Latest News

എല്ലാവരും കരുതും പോലെ രാത്രി സുഖമായി ഉറങ്ങുകയല്ല; കുഞ്ഞിനെ പാടി ഉറക്കുന്ന പാട്ട് ഇതാണെന്നും പേളി മാണി

Malayalilife
എല്ലാവരും കരുതും പോലെ രാത്രി സുഖമായി ഉറങ്ങുകയല്ല; കുഞ്ഞിനെ പാടി ഉറക്കുന്ന പാട്ട് ഇതാണെന്നും പേളി മാണി

ഡിഫോര്‍ഡാന്‍സ്  എന്ന പരിപാടിയില്‍ അവതാരകയായി എത്തി പിന്നാലെ ബിഗ്ബോസിലേക്ക് എത്തിയ താരമാണ് പേളിമാണി. തുടക്കം മുതല്‍ തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ താരമാണ് പേളി. ബിഗ്ബോസിലെ പേളിയുടെയും ശ്രീനിഷിന്റെയും പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. പിന്നാലെ വെബ്സീരിസും പാട്ടുമായും ഒക്കെ താരം എത്തിയിരുന്നു. അടുത്തിടെയാണ് ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി എത്തുന്ന സന്തോഷം ഇരുവരും പങ്കുവെച്ചിരുന്നത്. തുടര്‍ന്ന് ഗര്‍ഭിണിയായ ശേഷമുളള പുതിയ വിശേഷങ്ങളെല്ലാം പേളി പങ്കുവെച്ചിരുന്നു. നടിയുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്. അതേസമയം പേളി മാണിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

പ്രെഗി ടെയ്ല്‍ എന്ന ക്യാപ്ഷനിലാണ് നടി പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ശ്രീനിഷിനെ ടാഗ് ചെയ്തിട്ടുമുണ്ട് നടി. രാത്രിയില്‍ ഞാന്‍ ചെയ്യുമെന്ന് അവര്‍ കരുതുന്നത്. ശരിക്കും ഞാന്‍ രാത്രിയില്‍ ചെയ്യുന്നത് എന്ന് കാണിക്കുന്ന ഒരു വീഡിയോ ആണ് പേളി പങ്കുവെച്ചിരിക്കുന്നത്. പേളിയുടെ വീഡിയോയ്ക്ക് പിന്നാലെ കമന്റുമായി ശ്രീനിഷ് എത്തിയിരുന്നു. രാത്രിയില്‍ ഞാന്‍ സുഖമായി ഉറങ്ങുകയായിരിക്കും എന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ ഞാന്‍ എന്നു പറഞ്ഞുകൊണ്ടാണ് വീഡിയോ. രാത്രി മുഴുവന്‍ ഏമ്പക്കം ആയിരിക്കുമെന്നും ഗ്യാസിന്റെ പ്രശ്നമാണെന്നുമാണ് പേളി പറയുന്നത്. താരം പങ്കുവച്ച വീഡിയോയ്ക്ക് താഴെ അത് ശരിവച്ചും നിരവധി പേര്‍ എത്തുന്നുണ്ട്.

ചിരിക്കുന്ന സ്‌മൈലികളാണ് നടന്റെതായി വന്നിരിക്കുന്നത്. രാത്രി ഏത് പാട്ടാണ് പേളി ജൂനിയറിന് പാടിക്കൊടുക്കാറ് എന്ന് ഒരു ആരാധിക ചോദിച്ചപ്പോള്‍ അതിനും പേളിയുടെ മറുപടി വന്നിരുന്നു. ഉണ്ണി വാവാവോ എന്ന് പാട്ടാണ് എന്നാണ് നടിയുടെ മറുപടി. ദിവസങ്ങള്‍ക്ക് മുന്‍പ് ഫെയ്സ് ആപ്പ് ഉപയോഗിച്ചുളള തന്റെ ചിത്രങ്ങള്‍ പങ്കുവച്ച് പേളി എത്തിയിരുന്നു. ഫേസ് ആപ്പ് ഉപയോഗിച്ച് ഇപ്പോഴുള്ള ചിത്രങ്ങള്‍ ചെറിയ കുട്ടിയുടെ രൂപത്തിലാക്കി മാറ്റുകയാണ് പേളി. തമാശ ഉണ്ടാക്കുന്ന ഇത്തരം ആപ്ലിക്കേഷന്‍ എനിക്ക് ഇഷ്ടമാണ്. അതാണ് കാരണം' എന്ന് പറഞ്ഞാണ് ചിത്രങ്ങളുമായി നടി എത്തിയിരിക്കുന്നത്. നടിമാരായ ദീപ്തി സതി, കനിഹ, തുടങ്ങിയ നടിമാരടക്കം പേളിയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തിയിരുന്നു

perale maaney shares about her baby

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക