Latest News

റമ്മി കളിയിൽ നിന്നും പിന്തിരിപ്പിക്കാൻ ഒട്ടേറെ ശ്രമിച്ചിട്ടുമുണ്ടായിരുന്നു; പക്ഷെ ഇതിന്റെ കരാള ഹസ്തങ്ങളിൽ നിന്നും വിട്ടുപോരാൻ അവർക്കാർക്കും കഴിഞ്ഞിരുന്നില്ല: ആളെക്കൊല്ലി ഗെയിമിനെതിരെ നടി സീമ ജീ നായരുടെ കുറിപ്പ്

Malayalilife
റമ്മി കളിയിൽ നിന്നും പിന്തിരിപ്പിക്കാൻ ഒട്ടേറെ ശ്രമിച്ചിട്ടുമുണ്ടായിരുന്നു; പക്ഷെ ഇതിന്റെ കരാള ഹസ്തങ്ങളിൽ നിന്നും വിട്ടുപോരാൻ അവർക്കാർക്കും കഴിഞ്ഞിരുന്നില്ല: ആളെക്കൊല്ലി ഗെയിമിനെതിരെ നടി സീമ ജീ നായരുടെ കുറിപ്പ്

ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ്  സീമ ജി നായർ. -നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി കാഴ്ചവച്ചത്.  പ്രേക്ഷകരുടെ ഇടയിൽ  താരത്തിന്റെ കഥാപാത്രം പോലെ തന്നെ സീമ ജി നായരുടെ  പ്രവർത്തനങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ  നിരവധി പേരുടെ ജീവനെടുത്ത ഓൺലൈൻ റമ്മി എന്ന ഗെയിം കളിക്കുന്നവർ അതിൽ നിന്നും പിന്മാറണമെന്നാണ് നടി ആവശ്യപ്പെടുന്നത്. ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സീമ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

സീമ ജി നായരുടെ ഫേസ് ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം ഇങ്ങനെ: ശുഭദിനം.. ഈ അടുത്ത കാലത്തായി സമൂഹത്തിൽ കുട്ടികളും ചെറുപ്പക്കാരും ഒരു പോലെ നേരിടുന്ന ഒരു വിപത്തിന്റെ ഭീകരത തിരിച്ചറിഞ്ഞാണ് ഈ കുറിപ്പ്.. കഴിഞ്ഞ ദിവസം ഞാൻ വർക്ക് ചെയ്ത സെറ്റിൽ ചുറ്റും നടക്കുന്നതൊന്നും അറിയാതെ മൊബൈലിൽ കളിക്കുന്ന ചെറുപ്പക്കാരെ കണ്ടു.. ആദ്യമെന്താണെന്നു മനസ്സിലായില്ല.. പിന്നീട് അടുത്തുചെന്നു നോക്കിയപ്പോൾ ആണ് ഓൺലൈൻ റമ്മിയാണെന്നു മനസിലായത്..

സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി.. കഴിഞ്ഞ കുറെ ദിവസങ്ങളായി ‌ഒത്തിരിയേറെ മരണങ്ങൾ നമ്മൾ കേട്ടു.. അതിൽ സ്ത്രീകളും പുരുഷന്മാരും ഉണ്ട്.. അതിൽ പലതും ആത്മഹത്യകൾ ആയിരുന്നു.. പലരും വിദ്യാഭാസം ഉള്ളവരും, ലോക പരിചയം ഉള്ളവരും ആയിരുന്നു.. റമ്മി കളിയിൽ നിന്നും പിന്തിരിപ്പിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും ഒട്ടേറെ ശ്രമിച്ചിട്ടുമുണ്ടായിരുന്നു.. പക്ഷെ ഇതിന്റെ കരാള ഹസ്തങ്ങളിൽ നിന്നും വിട്ടുപോരാൻ അവർക്കാർക്കും കഴിഞ്ഞിരുന്നില്ല.. ഫലമോ മരണം !!!പോയവർ പോയി.. അവർക്കിനി ഒന്നും അറിയണ്ട.. പക്ഷെ ജീവിച്ചിരിക്കുന്ന അവരുടെ കുടുംബാംഗങ്ങൾ, ആ ശൂന്യതയുടെ വേദന ആരു മാറ്റും..

ഈ കളിയിലൂടെ അവരുണ്ടാക്കി വെച്ച ലക്ഷങ്ങളുടെ ബാധ്യതകൾ… അതാരു വീട്ടും.. ഞാൻ സെറ്റിൽ വെച്ച് പറഞ്ഞു നിങ്ങൾ ഇത് കളിക്കരുത്.. ഈ ആപ്പ് uninstall ചെയ്യണം എന്ന്.. അത് സംസാരിക്കുമ്പോൾ തന്നെ ബഹുമാനപ്പെട്ട KB ഗണേഷ്‌കുമാർ MLA നിയമസഭയിൽ ഇക്കാര്യം അവതരിപ്പിക്കുന്നുണ്ടായിരുന്നു.. ഞങ്ങൾ അത് ന്യൂസിൽ കാണുകയും ചെയ്തു.. ജീവിക്കാൻ വേണ്ടിയാണെങ്കിലും, പൈസക്ക് വേണ്ടിയാണെങ്കിലും കലാകാരന്മാർക്ക് ഇത്തിരിയെങ്കിലും പ്രതിബദ്ധത വേണം.. സമൂഹത്തോട്.. അവനവനോട്.. ലോകമെമ്പാടും അറിയപ്പെടുന്നവരാണ് ഇവരെല്ലാവരും.. മഹാ വിപത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്..

ഇനിയും പല മരണങ്ങളും നമ്മൾ കേൾക്കേണ്ടി വരും, അറിയേണ്ടിവരും.. നമ്മുടെ കൂടെയുള്ള ആരെങ്കിലും ഇതിലേക്ക് എത്തിയിട്ടുണ്ടെങ്കിൽ അവരെ പിന്തിരിപ്പിക്കണം.. നമ്മുടെ മക്കളെ പറഞ്ഞു മനസിലാക്കണം.. ഇത് ലോകമെമ്പാടും പ്രചരിപ്പിക്കുന്നവർക്ക് ഒന്നും നഷ്ടപെടാനില്ല.. ലക്ഷങ്ങളും കോടികളും പ്രതിഫലം വാങ്ങിയാണ്‌ അവർ ചെയ്യുന്നത്.. കിട്ടുന്ന കോടികൾ എന്ത് ചെയ്യണമെന്ന് അറിയാത്തവരാണ് പല പ്രമുഖരും.. ഇതിനിരയാകുന്നവർ, ഇരയാകാൻ പോകുന്നവർ ഒന്നോർക്കണം.. നമുക്ക് നമ്മൾ മാത്രമേയുള്ളു.. നമ്മുടെ കുടുംബത്തിനും നമ്മൾ മാത്രമേയുള്ളു…

seema g nair fb post against rummy game

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES