വാനമ്പാടി സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് അന്യഭാഷാ നടനായ സായ്കിരണ്‍ റാം. മലയാളി അല്ലാത്ത അദ്ദേഹം മൂന്നര വര്‍ഷക്കാലം കൊണ്ട് വാനമ്പാടിയിലൂടെ പ്രേക്ഷകരുടെ സ്വന്തം മോഹനായി മാറിക്കഴിഞ്ഞു. മലയാളി അല്ലാത്ത സായ്കിരണ്‍ എസ്പിബിക്കായ് മലയാളത്തില്‍ ആദരാഞ്ജലികള്‍ നേരുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായാണ് സായ് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ട് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
നമസ്‌കാരം ബാലു സാര്‍ ഇപ്പോഴും ഇല്ല എന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.ബാലു അങ്കിള്‍ ഞങ്ങള്‍ക്ക് ഒരു കുടുംബസുഹൃത്ത് കൂടിയാണ്. എന്റെ രണ്ടാമത്തെ സിനിമക്കായി അദ്ദേഹം പാടുമ്പോള്‍, എന്റെ അച്ഛനെ വിളിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 'മൈ ഗോഡ് അങ്ങയുടെ സായിക്കായി ഞാന്‍ പാടുന്നു. അദ്ദേഹം എനിക്കായി പാടുന്നതില്‍ ഷോക്കിങ് ആണ് ഒപ്പം സന്തോഷവും ഉണ്ടെന്നും'
'എനിക്ക് ആ നിമിഷം ജീവിതത്തില്‍ മറക്കാന്‍ ആകില്ല. എന്റെ ഒരുപാട് സിനിമകള്‍ക്ക് അദ്ദേഹം പാട്ടു പാടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണം, നമ്മള്‍ സംഗീത കുടുംബത്തിനും, ആരാധകര്‍ക്കും ചലച്ചിത്ര മേഖലയ്ക്കും തീര്‍ത്താല്‍ തീരാത്ത നഷ്ടം ആണ്. ഇനിയും ഇതുപോലെ ഉള്ള ഒരാളെ കിട്ടാന്‍ പ്രയാസം ആണ്', എന്നും സായ് കിരണ്‍ ലൈവ് വീഡിയോയിലൂടെ പറയുന്നു.
അദ്ദേഹം ഒരു മികച്ച ഗായകന്‍ മാത്രമല്ല, ഒരു മികച്ച മനുഷ്യസ്‌നേഹി കൂടി ആയിരുന്നു. ആയിരക്കണക്കിന് ഗായകരെ അദ്ദേഹം പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വേര്‍പാട് ഞങ്ങളുടെ സംഗീത കുടുംബത്തിനും അദ്ദേഹത്തിന്റെ കോടിക്കണക്കിന് ആരാധകര്‍ക്കും വ്യക്തിപരമായ നഷ്ടമാണ്. അദ്ദേഹത്തിന്റെ ശബ്ദം നൂറ് വര്ഷങ്ങള്ക്കപ്പുറവും നിറഞ്ഞു നില്‍ക്കും തീര്‍ച്ച', എന്നും സായ് കുറിച്ചു.