ഇത് അച്ഛന്റെ സ്‌നേഹം; സാരിയിലെ മനോഹരചിത്രങ്ങള്‍ പങ്കുവച്ച് പൂക്കാലം വരവായിയിലെ സംയുക്ത

Malayalilife
ഇത് അച്ഛന്റെ സ്‌നേഹം; സാരിയിലെ മനോഹരചിത്രങ്ങള്‍ പങ്കുവച്ച് പൂക്കാലം വരവായിയിലെ സംയുക്ത

ഷ്യാനെറ്റിലെ ഹിറ്റ് സീരിയലായിരുന്ന ഭാര്യയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മൃദുല വിജയ്. സീരിയലിലെല നായകനും നായികയുമാണ് പൂക്കാലം വരവായിയില്‍ നായികാനായകന്മാരായി എത്തുന്നത്. ഭാര്യ സീരിയലില്‍ നിന്നും  തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമാണ് ഇവരുടേത്. ഭാര്യയില്‍ തുടക്കത്തില്‍ പാവം പെണ്‍കുട്ടിയായിട്ടാണ് മൃദുല എത്തിയത്. പിന്നീട് കഥാഗതിക്ക് അനുസരിച്ച് തന്റേടിയാവുകയായിരുന്നു. ഭാര്യയില്‍ ഇരട്ട റോളിലാണ് അരുണ്‍ എത്തിയത്. ഒന്ന് ദുഷ്ടനായ വില്ലനും മറ്റേത് നായകനും. കൃഷ്ണ തുളസി, കല്യാണ സൗഗന്ധികം തുടങ്ങിയ സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്. പൂക്കാലം വരവായ് സീരിയലില്‍ സംയുക്ത എന്ന  കഥാപാത്രത്തെയാണ് താരം ഇപ്പോള്‍ അവതരിപ്പിക്കുന്നത്.


പൂക്കാലം വരവായി സീരിയലില്‍ തുടക്കത്തില്‍ തന്നെ തന്റേടിയാണ് മൃദുല അവതരിപ്പിക്കുന്ന സംയുക്ത. അരുണും വാശിക്കാരനാണ്. ഭാര്യയിലെ പോലെ തന്നെ മികച്ച കെമിസ്ട്രിയാണ് ഇവര്‍ തമ്മിലെന്നാണ് ആരാധകര്‍ പറയുന്നത്. ഇരുവരും വേറിട്ട കഥാപാത്രങ്ങളായിട്ടാണ് എത്തുന്നതെങ്കിലും തമ്മിലുളള കെമിസ്ട്രി നന്നായി വര്‍ക്കൗട്ടാകുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. സ്ത്രീ വിരോധിയായ അഭിമന്യുവിനെ തന്നോട് അടുപ്പിക്കാന്‍ നോക്കുന്ന, പാരവ്യക്കാന്‍ നോക്കുന്നവര്‍ക്ക് മറുപാര വയ്ക്കുന്ന കഥാപാത്രമാണ് സംയുക്ത. ഭാര്യ സീരിയലിലും പൂക്കാലം വരവായിലും മൃദുലയുടെ ഡ്രസ്സിങ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

സാരിയിലായിരുന്നു  താരം തിളങ്ങിയത്. പൂക്കാലം വരവായിലും വ്യത്യസ്തമായ ഭംഗിയുളള സാരികളിലാണ് താരം എത്തുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് മൃദുലയുടെ അനിയത്തി പാര്‍വ്വതി വിവാഹിതയായത്. കുടുംവിളക്ക് സീരിയലില്‍ ശീതളായി അഭിനയിക്കുകയായിരുന്നു താരം. സീരിയലിലെ ക്യാമറാമാന്‍ അരുണാണ് താരത്തെ വിവാഹം ചെയ്തത്. ഇപ്പോള്‍ സാരിയിലെ മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കയാണ് മൃദുല. പിങ്കും വയലറ്റും നിറത്തിലെ സാരികള്‍ ധരിച്ചുകൊണ്ടുളള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. തന്റെ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയത് അച്ഛനാണെന്നും താരം പറയുന്നു. മകളോടുളള സ്‌നേഹം അച്ഛന്‍ ചിത്രം പകര്‍ത്തി പ്രകടിപ്പിച്ചതാണ് എന്നാണ് ചിത്രത്തിന് മൃദുല നല്‍കിയ കാപ്ഷന്‍. മനോഹരമായ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്. തിരുവനന്തപുരമാണ് മൃദുലയുടെ സ്വദേശം. പാപ്പനംകോട് ദ്വാരകയില്‍ വിജയകുമാറിന്റെയും റാണിയുടെയും മകളാണ് മൃദുല വിജയ്.
 

mridula vijay pookalam varavayi serial photos

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES