Latest News

എന്റെ ജീവിതത്തെ ഞാന്‍ വിചാരിച്ചതിലും ഏറ്റവും സുന്ദരവും സന്തോഷകരവും ആകര്‍ഷണീയവുമാക്കി മാറ്റിയതിന് നന്ദി ഇക്ക; ഭര്‍ത്താവിന് സ്നേഹചുംബനവുമായി നടി ഷഫ്ന

Malayalilife
എന്റെ ജീവിതത്തെ ഞാന്‍ വിചാരിച്ചതിലും ഏറ്റവും സുന്ദരവും സന്തോഷകരവും ആകര്‍ഷണീയവുമാക്കി മാറ്റിയതിന് നന്ദി ഇക്ക; ഭര്‍ത്താവിന് സ്നേഹചുംബനവുമായി നടി ഷഫ്ന

ലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുഅപരിചിതയായ താരമാണ്  നടി ഷഫ്ന. സിനിമയിലും സീരിയലിലുമായി അഭിനയിച്ചു കൊണ്ട് പ്രേക്ഷകർക്ക് ഇടയിൽ സജീവയായ താരം ഇപ്പോൾ ഏഴാം വിവാഹവാര്‍ഷികത്തില്‍ ഭര്‍ത്താവ് സജിന് സ്നേഹചുംബനവുമായി എത്തിയിരിക്കുകയാണ്. താരം വിവാഹവാര്‍ഷികാശംസകള്‍  മനോഹരമായ കുറിപ്പിനൊപ്പമാണ് നേര്‍ന്നത്. തന്റെ ജീവിതത്തെ വിചാരിച്ചതിലും ഏറ്റവും സുന്ദരവും സന്തോഷകരവും ആകര്‍ഷണീയവുമാക്കിയെന്നാണ് താരം സോഷ്യൽ മീഡിയയിലൂടെ കുറിക്കുന്നത് .

"എന്റെ ജീവിതത്തെ ഞാന്‍ വിചാരിച്ചതിലും ഏറ്റവും സുന്ദരവും സന്തോഷകരവും ആകര്‍ഷണീയവുമാക്കി മാറ്റിയതിന് നന്ദി ഇക്ക. എന്നെ ഈ ലോകത്ത് നിങ്ങളെപ്പോലെ മറ്റാര്‍ക്കും മനസിലാക്കാനോ എന്‍റെ ചെയ്തികളും സഹിക്കാനോ കഴിയില്ല. എന്നെയും എന്റെ ജീവിതത്തെയും എല്ലായ്പ്പോഴും മനോഹരമാക്കാന്‍ നിങ്ങള്‍ ചെയ്ത കാര്യങ്ങള്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നിങ്ങളോടൊപ്പമുള്ളപ്പോള്‍ എന്റെ ജീവിതത്തില്‍ ഒരു കുറവും എനിക്ക് അനുഭവപ്പെടാറില്ല. അല്ലാഹു എനിക്ക് തന്ന സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും ഒരുകെട്ട് മധുരമാണ് നിങ്ങള്‍. മരണം വരെ അത് എന്റെ ഹൃദയത്തില്‍ ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ഞാന്‍ ഉറപ്പാക്കും. ഞാന്‍ നിന്നെ വളരെയധികം സ്നേഹിക്കുന്നു. സന്തോഷകരമായ വാര്‍ഷികം.- ഷഫ്ന കുറിച്ചു.

താരത്തിന് വിവാഹവാര്‍ഷികാശംസകള്‍ സിനിമയിലെ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ്  അറിയിച്ചിരിക്കുന്നത്.  2013 ലാണ് ഷഫ്ന സീരിയല്‍ നടനായ സജിനുമായി വിവാഹിതയാവുന്നത്.  മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്ലസ് ടു എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരം അഭിനയിച്ചു.  സജിനും ഷഫ്‌നയും പ്ലസ് ടു എന്ന ചിത്രത്തില്‍ ഒരുമിച്ച്‌ അഭിനയിച്ചിരുന്നു. ഇരുവരുടെയും  സൗഹൃദം പ്രണയത്തിലേയ്ക്കും അത് പിന്നീട് വിവാഹത്തിലേക്കും എത്തുകയായിരുന്നു.

shafna instagram post wedding anniversary

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക