Latest News

സീരിയല്‍ നടി സിനി അറസ്റ്റില്‍;ഞെട്ടി സീരിയല്‍ മേഖല; ഒപ്പമുണ്ടായിരുന്നത് കൊലക്കേസ് പ്രതി

Malayalilife
സീരിയല്‍ നടി സിനി അറസ്റ്റില്‍;ഞെട്ടി സീരിയല്‍ മേഖല; ഒപ്പമുണ്ടായിരുന്നത് കൊലക്കേസ് പ്രതി

സീരിയല്‍ നടീനടന്‍മാര്‍ ഉള്‍പെടുന്ന വാര്‍ത്തകള്‍ക്ക് എന്നും വലിയ പ്രചാരമാണ് ലഭിക്കുന്നത്. മിനിസ്‌ക്രീനിലൂടെ പ്രേക്ഷക മനസിനടുത്താണ് ഇവര്‍ നിര്‍ക്കുന്നതെന്നതാണ് ഇതിന് കാരണം. കുറ്റകൃത്യങ്ങളില്‍ ഉള്‍പെടുന്ന ഇവരുടെ പല വാര്‍ത്തകളും ആരാധകരെ ഞെട്ടിക്കാറുണ്ട്. പീഡനക്കേസില്‍ ഉള്‍പെടെ ഡിനിയുടെ വാര്‍ത്തയും കളളനോട്ടടി കേസില്‍ ഉള്‍പെട്ട സൂര്യയുടെ വാര്‍ത്തയും പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. ഇപ്പോഴിതാ നെയ്യാറ്റിന്‍കരയില്‍ നടന്ന വ്യാജമദ്യ വേട്ടയില്‍ സീരിയല്‍ നടി പിടിയിലായെന്ന വാര്‍ത്തയാണ് എത്തുന്നത്. കൊലകേസിലെ പ്രതിയുമായി ചേര്‍ന്നാണ് സിനി വ്യാജമദ്യ വാറ്റ് നടത്തിയത്.

വെള്ളറട സ്വദേശി വിശാഖിനേയും ചെമ്പൂര് സ്വദേശി സിനിയെയും ആണ് പിടികൂടിയത്. ;നെയ്യാറ്റിന്‍കരയില്‍ നിന്ന് 400 ലിറ്റര്‍ കോടയും പാങ്ങോട് 1010 ലിറ്റര്‍ കോടയുമാണ് എക്‌സൈസ് സംഘം കണ്ടെത്തിയത്.ലോക്ക് ഡൗണ്‍ തുടങ്ങിയതു മുതല്‍ ചെമ്പൂര്‍, ഒറ്റശേഖരമംഗലം എന്നീ പ്രദേശങ്ങളില്‍ ഇവര്‍ ചാരായം വാറ്റിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. പാങ്ങോട് കാഞ്ചിനടയില്‍ വാമനപുരം എക്‌സൈസ് സംഘം നടത്തിയ തെരച്ചിലിലാണ് 15 ലിറ്റര്‍ ചാരായവും 1100 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. വാറ്റ് കേന്ദ്രത്തിലുണ്ടായിരുന്നവര്‍ എക്‌സൈസ് സംഘത്തെ കണ്ടതോടെ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.

രണ്ട് വര്‍ഷം മുന്‍പ് ഒറ്റശേഖരമംഗലം സ്വദേശിയായ അരുണിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് പിടിയിലായ വിശാഖ്. സീരിയലില്‍ ജുനിയര്‍ ആര്‍ട്ടിസ്റ്റും നാടകനടിയുമാണ് സിനി. ലോക്ഡൗണായതിനാല്‍ സീരിയലിലെ വേഷങ്ങള്‍ കിട്ടാതായും നാടകം ഇല്ലാതായതോടെയുമാണ് സിനി വ്യാജമദ്യ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞതെന്നാണ് സൂചന. സിനിയുടെ വാര്‍ത്തയറിഞ്ഞ് പകപ്പിലാണ് സഹപ്രവര്‍ത്തകര്‍.

Read more topics: # serial actress sini arrested
serial actress sini arrested

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക