Latest News

യുവാക്കൾക്ക് ആദരമായി സീ കേരളത്തിന്റെ സ്വാതന്ത്ര്യദിന വീഡിയോ

Malayalilife
 യുവാക്കൾക്ക് ആദരമായി സീ കേരളത്തിന്റെ സ്വാതന്ത്ര്യദിന വീഡിയോ


ഇന്ത്യയുടെ ഭാവിയെ നിര്‍മ്മിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ചെറുപ്പക്കാര്‍ക്ക് ആദരം പ്രകടിപ്പിച്ചു കൊണ്ട് ഈ 74-ാം സ്വാതന്ത്ര്യദിനത്തില്‍ സീ കേരളം ചാനലിന്റെ ചെറു ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കി. ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി എല്ലാ മേഖലകളിലും പണിയെടുക്കുന്ന ചെറുപ്പക്കാര്‍ക്ക് പ്രചോദനമാകുന്നു തരത്തിലാണ് ഈ ചെറുചിത്രം സീ കേരളം ഒരുക്കിയിരിക്കുന്നത്.

വീഡിയോയിലെ ഓരോ വ്യക്തിയും പ്രതിനിധീകരിക്കുന്ന തൊഴിലിന് അനുസരിച്ചു പ്രകാശങ്ങളിലൂടെയാണ് കഥ പറയാന്‍ ശ്രമിച്ചിരിക്കുന്നത്. ഇച്ഛാശക്തിയും  സത്യസന്ധതയും ഏതു പ്രതിസന്ധിയേയും തരണം ചെയ്യാന്‍ കഴിയുന്ന മാനസിക ശേഷിയയും ബൗദ്ധികനേതൃത്വമുള്ളവരാണ് ഇന്ത്യന്‍ യുവാക്കള്‍ എന്ന് ഈ ചിത്രം കാട്ടിത്തരുന്നു. വികസനത്തിന്റെ പുതിയ പാതയിലേക്ക് ഇന്ത്യയെ നയിക്കാന്‍ ഇവര്‍ക്കവുമെന്നു ഈ കോവിഡ് കാലം നമ്മുക്ക് കാട്ടിത്തന്നു. മഹാമാരിയുടെ കാലത്ത് രാജ്യത്തെ ഒന്നാക്കി നിര്‍ത്തുന്നതില്‍ യുവാക്കള്‍ വഹിച്ച പങ്ക് വലുതാണ്.

ഒരു മിനുട്ടും പന്ത്രണ്ടു സെക്കന്ഡുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. സീ കേരളത്തിന്റെ ജനപ്രീയ ഷോ ആയ സരിഗമപയുടെ ഗ്രാന്‍ഡ് ഫൈനല്‍ ഈ സ്വാതന്ത്ര്യ ദിനത്തില്‍ വൈകുന്നേരം 5.30 ന് സംപ്രേഷണം ചെയ്യും.

https://www.facebook.com/ZeeKeralam/videos/2752003311786259

on this independence day zee keralam brings a video honouring youngsters

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക