Latest News

സീരിയല്‍ താരം റോണ്‍സണിന്റെ ഭാര്യ ഇത്ര സൂപ്പറാണോ; ബൈക്കറായ റോണ്‍സണൊപ്പം സ്റ്റൈലിഷായി നീരജ

Malayalilife
topbanner
 സീരിയല്‍ താരം റോണ്‍സണിന്റെ ഭാര്യ ഇത്ര സൂപ്പറാണോ; ബൈക്കറായ റോണ്‍സണൊപ്പം സ്റ്റൈലിഷായി നീരജ

ഭാര്യ സീരിയലിലെ നന്ദന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടനാണ് റോണ്‍സണ്‍ വിന്‍സെന്റ്. ജനപ്രിയ സീരിയലായ സീതയില്‍ ജടായു ധര്‍മ്മന്‍ എന്ന കഥാപാത്രമായും തിളങ്ങിയ റോണ്‍സന്‍ അഭിനയരംഗത്ത് സജീവമാണ്.  ലോക്ഡൗണിന് മുന്‍പാണ് റോണ്‍സണ്‍ വിവാഹിതനായത്. ബാലതാരമായി ശ്രദ്ധനേയിട്ടുള്ള ഡോ നീരജയാണ് റോണ്‍സന്റെ ഭാര്യ. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച മിശ്രവിവാഹമാണ് റോണ്‍സനും ഡോ നീരജയും തമ്മില്‍ നടന്നത്. അറേയ്ഞ്ച്ഡ് മാരേജായിരുന്നു ഇവരുടെത്. ക്രിസ്ത്യാനിയായ റോണ്‍സന്റെയും ഹിന്ദുവായ നീരജയുടെയും വീട്ടുകാര്‍ ആലോചിച്ചിച്ച് ഉറപ്പിച്ചതാണ് ഇവരുടെ വിവാഹം. ഹിന്ദു ആചാരപ്രകാരം ഫെബ്രുവരി രണ്ടിന് കൊച്ചിയില്‍ നീരജയുടെ കുടുംബക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഇരുവരും സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ്.

ഭാര്യയോട് ഏറെ ഇഷ്ടമുളള റോണ്‍സണ്‍  വിശേഷങ്ങളൊക്കെ പങ്കുവച്ച് എത്താറുണ്ട്. ഇപ്പോള്‍ ഭാര്യയ്ക്കൊപ്പം പുത്തന്‍ ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കയാണ് റോണ്‍സണ്‍. സാരിയില്‍ നാടന്‍ പെണ്‍കുട്ടിയായിട്ടാണ് റോണ്‍സണിന്റെ ഭാര്യ നീരജയെ ആരാധകര്‍ കണ്ടിട്ടുളളത്. മികച്ച ഒരു ബൈക്കര്‍ ആണ് റോണ്‍സണ്‍. പലപ്പോഴും താരത്തിന്‍െ പോസ്റ്റുകളിലൂടെ താരത്തിനുളള ബൈക്ക് പ്രേമവും ആരാധകര്‍ക്ക് അറിയാം. റോണ്‍സണിന്റെ പിറന്നാളിന് നീരജ സമ്മാനമായി നല്‍കിയ തും ബൈക്കാണ്. എന്നാല്‍ ഇപ്പോള്‍ നാടന്‍ ലുക്കില്‍ കാണാറുളള നീരജയുടെ ബൈക്കര്‍ ഗേള്‍ ലുക്കാണ് റോണ്‍സണ്‍ പങ്കുവച്ചിരിക്കുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നതോടെ കൂട്ടുകാര്‍ക്കൊപ്പം ഒരു ബൈക്ക് റൈഡിന് ഒരുങ്ങുന്നതിന്റെ ചിത്രങ്ങളാണ് റോണ്‍സണ്‍ പങ്കുവച്ചിരിക്കുന്നത്. റോണ്‍സണിന്റെ നീരജയുടെ പുത്തന്‍ ലുക്ക് കണ്ട് ആരാധകരും അമ്പരക്കുകയാണ്.


 

Read more topics: # ronson wife,# neeraja
ronson wife neeraja

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES