Latest News

അമ്മയുടെ ഒരാഗ്രഹം സാധിച്ചു കൊടുക്കാനിയില്ല; അമ്മയെക്കുറിച്ച് ബിഗ്‌ബോസ് താരം രജിത് കുമാര്‍

Malayalilife
 അമ്മയുടെ ഒരാഗ്രഹം സാധിച്ചു കൊടുക്കാനിയില്ല; അമ്മയെക്കുറിച്ച് ബിഗ്‌ബോസ് താരം രജിത് കുമാര്‍

ബിഗ്ബോസ് മലയാളം രണ്ടാം സീസണില്‍ ഏറ്രവുമധികം ആരാധകരെ സ്വന്തമാക്കിയ താരമാണ് രജിത് കുമാര്‍. നിരന്തരം വിവാദങ്ങളില്‍ പെട്ടിട്ടുള്ള ആളാണ് രജിത്ത് എങ്കിലും താരത്തിന് വലിയ സപ്പോര്‍ട്ടാണ് ഷോയിലുടനീളം ലഭിച്ചിരുന്നത്. എല്ലാത്തിലും പിടിച്ചു നിന്നിരുന്ന രജിത് കുമാര്‍ എന്ന അപ്രതീക്ഷിതമായി പുറത്താവുകയായിരുന്നു. എന്നാല്‍ പുറത്തായെങ്കിലും മറ്റാര്‍ക്കും ലഭിക്കാത്ത സപ്പോര്‍ട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇപ്പോള്‍ സിനിമയിലുള്‍പെടെ മികച്ച അവസരമാണ് രജിത്തിനെ തേടിയെത്തുന്നത്. 

ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു രജിത് കുമാര്‍. അദ്ദേഹം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. താന്‍ വിവാഹിതനായേക്കുമെന്നും വധുവായി വരുന്ന ആള്‍ക്ക് ഉണ്ടായിരിക്കേണ്ട ഗുണത്തെക്കുറിച്ച് പറഞ്ഞും രജിത് കുമാര്‍ എത്തിയിരുന്നു. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാവാനുള്ള മനസ്സുണ്ടായിരിക്കണം. കുട്ടികളോട് തനിക്കേറെ ഇഷ്ടമാണെങ്കിലും സ്വന്തമായൊരു കുഞ്ഞ് എന്നഗാര്ഹമില്ലെന്നും കുടുംബ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ സമൂഹത്തിന് തന്നെ നഷ്ടമാവുമെന്നുമായിരുന്നു താരം പറഞ്ഞത്.അമ്മയെക്കുറിച്ച് മിക്കപ്പോഴും വാചാലനാവാറുണ്ട് രജിത് കുമാര്‍.

അമ്മ തന്നോട് പറഞ്ഞ 2 കാര്യങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. താടിയെടുക്കണമെന്നും വിവാഹം ചെയ്യണമെന്നുമായിരുന്നു അമ്മ പറഞ്ഞത്. താടിയെടുത്തത് അതിന് ശേഷമാണ്. ബിഗ് ബോസിന് വേണ്ടിയല്ല താടിയെടുത്തത്. വിവാഹം അത്ര പെട്ടെന്ന് നടക്കില്ല. കരിയറും ജോലിയുമെല്ലാം എല്ലാം എനിക്കൊറ്റയ്ക്ക് ചെയ്യാനാവും. വിവാഹ ജീവിതം അങ്ങനയല്ലല്ലോയെന്നും അദ്ദേഹം പറയുന്നു. സാമൂഹ്യ പ്രവര്‍ത്തനത്തിലേക്ക് ജോലി രാജിവെച്ച് സാമൂഹ്യപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുകയാണ് താനെന്ന് രജിത് കുമാര്‍ പറയുന്നു. ബിഗ് ബോസിലുള്ള പ്പോള്‍ തന്നെ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. അമ്മ പോയതോട് കൂടി വളരാനോ മുന്നോട്ട് പോവാനോ കഴിഞ്ഞിരുന്നില്ല. അത്രയും തകര്‍ന്നിരുന്നു. അമ്മയ്ക്ക് സന്തോഷം കൊടുക്കാന്‍ വേണ്ടിയാണ് എല്ലാം ചെയ്തത്.

മുന്‍പ് തനിക്കാരും ഇല്ലെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ലോകം മുഴുവനും തനിക്കൊപ്പമുണ്ട്. ലോകം മുഴുവന്‍ വെട്ടിപ്പിടിച്ച് ആര്‍ക്ക് കൊണ്ടുകൊടുക്കാനാണ്. എന്ത് ചെയ്യുമ്പോഴും പെര്‍ഫെക്റ്റായി ചെയ്യണമെന്നാഗ്രഹിക്കുന്നയാളാണ് താന്‍. 4 വര്‍ഷം സര്‍വീസ് ബാക്കിയുണ്ട്. 3 വര്‍ഷം ശമ്പളമില്ലാത്ത ലീവിന് അപേക്ഷിച്ചിട്ടുണ്ടെന്നും താരം പറയുന്നു.


 

Read more topics: # rajith kumar,# ammas wish
rajith kumar ammas wish

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക