവരും സുഹൃത്തുക്കളുമെല്ലാം ഒത്തുച്ചേര്‍ന്ന മനോഹരമായ ചടങ്ങായാണ് വിവാഹനിശ്ചയിച്ചത്.