സരിഗമപ ഫിനാലെക്ക് വേണ്ടി വലിയ മുന്നൊരുക്കങ്ങളാണ് സീ കേരളം നടത്തുന്നത്. ഒന്നര വര്‍ഷത്തെ ചാനലിന്റെ വളര്‍ച്ചയില്‍ നിര്ണ്ണായക പങ്ക് വഹിച്ച സംഗീത റിയാലിറ്റി ഷോയാണ് സരിഗമപ. പങ്കെടുത്ത മത്സരാര്‍ഥികളില്‍ മിക്കവരും ഇപ്പോള്‍ തിരക്കേറിയ പിന്നണി ഗായകരാണ്. ഈ വരുന്ന സ്വാതന്ത്ര്യ ദിനത്തില്‍ വൈകുന്നേരം 5.30 നാണ് ഫിനാലെ. പ്രേക്ഷകര്‍ക്കായി ഒരു പിടി കൗതുകങ്ങളാണ് ഇതിന് മുന്നോടിയായി ചാനല്‍ ഒരുക്കിയിട്ടുള്ളത്. അതിലൊന്നാണ് സീ കേരളം കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാട്‌സ് ആപ്പ് സ്റ്റിക്കറുകള്‍. മത്സരാര്‍ത്ഥികളുടെ പടങ്ങള്‍ ആലേഖനം ചെയ്ത സ്റ്റിക്കറുകളിലൂടെ തങ്ങളുടെ ഇഷ്ടതാരങ്ങളെ പിന്തുണക്കാന്‍ വേണ്ടിയാണു സീ കേരളം ഇതാദ്യമായി സ്റ്റിക്കറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതാദ്യമായാണ് മലയാളത്തിലെ ഒരു ചാനല്‍ തങ്ങളുടെ റിയാലിറ്റി ഷോ താരങ്ങള്‍ക്ക് പിന്തുണ കാട്ടി വാട്‌സ് ആപ്പ് സ്റ്റിക്കറുകള്‍ പുറത്തിറക്കുന്നത്.
സരിഗമപയുടെ ഗ്രാന്‍ഡ് ഫിനാലെക്ക് മുന്നോടിയായി പുതുമങ്ങള്‍ നിറഞ്ഞ ഇത്തരം ഒട്ടനവധി പരിപാടികളാണ് സീ കേരളം അണിയറയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസിന്റെ മുന്‍നിര ഷോയായ സരിഗമപ 25 വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. സീയുടെ വിവിധ പ്രാദേശിക ചാനലുകള്‍ ഇത് ആഘോഷമാക്കിയിരുന്നു. സരിഗമപയുടെ മലയാളം പതിപ്പ് ഒരു വര്‍ഷം മുമ്പാണ് സംപ്രേഷണം ആരംഭിച്ചത്. ഏറെ പ്രേക്ഷക പ്രീതി സമ്പാദിച്ച ഒരു സംഗീത റിയാലിറ്റി ഷോയാണ് സരിഗമ.
അശ്വിന്‍ വിജയന്‍, ലിബിന്‍ സ്‌കറിയ, ശ്വേത അശോക്, കീര്‍ത്തന എസ് കെ, ജാസിം ജമാല്‍ എന്നിവരടങ്ങുന്ന അഞ്ച് ഫൈനലിസ്റ്റുകളെ ഇതിനകം തന്നെ തിരഞ്ഞെടുത്തിട്ടുണ്ട്. പൊതുജനങ്ങളില്‍ നിന്ന് പരമാവധി വോട്ട് നേടുന്നത് ആരാണ് എന്നതിനെ ആശ്രയിച്ച് ആറാമത്തെ ഫൈനലിസ്റ്റിനെ തീരുമാനിക്കുക.ഗായിക സുജാത, സംഗീത സംവിധായകരായ ഷാന്‍ റഹ്‌മാന്‍, ഗോപി സുന്ദര്‍ എന്നിവരാണ് ഷോയുടെ വിധികര്‍ത്താക്കള്‍