കാണക്കാരി പ്രദേശത്ത് നടന്ന കൊലപാതകമാണ് അവിടുത്തെ നാട്ടുകാരെയും രണ്ട് കുടുംബങ്ങളിലെ വീട്ടുകാരെയും ഞെട്ടിച്ചിരിക്കുന്നത്. വീടനകത്ത് തന്നെ ഉണ്ടായിരുന്ന രണ്ട് പേരുടെയും ശത്രുതയും വൈരാഗ്യവുമാണ് ഇത്തരം ഒരു കൊലപാതകത്തിലേക്ക് നയിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി കുടുംബജീവിതം തകര്‍ന്ന അവസ്ഥയിലായിരുന്ന ദമ്പതികളുടെ ബന്ധം ഒടുവില്‍ ഭയാനകമായ കൊലപാതകത്തിലേക്ക് നീങ്ങിയത്. ഭാര്യയായ ജെസിയെ ക്രൂരമായി കൊന്ന് മൃതദേഹം കൊക്കയില്‍ എറിഞ്ഞെന്ന ആരോപണമാണ് ഭര്‍ത്താവായ സാമിനെതിരെ. പുറമേയിലേക്ക് സാധാരണ ജീവിതം നയിക്കുന്നവനായി തോന്നിച്ചിരുന്ന സാം, വീട്ടിനകത്ത് പതിയെ വളര്‍ത്തിയ വൈരാഗ്യമാണ് ഒടുവില്‍ ഈ ദാരുണ അന്ത്യത്തിലേക്ക് നയിച്ചത്.
വിവാഹിതരായത് മുതല്‍ ജെസി നേരിട്ടത് വലിയ പീഡനങ്ങളായിരുന്നു. 2008-ല്‍ സൗദിയില്‍ ഒരുമിച്ച് താമസിച്ചിരുന്ന സമയത്ത് മറ്റൊരു വിദേശ വനിതയുമായിട്ടുള്ള ബന്ധം ചോദ്യം ചെയ്തതിന് ക്രൂര പീഡനമാണ് ജെസി നേരിടേണ്ടി വന്നിട്ടുള്ളത്. വാതിലിന്റെ ലോക്ക് ഊരി പലതവണ തലയില്‍ അടിച്ചു. ബോധരഹിതയായ ജെസി രണ്ട് മാസത്തോളം വെന്റിലേറ്ററിലായിരുന്നു. പോലീസിനോട് അന്ന് ബാത്ത്റൂമില്‍ തലയടിച്ച് വീണെന്നാണ് സാം പറഞ്ഞിരുന്നത്. അഞ്ച് മാസങ്ങള്‍ക്കപ്പുറം ജെസി സ്വബോധത്തോടെ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ തനിക്ക് പറ്റിയ തെറ്റാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും കാലുപിടിച്ച് പറഞ്ഞതോടെ ജെസി പോലീസില്‍ പരാതിപ്പെട്ടില്ല. പിന്നീടും ഇയാള്‍ പലതവണ ഇവരെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോഴും ഇവള്‍ മക്കളെ ഓര്‍ത്ത് പലതും സഹിക്കുകയായിരുന്നു.
'ജെസിയെ വിവാഹം കഴിക്കുന്നതിന് മുമ്പ് മറ്റൊരു സ്ത്രീയെ സാം ജോര്‍ജ് വിവാഹം കഴിച്ചിരുന്നു. അവരില്‍ ഒരു കുട്ടി ഉണ്ടായിരുന്നു. ആ കുട്ടി ഉണ്ടായ ദിവസമാണ് ജെസിയെ വിവാഹം കഴിക്കുന്നത്. ബെംഗളൂരുവിലെ വിവേക് നഗറിലുള്ള പള്ളിയില്‍ വെച്ചായിരുന്നു ഇരുവരും വിവാഹതരാകുന്നത്. ഇരുവരും മാത്രമായിരുന്നു അന്ന് ചടങ്ങിനുണ്ടായിരുന്നത്. നിയമപരമായ വിവാഹം ആയിരുന്നില്ല അത്. ഇതില്‍ രണ്ട് കുട്ടികളുണ്ട്. ആദ്യത്തെ കുട്ടിയുടെ അമ്മ ആരാണെന്ന് ആ കുട്ടിക്കോ മരിച്ച ജെസിക്കോ അറിയില്ല. മൂന്നുകുട്ടികളേയും അമ്മയായിത്തന്നെയാണ് ജെസി വളര്‍ത്തിയത്. ജനന സര്‍ട്ടിഫിക്കറ്റിലും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലും പാസ്‌പോര്‍ട്ടിലുമെല്ലാം ജെസി തന്നെയാണ് അമ്മ.
