സിനിമയില്‍ നായിക ആയി പതിനഞ്ചാം വയസില്‍ എത്തിയ ശേഷം സീരിയലില്‍ ചേക്കേറിയ ആളാണ് മൃദുല. ഇപ്പോള്‍ പൂക്കാലം വരവായ് സീരിയലില്‍ സംയുക്ത എന്ന കഥാപാത്രത്തെയാണ് താരം ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായിരുന്ന ഭാര്യയിലെ നായകനും നായികയുമാണ് പൂക്കാലം വരവായിയില്‍ നായികാനായകന്മാരായി എത്തുന്നത്. ഭാര്യ സീരിയലില്‍ നിന്നും തീര്‍ത്തും വ്യ്ത്യസ്തമായ കഥാപാത്രമാണ് ഇവരുടേത്. ഭാര്യയില്‍ തുടക്കത്തില്‍ പാവം പെണ്‍കുട്ടിയായിട്ടാണ് മൃദുല എത്തിയത്. പിന്നീട് കഥാഗതിക്ക് അനുസരിച്ച് തന്റേടിയാവുകയായിരുന്നു. ഭാര്യയില്‍ ഇരട്ട റോളിലാണ് അരുണ്‍ എത്തിയത്.
പൂക്കാലം വരാവായി സീരിയലില്‍ തുടക്കത്തില്‍ തന്നെ തന്റേടിയാണ് മൃദുല അവതരിപ്പിക്കുന്ന സംയുക്ത. അരുണും വാശിക്കാരനാണ്. ഭാര്യയിലെ പോലെ തന്നെ മികച്ച കെമിസ്ട്രിയാണ് ഇവര്‍ തമ്മിലെന്നാണ് ആരാധകര്‍ പറയുന്നത്. ഇരുവരും വേറിട്ട കഥാപാത്രങ്ങളായിട്ടാണ് എത്തുന്നതെങ്കിലും തമ്മിലുളള കെമിസ്ട്രി നന്നായി വര്‍ക്കൗട്ടാകുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. സ്ത്രീ വിരോധിയായ അഭിമന്യുവിനെ തന്നോട് അടുപ്പിക്കാന്‍ നോക്കുന്ന, പാരവ്യക്കാന്‍ നോക്കുന്നവര്‍ക്ക് മറുപാര വയ്ക്കുന്ന കഥാപാത്രമാണ് സംയുക്ത. സീരിയലില്‍ കെമിസ്ട്രി വര്‍ക്കൗട്ട് ആക്കാന്‍ മൃദുല തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് അരുണ്‍ പറഞ്ഞിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് യുവയുടെയും മൃദുലുടെയും വിവാഹനിശ്ചയം നടന്നത്. ഇവരുടെ നിശ്ചയ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു.
ഇപ്പോള്‍ സീരിയലിലെ കൂ്ടുകാരും താരങ്ങളുമൊത്ത് അടിച്ചുപൊളിക്കുകയാണ് മൃദുല. സത്യ എന്ന പെണ്‍കുട്ടി താരം നീനുവിനും പൂക്കാലം വരവായയിലെ തന്റെ നായകന്‍ അരുണിനും ഒപ്പം കൊച്ചി ലുലുമോളിലെത്തിയ മൃദുലയുടെ വീഡിയോ ആണ് വൈറലാകുന്നത്. ഇവര്‍ക്കൊപ്പം ഷോപ്പിങ്ങൊക്കെയായി തിരക്കിലാണ് മൃദുല. യുവ എവിടെയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.