നടിയും അവതാരകയുമായ നിമ്മിക്കും അരുണിനും ആണ്‍കുഞ്ഞ്; കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവച്ച് താരം

Malayalilife
 നടിയും അവതാരകയുമായ നിമ്മിക്കും അരുണിനും ആണ്‍കുഞ്ഞ്; കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവച്ച് താരം

ങ്കറിങ്ങിലൂടെയും സീരിയലിലൂടെയും മലയാളികള്‍ക്ക് സുപരിചിതയാണ് നിമ്മി. മലയാളത്തിലെ ഹിറ്റ് സീരിയല്‍ ചന്ദനമഴയിലെ അഞ്ജലിയായി ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട് താരം. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധിക്കപ്പെട്ട അരുണ്‍ ഗോപനാണ് താരത്തിന്റെ ഭര്‍ത്താവ്. ഐഡിയ സ്റ്റാര്‍സിംഗറിന് ശേഷം കുറച്ചുനാളുകള്‍ക്ക് ശേഷമാണു അറിയപ്പെടുന്ന പിന്നണി ഗായകന്‍ ആയി അരുണ്‍ മാറുന്നത്.

ശിവ നിര്‍വണ സംവിധാനം ചെയ്ത തെലുങ്ക് സിനിമയായ 'നിന്നു കോരി'യിലെ ഗാനവും, മലയാളം സിനിമയായ ചങ്ക്സിലെ വെഡ്ഡിംഗ് വെഡ്ഡിംഗ് എന്ന ഗാനവും ഹിറ്റായതോടെയാണ് അരുണിനെ വീണ്ടും സംഗീത പ്രേമികള്‍ നെഞ്ചേറ്റുന്നത്.  അവതാരകയായി ശ്രദ്ധിക്കപ്പെട്ട ആളാണ് നിമ്മി. ഇരുവരുടെതും പ്രണയ വിവാഹമായിരുന്നു. യൂട്യൂബ് ചാനലുമായി സജീവമാണ് നിമ്മിയും അരുണും. താന്‍ അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന വിശേഷങ്ങളും ചിത്രങ്ങളും പങ്കുവച്ച് താരം എത്തിയിരുന്നു. ഗര്‍ഭകാല വിശേഷങ്ങളും മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായിരുന്നു. ഇപ്പോള്‍ അമ്മയായ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം. തങ്ങള്‍ ക്ക് ആണ്‍കുഞ്ഞ് ജനിച്ച സന്തോഷമാണ് നിമ്മി പങ്കുവച്ചത്.

എച്ച്ആര്‍ ആയി വര്‍ക്ക് ചെയ്യുന്ന സമയത്താണ് കേരളാ ഷോപ്പിങ് ഫെസ്റ്റിവല്‍ ഇവന്റില്‍ വച്ച് നിമ്മി അരുണിനെ കാണുന്നതും പരിചയപ്പെടുന്നതും. പിന്നെ ഇരുവരുടെയും ജീവിതത്തില്‍ പ്രണയം സംഭവിക്കുന്നതും വിവാഹം കഴിക്കുന്നതും എല്ലാം വളരെ പെട്ടന്നായിരുന്നു. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു തങ്ങളുടെ ജീവിതത്തില്‍ എന്ന് ഇരുവരും പ്രണയകഥ തുറന്നു പറയുന്നതിനിടയില്‍ വ്യക്തമാക്കിയിട്ടുണ്ട്.ചന്ദനമഴ സീരിയലിനു ശേഷം നിമ്മിയെ അഭിനയരംഗത്ത് അധികം കണ്ടില്ല. എന്നാല്‍ അവതാരകയായി തിളങ്ങിയ താരം ഗര്‍ഭിണിയായതോടെ ഇടവേളയെടുക്കുകയായിരുന്നു.


 

Read more topics: # nimmy arungopan,# blessed with baby boy
nimmy arungopan blessed with baby boy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES