Latest News

ഇനിയെന്നും നീയും ഞാനും മാത്രം; അരുണിന്റെ കൈപിടിച്ച് കുടുംബവിളക്കിലെ ശീതള്‍; പാര്‍വ്വതിക്ക് ആശംസയുമായി ആരാധകര്‍

Malayalilife
 ഇനിയെന്നും നീയും ഞാനും മാത്രം; അരുണിന്റെ കൈപിടിച്ച് കുടുംബവിളക്കിലെ ശീതള്‍; പാര്‍വ്വതിക്ക് ആശംസയുമായി ആരാധകര്‍

ഷ്യാനെറ്റില്‍ ഇപ്പോള്‍ ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കുന്ന സീരിയലാണ് കുടുംബവിളക്ക്. കുടുംബ പരമ്പരയായ കുടുംബവിളക്കില്‍ നായിക സുമിത്ര എന്ന ശക്തമായ കഥാപാത്രമായി എത്തിയത് സിനിമാതാരം മീര വസുദേവാണ്. കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി സ്വന്തം ജീവിതം ത്യജിക്കുന്ന കഥാപാത്രമായാണ് സുമിത്ര പ്രേക്ഷകര്‍ക്ക് പരിചിതയാകുന്നത്. സുമിത്രയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും അവള്‍ക്ക് നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങളുമാണ് സീരിയല്‍ പറയുന്നത്.

സീരിയിലില്‍ മൂന്നു മക്കളുടെ അമ്മയായിട്ടാണ് മീര എത്തുന്നത്. സീരിയലില്‍ ഇളയമകള്‍ ശീതളായി എത്തിയ താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. പാര്‍വ്വതി വിജയകുമാറാണ് സുമിത്രയുടെ ഇളയമകളായി അഭിനയിക്കുന്നത്. ഭാര്യ സീരിയലില്‍ രോഹിണിയായും, പൂക്കാലം വരവായ് സീരിയലില്‍ സംയുക്തയായും തിളങ്ങുന്ന നടി മൃദുല മുരളിയുടെ സഹോദരിയാണ് പാര്‍വ്വതി എന്നത് അടുത്തകാലത്താണ് പ്രേക്ഷകര്‍ക്ക് വ്യക്തമായത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പാര്‍വ്വതി വിവാഹിതയായത്. കുടുംബവിളക്ക് സീരിയലിലെ ക്യാമറമാന്‍ അരുണാണ് താരത്തെ വിവാഹം ചെയ്തത്. ലോക് ഡൗണ്‍ സമയത്തെ നിബന്ധനകള്‍ നിലനില്‍ക്കുന്നതിനാല്‍ ലളിതമായിട്ടായിരുന്നു വിവാഹ ചടങ്ങുകള്‍. വിവാഹ ശേഷം പാര്‍വതി പങ്ക് വച്ച ചിത്രങ്ങളും ക്യാപ്ഷനും ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അരുണിന്റെ കൈപിടിച്ച് വിവാഹ വേഷത്തില്‍ നടക്കുന്ന ചിത്രമാണ് ഇപ്പോള്‍ പാര്‍വതി പങ്ക് വച്ചിരിക്കുന്നത്. എന്നെന്നും ഞാനും നീയും മാത്രം എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പാര്‍വതി ചിത്രം പങ്ക് വച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ഇരുവര്‍ക്കും ആശംസ നല്‍കി രംഗത്ത് വരുന്നത്.

കുടുംബവിളക്ക് സീരിയലില്‍ എത്തിയപ്പോഴാണ് പാര്‍വ്വതി അരുണിനെ കാണുന്നതും പരിചയപ്പെടുന്നതും. മൂന്നുമാസത്തെ പ്രണയത്തിനൊടുവില്‍ ആണ് ഇരുവരും വിവാഹം കഴിക്കുന്നത്. വളരെ രഹസ്യമായിട്ടാണ് ഇരുവരും വിവാഹിതര്‍ ആയത്.പരമ്പരയില്‍ ഇനിയും ശീതളായി എത്തുമോ എന്ന കാര്യത്തില്‍ പാര്‍വതി ഇത് വരെയും തീരുമാനം അറിയിച്ചിട്ടില്ല. അതേസമയം പ്രണയബന്ധത്തെക്കുറിച്ചു വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നില്ല. വിവാഹത്തിനുശേഷമാണ് എല്ലാവരും അറിഞ്ഞതെന്നും വളരെ പെട്ടെന്ന് നടന്ന ചടങ്ങ് ആയിരുന്നതായും പാര്‍വതി മുന്‍പ് വ്യക്തമാക്കിയിരുന്നു.പാര്‍വ്വതി നര്‍ത്തകിയും പാട്ടുകാരിയും കൂടിയാണ്. തിരുവനന്തപുരമാണ് ഇവരുടെ സ്വദേശം. പാപ്പനംകോട് ദ്വാരകയില്‍ വിജയകുമാറിന്റെയും റാണിയുടെയും മക്കളാണ് മൃദുലയും പാര്‍വ്വതിയും.

kudumbavilaku actress parvathy shares her wedding pic with a quote

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക