ചിങ്ങമാസം എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ റിമി ടോമി ഇന്ന് അവതാരക നടി, പാചക വിദഗ്ദ്ധ തുടങ്ങി കൈവയ്ക്കാത്ത മേഖലകളില്ല എന്ന് തന്നെ പറയാം. നിറയെ യാത്രകള്‍ ചെയ്യുന്ന താരം അതിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് എത്താറുണ്ട്. ലോക് ഡോണ്‍ ആയതോടെ സ്വന്തമായി യൂ ട്യൂബ് ചാനലുമായാണ് റിമി എത്തിയത്. തന്റെ വ്‌ളോഗുകളും പാചകങ്ങളുമാണ് ചാനലിലൂടെ റിമി പങ്കുവയ്ക്കുന്നത്.
ഏതു വേദിയിലെത്തിയാലും പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്ന ആളാണ് റിമിടോമി. പാട്ടുകള്‍ പാടുന്ന വേദികളിലും പോലും മലയാളികള്‍ റിമിക്കൊപ്പം ചുവടുകള്‍ വയ്ക്കാറുണ്ട്. വിവാഹമോചനത്തിന് ശേഷം യാത്രകളിലൂടെയാണ് റിമി തന്റെ സാധാരണജീവിതത്തിലേക്ക് മടക്കയാത്ര നടത്തിയത്. റോയിസിന്റെ വിവാഹം കഴിഞ്ഞിട്ടും റിമി കല്യാണം കഴിക്കുന്നില്ലേ എന്ന് ആരാധകര്‍ തിരക്കിയിരുന്നു. റോയിസുമായുള്ള ബന്ധത്തില്‍ റിമിക്ക് മക്കളില്ല. എന്നാല്‍ സഹോദരന്‍ റിങ്കുവിന്റെയും സഹോദരി റീനുവിന്റെയും മക്കളെ പ്രാണനാണ് റിമിക്ക്. ഇപ്പോള്‍ കണ്‍മണിക്കും കുട്ടാപ്പിക്കുമൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കയാണ് റിമി.
രണ്ട് കുസൃതിക്കുരുന്നുകള്‍ക്കിടയില്‍ മറ്റൊരു കുസൃതിക്കാരിയായിട്ടുള്ള ചിത്രമാണ് റിമി ടോമി പങ്കുവച്ചത്. 'കണ്മണിയും കുട്ടാപ്പിയും പിന്നെ കൊച്ചമ്മയും' എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രങ്ങള്‍ക്ക് നിരവധി ലൈക്കുകളും കമന്റുകളുമാണ്. റിമിയ്ക്ക് അല്ലേലും കുട്ടികളോട് ഒരു ഇഷ്ടമാണണെന്നും കൊച്ചമ്മയും കുട്ട്യോളും സൂപ്പര്‍ ആയിട്ടുണ്ടെന്നുമൊക്കെയാണ് കമന്റുകള്‍. മുഖത്തേക്കാള്‍ വലിയ കണ്ണടയൊക്കെ വച്ച് അല്പം സ്‌റ്റൈലിലാണ് കണ്മണിയും കുട്ടാപ്പിയും. കൂടെപിറപ്പുകളുടെ മക്കളെ ലാളിച്ചാല്‍ മതിയോ സ്വന്തമായി വേണ്ടെയെന്നും ആരാധകര്‍ തിരക്കുന്നുണ്ട്.
റിമിയുടെ സഹോദരന്‍ റിങ്കുവിന്റേയും നടി മുക്തയുടേയും മകളാണ് കണ്മണി എന്നു വിളിക്കുന്ന കിയാര. റിമിയുടെ സഹോദരി റീനുവിന്റെ മകനാണ് കുട്ടാപ്പി. കൊച്ചമ്മയ്‌ക്കൊപ്പം പാചക വിഡിയോകളിലൊക്കെ പങ്കെടുക്കാറുണ്ട് ഇരുവരും. റിമിക്കൊച്ചമ്മയെ പോലെ ഒരു കൊച്ചു പാട്ടുകാരിയാണ് കണ്മണിക്കുട്ടി.
മുന്‍പ് 'ഒന്നു വരാമോ ഈശോയേ...മേലേ മാനത്തെ ഈശോയേ' എന്ന പാട്ടുപാടി കിയാര താരമായിരുന്നു. അന്ന് റിമി ടോമിയെപ്പോലും അമ്പരപ്പിച്ചിരുന്നു ഈ കുരുന്ന്. മൈക്ക് വാങ്ങി കുഞ്ഞ് താളത്തില്‍ പാടിയതോടെ പാട്ടുകേട്ടിരുന്ന റിമി കൊച്ചമ്മ താടിക്കു കയ്യും കൊടുത്ത് ഇരുന്നു പോയി. യാതൊരു സഭാകമ്പവുമില്ലാതെ സകലരേയും പാട്ടു പാടി കയ്യിലെടുക്കുന്ന റിമി പോലും കിയാരയുടെ പാട്ടില്‍ അന്ന് മയങ്ങിപ്പോയിരുന്നു.