Latest News

കുഞ്ഞതിഥി എത്തും മുന്നേ മറ്റൊരു സന്തോഷം എത്തി; പുതിയ വിശേഷം പങ്കുവച്ച് പേളി മാണി

Malayalilife
കുഞ്ഞതിഥി എത്തും മുന്നേ മറ്റൊരു സന്തോഷം എത്തി; പുതിയ വിശേഷം പങ്കുവച്ച് പേളി മാണി

മിനിസ്‌ക്രീനില്‍ സജീവമായിരുന്നുവെങ്കിലും ബിഗ്ബോസില്‍ എത്തിയതോടെയാണ് പേളിമാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും ജീവിതം മാറി മറിഞ്ഞത്. ബിഗ്ബോസില്‍ വച്ച് പേളി മാണിയുമായി ശ്രീനിഷ് ഇഷ്ടത്തില്‍ ആകുകയായിരുന്നു. മത്സരത്തില്‍ ജയിക്കാന്‍ ആണ് പ്രണയ മെന്ന് തുടക്കത്തില്‍  ബിഗ്ബോസില്‍ ഉളളവരും പ്രേക്ഷകരും ഒന്നടങ്കടം കരുതിയെങ്കിലും എല്ലാവരെയും തെറ്റിച്ചുകൊണ്ട് ഇരുവരും വിവാഹിതരാവുകയായിരുന്നു.  വിവാഹത്തിന് ശേഷവും ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് വ്യക്തമാക്കിയായിരുന്നു ഇവരെത്തിയത്. ഗര്‍ഭിണിയായ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ഇപ്പോള്‍ തങ്ങളുടെ പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍

2020 ലെ ഏറ്റവും സ്വാധീനിച്ച വ്യക്തിത്വങ്ങളിലൊരാളായി തന്നെയും തിരഞ്ഞെടുത്തിട്ടുണ്ടെന്ന വിശേഷമായിരുന്നു പേളി പങ്കുവെച്ചത്്. എആര്‍ റഹ്‌മാനും സോനു നിഗവുമുള്‍പ്പടെ 230 ഇന്ത്യക്കാരാണ് ഈ ലിസറ്റിലുള്ളത്. 300 പേരുടെ ലിസ്റ്റാണ് പുറത്തുവന്നിട്ടുള്ളതെന്നുമായിരുന്നു താരം പറഞ്ഞത്. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്. നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്ര് വൈറലായി മാറിയത്.പതിവ് തെറ്റിക്കാതെ ഇത്തവണയും ആദ്യ കമന്റുമായെത്തിയത് ശ്രിനിഷ് അരവിന്ദായിരുന്നു. നീയത് അര്‍ഹിക്കുന്നുണ്ടെന്നായിരുന്നു ശ്രീനിയുടെ കമന്റ്. ആരാധകരും ഇത് ശരിവെക്കുകയായിരുന്നു. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. അഭിനന്ദനം അറിയിച്ചവര്‍ക്ക് നന്ദി അറിയിച്ച് പേളിയും എത്തിയിരുന്നു. ഞങ്ങളെ സംബന്ധിച്ച് ഒരുപാട് സന്തോഷമുള്ള കാര്യമാണ് ഇതെന്നായിരുന്നു ആരാധകരെല്ലാം പറഞ്ഞത്.

കഴിഞ്ഞ ദിവസം തന്റെ ഗര്‍ഭകാല ചിത്രങ്ങളും കുറിപ്പും പങ്കുവച്ച് പേളി എത്തിയിരുന്നു. അവന്റെ കൈകളില്‍ ഞാന്‍ എപ്പോഴും സുരക്ഷിതയാണ്. എന്നെ ഒരു കുഞ്ഞിനെപോലെയാണ് നോക്കുന്നത്. ഞാന്‍ സന്തോഷവതിയായിരിക്കാന്‍ എപോഴും ശ്രമിക്കുന്നു. നെഗറ്റീവ് സിനിമകളോ വാര്‍ത്തകളോ കാണാന്‍ എന്നെ അനുവദിക്കുന്നില്ല. എന്റെ ആദ്യത്തെ സ്‌കാന്‍ കഴിഞ്ഞപ്പോള്‍ അവന് ആനന്ദക്കണ്ണീര്‍ വന്നു. ഞാന്‍ ഉറങ്ങിയെന്ന് ഉറപ്പുവരുത്തി അവന്‍ അവന്റെ കുഞ്ഞിനോട് സംസാരിക്കുന്നു. ഞാന്‍ പാല്‍ കുടിക്കുന്നുണ്ട് എന്ന് അവന്‍ ഉറപ്പുവരുത്തുന്നു (അതിന്റെ രുചി എനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ട് ഞാന്‍ അവസാനത്തെ തുള്ളി കുടിക്കുന്നതുവരെ അവന്‍ കാത്തിരിക്കുന്നു.) വൈകുന്നേരങ്ങളില്‍ അവന്‍ എനിക്കൊപ്പം നടക്കുന്നു. ഞാന്‍ ഉറങ്ങാതിരിക്കുമ്പോള്‍ അവനും ഒപ്പമിരിക്കുന്നു. എന്നെ ഉറക്കത്തിലേക്ക് ആക്കാന്‍ ഇഷ്ടപ്പെട്ട പാട്ടുകള്‍ വയ്ക്കുന്നു. ഞാന്‍ എത്ര മനോഹരിയാണ് എന്ന് അവന്‍ ഓര്‍മിപ്പിക്കുന്നു. എനിക്ക് എന്താണോ വേണ്ടത് അത് തിന്നാന്‍ പ്രേരിപ്പിക്കുന്നു. എന്റെ സ്വപ്നങ്ങളെ പിന്തുടരാന്‍ എന്നോട് പറയുന്നു. അങ്ങനെ ഒരുപാടുണ്ട്. ഞാന്‍ അവനെ ഹൃദയം നിറഞ്ഞ് സ്‌നേഹിക്കുന്നു. സ്‌നേഹം നിറഞ്ഞ മനുഷ്യന്റെ ചെറിയ പതിപ്പിനെ എന്നില്‍ വഹിക്കുന്നതില്‍ ഞാന്‍ ഭാഗ്യവതിയാണെന്നാണ് പേളി കുറിച്ചത്.

pearle maaney in mosr influential people list 2020

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക