ബിഗ്ബോസ് മലയാളം രണ്ടാം സീസണില്‍ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ താരമാണ് രജിത് കുമാര്‍. താരത്തിന് വലിയ സപ്പോര്‍ട്ടാണ് ഷോയിലുടനീളം ലഭിച്ചിരുന്നത്. എല്ലാത്തിലും പിടിച്ചു നിന്നിരുന്ന രജിത് കുമാര്‍ എന്നാല്‍ അപ്രതീക്ഷിതമായി പുറത്താവുകയായിരുന്നു. എന്നാല്‍ പുറത്തായെങ്കിലും മറ്റാര്‍ക്കും ലഭിക്കാത്ത സപ്പോര്‍ട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. വലിയ പ്രതിഷേധമാണ് രജിത് കുമാര്‍ പുറത്തായതിനെത്തുടര്‍ന്ന് ബിഗ്ബോസില്‍ ഉണ്ടായത്.
രജിത്കുമാര്‍ പുറത്തായതിന് ശേഷം പെട്ടെന്ന് തന്നെ ഷോ അവസാനിപ്പിക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. ഇതോടെ ആരാധകര്‍ തങ്ങളുടെ പ്രതിഷേധമാണ് ഷോ അവസാനിപ്പിക്കാന്‍ കാരണമെന്ന് പ്രതികരിച്ചു. ഷോയിലുണ്ടായ മുളക് വിവാദമാണ് രജിത് കുമാറിനെ പുറത്താക്കാനുള്ള കാരണമായത്. പിന്നീട് കോവിഡ് പടരാന്‍ തുടങ്ങിയതോടെ സുരക്ഷ മുന്‍നിര്‍ത്തി ഷോ അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ ബിഗ്‌ബോസ് അവസാനിപ്പിച്ചതിനുള്ള കാരണം കോവിഡ് മഹാമാരി അല്ലെന്നാണ് രജിത്കുമാര്‍ പറയുന്നത്. അമൃതയ്ക്കും അഭിരാമി സുരേഷിനുമൊപ്പം എജി വ്ളോഗ്സില്‍ എത്തിയപ്പോഴായിരുന്നു രജിത് കുമാര്‍ ബിഗ് ബോസിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്.
ബിഗ്‌ബോസിലുള്ള മുഴുവന്‍ പേരോടും ആത്മാര്‍ത്ഥ സ്‌നേഹമാണ്. ദേഷ്യവും വെറുപ്പുമൊന്നുമില്ല. കൊറോണ കൊണ്ടാണ് ബിഗ്ബോസ് സീസണ്‍ 2 നിര്‍ത്തലാക്കിയതെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും രജിത്കുമാര്‍ വെളിപ്പെടുത്തി. കൊറോണയാണെങ്കില്‍പ്പോലും ക്വാറന്റൈനില്‍ ആക്കി അവിടെ നിര്‍ത്താമായിരുന്നു. ഉറപ്പായും 100 ദിനം തികക്കുകയും ചെയ്യാമായിരുന്നു. പലരും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചിരുന്നു. താന്‍ രേഷ്മയെ ആയിരുന്നില്ല ലക്ഷ്യം വച്ചത്. ക്ലാസിലെ വികൃതിക്കാരനായ കുട്ടിക്കാണ് പോയിന്റെന്ന് പറഞ്ഞത് എല്ലാവരും കേട്ടതല്ലേ, അതുകൊണ്ടു തന്നെ താന്‍ ആ കഥാപാത്രമായി മാറുകയായിരുന്നു. തനിക്കാരോടും ഒരു വിരോധവുമില്ല. വികൃതിക്ക് വേണ്ടി മാക്‌സിമം ചെയ്യാം, ഇതാണ് ആ സമയത്ത് വന്നത്. മുളക് തേച്ചിട്ടില്ല. മുളകിന്റെ വെള്ളമാണ് തേച്ചത്. നിങ്ങള്‍ക്ക് അറിയണമെന്നുള്ളത് കൊണ്ടാണ് അക്കാര്യം പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.