ഇരുവരും വിദേശത്തായിരുന്നു. ഐടി മേഖലയിലായിരുന്നു സാമിന് ജോലി. ഡേ കെയര്‍ സ്ഥാപനം നടത്തിവരികയായിരുന്നു ജെസി. കുടുംബ പ്രശ്‌നത്തെത്തുടര്‍ന്ന് ഇവര്‍ പിന്നീട് നാട്ടിലേക്ക് വരികയായിരുന്നു. ജെസിയുടെ പണം ഉപയോഗിച്ച് സാമിന്റെ പേരിലായിരുന്നു കാണിക്കാരിയില്‍ വീടുവാങ്ങിയത്. ഇതിലും തര്‍ക്കമുണ്ടായിരുന്നു. വീട് തനിക്ക് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ജെസി കോടതിയെ സമീപിച്ചിരുന്നു. ഇതോടൊപ്പം തന്നെ വിവാഹമോചനത്തിനും ജെസി കേസ് കൊടുത്തിരുന്നു. തുടര്‍ന്ന് രണ്ടുനിലകളുള്ള വീട്ടില്‍ ഇരു നിലകളിലായി ഇരുവരോടും താമസിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
എന്നാല്‍ മുകളിലത്തെ നിലയില്‍ താമസിച്ചിരുന്ന സാമിന് വിശേദ വനിതകളുമായി ബന്ധം ഉണ്ടായിരുന്നു. മറ്റൊരു യുവതിക്കൊപ്പം ഇയാള്‍ വീട്ടില്‍ വന്നതിനെച്ചൊല്ലി കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുന്‍പ് വഴക്ക് നടന്നിരുന്നതായി പൊലീസ് പറയുന്നു. പഠനത്തിനും ജോലിക്കുമായി മക്കളെല്ലാം വിദേശത്തേക്കു പോയതോടെ 6 മാസമായി ജെസി ഒറ്റയ്ക്കാണ് മുകള്‍നിലയില്‍ കഴിഞ്ഞിരുന്നത്. ദിവസവും അമ്മയെ ഫോണ്‍ വിളിക്കാറുള്ള മക്കള്‍ 26ന് പലതവണ വിളിച്ചിട്ടും കിട്ടാതെ വന്നതോടെ മകള്‍ പോലീസില്‍ പരാതിപെടുകയായിരുന്നു.
കിടപ്പുമുറിയില്‍ വച്ച് ജെസിയെ മൂക്കും വായും തോര്‍ത്ത് ഉപയോഗിച്ച് അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നിട്ട് മൃതദേഹം കാറിന്റെ ഡിക്കിയില്‍ കയറ്റി രാത്രി ഒരു മണിയോടെ ചെപ്പുകുളത്തെത്തി കൊക്കയിലെറിഞ്ഞു. തുടര്‍ന്ന് സാം മൈസൂരുവിലേക്കു കടന്നു. അവിടെവച്ചാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം പിടിയിലായ ഇറാനിയന്‍ യുവതിയെ പൊലീസ് പിന്നീട് വിട്ടയച്ചു. വീട്ടില്‍ താമസിക്കാന്‍ ജെസി കോടതിയില്‍നിന്ന് ഉത്തരവ് നേടിയിരുന്നു. സാമിനും ഇതേവീട്ടില്‍ താമസിക്കാന്‍ അനുമതി നല്‍കി. മുകള്‍ നിലയിലേക്ക് പോകാന്‍ പുറത്തുകൂടി പടികള്‍ നിര്‍മിച്ചിരുന്നു. ഭാര്യയെ വീട്ടില്‍നിന്ന് മാറ്റാന്‍ സാം ശ്രമിച്ചെങ്കിലും കോടതി ഇടപെടല്‍ ഉണ്ടായതിനാല്‍ സാധിച്ചില്ല. ജെസിയെ കൊല്ലാന്‍ കുറേ നാളുകളായി സാം പദ്ധതിയിട്ടിരുന്നു. താന്‍ അവിവാഹിതനാണെന്നാണ് വീട്ടില്‍ എത്തുന്ന സ്ത്രീകളോട് സാം പറഞ്ഞിരുന്നത്.
താന്‍ സാമിന്റെ ഭാര്യയാണെന്ന് ചില സ്ത്രീകളോട് ജെസി പറഞ്ഞിരുന്നു. ഇതോടെ സാമിന് വൈരാഗ്യം വര്‍ധിച്ചു. വിയറ്റ്‌നാം സ്വദേശിയായ സ്ത്രീ ചതി മനസ്സിലാക്കി വീട്ടില്‍നിന്ന് മടങ്ങിയിരുന്നു. ജെസിയെ കൊലപ്പെടുത്തുമെന്ന് സാം പറഞ്ഞതായി ഇവര്‍ ജെസിക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു. ജെസി കരുതലോടെയാണ് വീട്ടില്‍ താമസിച്ചിരുന്നത്. ക്രൂരമായ പീഡനങ്ങള്‍ ജെസി നേരിട്ടിരുന്നതായും പൊലീസ് പറയുന്നു.