Latest News

സീരിയല്‍ നടി ദര്‍ശന ദാസിന് കുഞ്ഞ് ജനിച്ചു; അമ്മയായ സന്തോഷം പങ്കുവച്ച് താരം

Malayalilife
സീരിയല്‍ നടി ദര്‍ശന ദാസിന് കുഞ്ഞ് ജനിച്ചു; അമ്മയായ സന്തോഷം പങ്കുവച്ച് താരം

റുത്ത മുത്തിലെ ഗായത്രിയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദര്‍ശന ദാസ്. പാലക്കാട് കല്ലടിക്കോട് സ്വദേശിനിയാണ് ദര്‍ശന. ജനിച്ചതും വളര്‍ന്നതുമൊക്കെ പാലക്കാടാണ്. അച്ഛന്‍ അമ്മ രണ്ടു ചേച്ചിമാര്‍ എന്നിവരടങ്ങുന്ന കുടുംബമാണ് ദര്‍ശനയുടേത്. കറുത്തമുത്തിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടതോടെയാണ് സീ കേരളത്തില്‍ സുമംഗലീഭവ എന്ന സീരിയലില്‍ നായികയായി ദര്‍ശന എത്തുന്നത്. വളരെ മികച്ച കഥാപാത്രമായിരുന്നു ഇതില്‍ ദേവു എന്നത്. എന്നാല്‍ സീരിയലില്‍ നിന്നും പെട്ടെന്ന് ദര്‍ശനയെ കാണാതായി. പിന്നെ പ്രേക്ഷകര്‍ കണ്ടത് സോനു സതീഷ് എന്ന നടി ദേവു എന്ന കഥാപാത്രമായി എത്തിയതാണ്.

പിന്നീട് താരം വിവാഹിതയായി എന്ന വാര്‍ത്ത എത്തിയത്. പ്രണയവിവാഹമായിരുന്നു താരത്തിന്റേത്. വിവാഹം നടത്തിത്തരാന്‍ ബുദ്ധിമുട്ടാണ് നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍ ഒരുമിച്ച് ജീവിച്ചോളു എന്ന് വീട്ടകാര്‍ പറഞ്ഞതനുസരിച്ചാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. ഇപ്പോഴും വീട്ടുകാര്‍ സന്തോഷത്തോടെ ഇരിക്കുകയാണെന്നും ദര്‍ശന പറഞ്ഞിരുന്നു.

തന്റെ വീട്ടുകാരെ അറിയിക്കാതെ ഇപ്പോഴും ഒന്നും ചെയ്യുന്നില്ലെന്നും തങ്ങള്‍ എന്തു ചെയ്യുന്നതും വീട്ടുകാര്‍ അറിയുന്നുണ്ടെന്നും ദര്‍ശന പറയുന്നു. ഇപ്പോള്‍ ഭര്‍ത്താവ് അനൂപിന്റെ വീട്ടിലാണ് ദര്‍ശന.സുമംഗലീഭവ സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന അനൂപ് കൃഷ്ണനാണ് ദര്‍ശനയുടെ ഭര്‍ത്താവ മൗനരാഗം എന്ന സീരിയലില്‍ വില്ലത്തി  വേഷത്തിലാണ് താരം എത്തിയിരുന്നത്. ഗര്‍ഭിണിയായതോടെ സീരിയലില്‍ നിന്നും ഇടവേളയെടുത്ത താരം ചിത്രങ്ങളൊക്കെ പങ്കുവച്ച് എത്തിയിരുന്നു. ഇപ്പോള്‍ താന്‍ അമ്മയായ സന്തോഷമാണ് ദര്‍ശന പങ്കുവയ്ക്കുന്നത്. ആണ്‍കുഞ്ഞാണ് താരത്തിന് ജനിച്ചത്. ആശംസകള്‍ അറിയിച്ച് ആരാധകരും എത്തുന്നുണ്ട്.


 

serial actress darsana das blessed with a baby boy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക