ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഒരു മലയാളഭാഷ കുടുംബ പരമ്പരയാണ് കുടുംബവിളക്ക്. എഷ്യാനെറ്റില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന സീരിയലാണ് കുടുംബവിളക്ക്. 27 ജനുവരി 2020 മുതലാണ് ഈ പരമ്പര സംപ്രേഷണം ചെയ്ത് തുടങ്ങിയത് ബംഗാളി സീരിയൽ ശ്രീമോയീ എന്ന പരമ്പരയുടെ പുനരാവിഷ്കരണമാണ് കുടുംബവിളക്ക്. തന്മാത്ര എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടി മീര വാസുദേവാണ് സീരിയലില്‍ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി സ്വന്തം ജീവിതം ത്യജിക്കുന്ന കഥാപാത്രമായാണ് സുമിത്ര പ്രേക്ഷകർക്ക് പരിചിതയാകുന്നത്. കുറച്ചു നാളുകൾക്ക് ശേഷം ഈ പരമ്പര റേറ്റിങ്ങിൽ 1സ്റ്റ് പൊസിഷൻ ആയി. കുടുംബവിളക്കെന്ന പരമ്പരയില്‍ പ്രതീഷ് മേനോനായെത്തുന്നത് നൂബിൻ എന്ന താരമാണ്. അമ്മയ്‌ക്കൊപ്പം അമ്മയുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുന്ന മകനാണ് പ്രതീഷ്. മികച്ച പിന്തുണയാണ് പ്രതീഷിന്റെ കഥാപാത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഇടുക്കി മൂന്നാറാണ് നൂബിന്‍ ജോണിയുടെ സ്വദേശം. അച്ഛന്‍ അമ്മ ചേട്ടന്‍ ചേട്ടത്തി തുടങ്ങിയവരടങ്ങുന്നതാണ് നോബിന്റെ കുടുംബം. മോഡലിംഗില്‍ തിളങ്ങാന്‍ ആഗ്രഹിച്ച് നടനായി മാറിയ കഥയാണ് നൂബിന്‍ ജോണിയുടേത്. മോഡലാകാനാണ് ആഗ്രഹിച്ചതെങ്കിലും അഭിനേതാവാനുള്ള അവസരമായിരുന്നു പ്രതീഷിന് ലഭിച്ചത്. നേരത്തെ ശ്രീജിത്ത് വിജയ്‌ക്കൊപ്പം സ്വാതി നക്ഷത്രം ചോതി എന്ന സീരിയലിലും താരം എത്തിയിരുന്നു. മോഡലിംഗിലെ അവസരങ്ങള്‍ വിനിയോഗിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു വിദേശത്തേക്ക് ജോലിക്കായി പോയത്. തിരിച്ച് വന്നപ്പോഴായിരുന്നു അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ഭാഗ്യപരീക്ഷണമെന്ന നിലയിലായിരുന്നു പ്രതീഷായത്. ഇടുക്കിയില്‍ തന്നെയാണ് താരം പഠിച്ചു വളര്‍ന്നത്. യുവക്ഷേത്ര ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലാണ് താരം പഠിച്ചത്. പിന്നീട് കര്‍ണാടക സ്റ്റേറ്റ് ലോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമ പഠനവും താരം ചെയ്തിരുന്നു. ഒരു വക്കീല്‍ കൂടിയാണ് നൂബിന്‍. കുട്ടിമാണി സീരയലിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. പിന്നീട് തട്ടീംമുട്ടീം, സ്വാതി നക്ഷത്രം ചോതി തുടങ്ങിയ സീരിയലുകളില്‍ താരം അഭിനയിച്ചിരുന്നു. നിരവധി ഷോര്‍ടഫിലിമുകളിലും താരം എത്തിയിട്ടുണ്ട്. ഇപ്പോള്‍ മികച്ച അഭിപ്രായത്തോടെ സീരിയലില്‍ മുന്നേറുകയാണ് നൂബിന്‍. അത് വിജയിച്ചതില്‍ സന്തുഷ്ടവാനാണ് താരം.
നൂബിനും പ്രതീഷും തമ്മില്‍ ചില സാമ്യങ്ങളുണ്ട്. സീരിയലിലെ പോലെ തന്നെ അമ്മയുമായി വളരെ അടുപ്പമുള്ള സ്വഭാവമാണ് നൂബിന്. അമ്മയാണ് ഏറ്റവും നല്ല വിമർശനം തരുന്നത് എണ്ണാനും താരം പറഞ്ഞിട്ടുണ്ട്. നാല് വര്‍ഷമായി താൻ പ്രണയത്തിലാണ് എന്ന് നടൻ തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ ആര് എന്ത് എന്നൊന്നും തുറന്നു പറഞ്ഞിട്ടില്ല. കുട്ടിക്കാലം മുതലേയുള്ള സൗഹൃദങ്ങള്‍ ഇപ്പോഴും അതേ പോലെ നിലനിര്‍ത്തിക്കൊണ്ടുപോവുന്നുണ്ട് നൂബിന്‍. സുഹൃത്തുക്കളും കുടുംബവും ഒരുപോലെ കൊണ്ടുപോകാനാണ് താരത്തിന് ഇഷ്ടമെന്നും പറഞ്ഞിട്ടുണ്ട്. പ്രതീഷിനെപ്പോലെ തന്നെ ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ കണ്ടാല്‍ മുഖത്ത് നോക്കി പറയാറുണ്ട്. ജീവിതത്തിലെ സ്വഭാവം തന്നെ കഥാപാത്രത്തിനമുള്ളതിനാലാണ് പ്രതീഷിനെ എളുപ്പത്തില്‍ അവതരിപ്പിക്കാനായത്. സീരിയല്‍ സെറ്റില്‍ എല്ലാവരുമായും നല്ല അടുപ്പമുണ്ട്. അച്ഛനായി അഭിനയിക്കുന്ന കെകെ മേനോന്‍ മികച്ച പിന്തുണയാണ് തരുന്നത്. ഫിറ്റ്‌നസുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് മീര വസുദേവും പറഞ്ഞ് കൊടുക്കാറുണ്ടെന്നും നൂബിന്‍ പറഞ്ഞിരുന്നു.
ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി കഷ്ടപെട്ടിട്ടും കുടുംബത്തില്‍ അവഗണിക്കപ്പെടുന്ന വീട്ടമ്മയാണ് സുമിത്ര. സുമിത്രയുടെ വില മനസിലാക്കാതെ സഹപ്രവര്‍ത്തക വേദികയെ പ്രണയിക്കുന്ന ആളാണ് സുമിത്രയുടെ ഭര്‍ത്താവ് സിദ്ധാര്‍ഥ്. സീരിയലില്‍ സുമിത്രയ്ക്ക് മൂന്ന് മക്കളാണ് ഉളളത്. അനിരുദ്ധ്, പ്രതീഷ്, ശീതള്‍ എന്നിവരാണ് സുമിത്രയുടെ മക്കള്‍. ഇതിൽ ശീതളായി എത്തുന്നത് അമൃതായാണ്. നൂബിനും അമൃതയും നല്ല കൂട്ടുകാരാണ്. ഇരുവരും ഇപ്പോഴും ഇൻസ്റാഗ്രാമിലും വിഡിയോസിലൊക്കെ ഒരുമിക്കാറുണ്ട്. ഇടയ്ക്ക് ഇവർ തമ്മിൽ ഇഷ്ടത്തിലാണോ എന്നുപോലും പലരും ചോദിച്ചിട്ടുണ്ടായിരുന്നു. നേരത്തെ നടി പാര്‍വ്വതി വിജയ് ആയിരുന്നു ശീതളായി എത്തിയത്. എന്നാല്‍ ഒളിച്ചോടിയുള്ള വിവാഹശേഷം താരം സീരിയല്‍ അഭിനയം അവസാനിപ്പിച്ചിരുന്നു. സീരിയലിലെ തന്നെ കാമറാമാനെ ആയിരുന്നു പാര്‍വതി വിവാഹം ചെയ്തത്. മൂത്ത മകന്‍ അനിരുദ്ധ് ആയി എത്തുന്നത് നടന്‍ ശ്രീജിത്ത് വിജയ് ആണ്. സീരിയലിലെ ഒട്ടുമിക്ക കഥാപാത്രങ്ങള്‍ക്കും നെഗറ്റീവ് ഷെയ്ഡ് ആണ് ഉളളത്. അവരില്‍ നിന്നും വേറിട്ട് അമ്മയ്‌ക്കൊപ്പം നില്‍ക്കുന്ന അമ്മയെ സ്‌നേഹിക്കുന്ന മകനാണ് പ്രതീഷ്.