Latest News

സ്‌ട്രെസ്സ് ഫ്രീ കണ്‍സപ്റ്റായിരുന്നു ഇത്; പ്രസവിക്കുന്നതിന് തൊട്ടു മുന്‍പും ഡാന്‍സ് ചെയ്ത് പാര്‍വ്വതി കൃഷ്ണ

Malayalilife
 സ്‌ട്രെസ്സ് ഫ്രീ കണ്‍സപ്റ്റായിരുന്നു ഇത്; പ്രസവിക്കുന്നതിന് തൊട്ടു മുന്‍പും ഡാന്‍സ് ചെയ്ത് പാര്‍വ്വതി കൃഷ്ണ

ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് പാര്‍വ്വതിയുടേത്. മിഞ്ചി എന്ന ആല്‍ബത്തിലൂടെയാണ്് പാര്‍വ്വതി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഈശ്യന്‍ സാക്ഷിയായി എന്ന സീരിയലിലെ മീനാക്ഷി എന്ന കഥാപാത്രമായി എത്തിയ താരത്തെ പ്രേക്ഷകര്‍ നെഞ്ചേറ്റുകയായിരുന്നു.  ഇപ്പോഴും സീരിയല്‍ രംഗത്തും അവതരണ രംഗത്തുമൊക്കെ  സജീവയാണ് താരം. പത്തനംതിട്ട കോന്നി സ്വദേശിനിയാണ് പാര്‍വ്വതി. അച്ഛന്‍ ഗോപീകൃഷ്ണന്‍, അമ്മ രമ, ചേട്ടന്‍ എന്നിവരടങ്ങുന്നതാണ് പാര്‍വ്വതിയുടെ കുടുംബം. സംഗീത സംവിധായകനായ ബാലഗോപാലാണ് പാര്‍വ്വതിയുടെ ഭര്‍ത്താവ്. സംഗീത സംവിധാനത്തിനു പുറമേ ബാലുവിന് സ്വന്തമായി ബിസിനസ്സുമുണ്ട്.   അഭിനയത്തിനു പുറമേ നൃത്തത്തിലും സജീവയാണ് പാര്‍വ്വതി. ബീടെക്ക് അവസാന വര്‍ഷം പഠിക്കുമ്പോഴാണ് പാര്‍വ്വതി വിവാഹിതയാകുന്നത്. സംഗീത സംവിധായകനായ ബാലുവുമായുളള സൗഹൃദത്തിനൊടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാവുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് താരം ഒരാണ്‍കുഞ്ഞിന് ജന്മ നല്‍കിയത്. 

നിറവയറില്‍ നടി പാര്‍വതി കൃഷ്ണ ചെയ്യുന്ന ഡാന്‍സ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. നിരവധി ആരാധകരും താരങ്ങളുമൊക്കെ പാര്‍വതിയുടെ കറേജിനെയും ക്രേസിനെയുമൊക്കെ പ്രകീര്‍ത്തിച്ച് നിരവധി പേരാണ് എത്തിയത്. ഇപ്പോഴിതാ തന്റെ ഡെലിവറിയ്ക്ക് തൊട്ടുമുന്‍പുള്ള ദിവസം താന്‍ ചെയ്ത ഡാന്‍സിന്റെ വീഡിയോയുമായി എത്തിയിരിക്കുകയാണ് പാര്‍വതി കൃഷ്ണ. പാര്‍വതി അമ്മയുടെ ഡെലിവറിയ്ക്ക് ഇരുപത്തിനാല് മണിക്കൂറുകള്‍ക്ക് മുന്‍പുള്ള ലാസ്റ്റ് മിനിറ്റ് പ്രെഗ്‌നന്‍സി ഡാന്‍സ് ഇതാണെന്നും കുറിച്ചു കൊണ്ടാണ് പാര്‍വതി വീഡിയോ പങ്കിട്ടിരിക്കുന്നത്. 

തന്റെ സ്‌ട്രെസ്സ് ഫ്രീ കണ്‍സപ്റ്റായിരുന്നു ഇതെന്നും ദൈവാനുഗ്രഹവും നിങ്ങളുടെ പ്രാര്‍ത്ഥനയും കൊണ്ട് എല്ലാം വളരെ സ്മൂത്തായി നടന്നെന്നും പാര്‍വതി കുറിച്ചിരിക്കുന്നു. ഇപ്പോള്‍ അതീവ സന്തുഷ്ടയായ അമ്മയാണ് താനെന്നും നടി വീഡിയോ പങ്കിട്ടുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നു.തന്റെ ഗൈനക്കോളജി സ്‌പെഷ്യലിസ്റ്റായ ഡോക്ടര്‍ മഞ്ജുഷ വിശ്വനാഥിന്റെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു തന്റെ കണ്‍സെപ്‌റ്റെന്നും അത് നിങ്ങളുമായി പങ്കുവെക്കാന്‍ സന്തോഷമുണ്ടെന്നും പാര്‍വതി കുറിച്ചിരിക്കുന്നു. വളരെ വലിയ ഒരു മോട്ടിവേറ്റര്‍ കൂടിയാണ് ഡോക്ടര്‍ മഞ്ജുഷയെന്നും പാര്‍വതി കൃഷ്ണ കുറിച്ചിരിക്കുന്നു.

തന്റെ പ്രെഗ്‌നന്‍സി കാലയളവില്‍ സുംബാ ഇന്‍സ്ട്രക്ടറായ അഞ്ജലി ജൈന്‍ധനും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നെന്നും ഇതൊരു നിരന്തരമായ പ്രൊസസായിരുന്നുവെന്നും അതൊരു സ്‌പോട്ട് പെര്‍ഫോമന്‍സായിരുന്നില്ലെന്നും പാര്‍വതി കുറിച്ചു. ഡോക്ടറുടെ കൃത്യമായ നിര്‍ദ്ദേശങ്ങളില്ലാതെ ഒന്നും ചെയ്യരുതെന്നും നടി ഓര്‍മ്മിപ്പിക്കുന്നു.ഈ യാത്രയില്‍ രണ്ട് കുടുംബങ്ങളും നല്‍കിയ വലിയ സപ്പോര്‍ട്ടിനെ പറ്റി പറയാതെ പറ്റില്ലെന്നും അമ്മയാകാനൊരുങ്ങുന്ന എല്ലാവര്‍ക്കും വലിയ ആശംസകളെന്നും ദൈവാനുഗ്രഹമുണ്ടാകട്ടെയെന്നും പാര്‍വതി കുറിച്ചിരിക്കുന്നു. പാര്‍വതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ വിശേഷം ഷെയര്‍ ചെയ്തതിന് പിന്നാലെ നിരവധി ആരാധകരും സുഹൃത്തുക്കളും പാര്‍വതിക്കും ബാലഗോപാലിനും ആശംസകളുമായി എത്തുന്നുണ്ട്.ഇവളുടെ അസുഖം ഇപ്പോ മനസിലായി പ്രെഗ്‌നന്റായി പ്രാന്ത് ആയതാണ്, ഇനി ചിലപ്പോള്‍ പ്രെഗ്‌നന്‍സി ഡാന്‍സ് കളിക്കാന്‍ വേണ്ടി ഇങ്ങനെ ആയതാണോ' എന്നൊക്കെയാണ് പാര്‍വതി പങ്കിട്ട വീഡിയോയ്ക്ക് താഴെ ആരാധകര്‍ പറയുന്നത്.


 

parvathy shares the last pregnancy dance video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക