Latest News

 ഇത്രയും ടാലന്റഡ് ആയിട്ടുളള ഒരു ആര്‍ട്ടിസ്റ്റിനെ ജീവിത പങ്കാളിയായി കിട്ടുമെന്ന് വിചാരിച്ചിരുന്നില്ല; വിവാഹവിശേഷങ്ങള്‍ പങ്കുവച്ച് മൃദുലയും യുവ കൃഷ്ണയും

Malayalilife
  ഇത്രയും ടാലന്റഡ് ആയിട്ടുളള ഒരു ആര്‍ട്ടിസ്റ്റിനെ ജീവിത പങ്കാളിയായി കിട്ടുമെന്ന് വിചാരിച്ചിരുന്നില്ല; വിവാഹവിശേഷങ്ങള്‍ പങ്കുവച്ച് മൃദുലയും യുവ കൃഷ്ണയും

സീരിയല്‍ താരം മൃദുല വിജയ്യുടെയും വിവാഹനിശ്ചയത്തിന്റെ വിശേഷങ്ങളാണ് ഇന്നലെ സോഷ്യല്‍ മീഡിയ നിറഞ്ഞത്. അടുത്ത കുടുംബാംഗങ്ങളും സിനിമ-സീരിയല്‍ രംഗത്തെ സുഹൃത്തുക്കളും ചടങ്ങിന് എത്തിയിരുന്നു. വെളളയും നീലയും തീമിലായിരുന്നു ഒരുക്കങ്ങള്‍. നീല ഉടുപ്പും വെളള പാവാടയും അണിഞ്ഞാണ് മൃദുല ചടങ്ങിന് എത്തിയത്. നീല കുര്‍ത്തയായിരുന്നു വേഷം. നീല നിറത്തിലെ പൂക്കളാണ് മൃദുല ചൂടിയിരുന്നതും. 2015 മുതല്‍ സീരിയല്‍ അഭിനയത്തില്‍ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാര്‍. ഏക സഹോദരി പാര്‍വ്വതി. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയും ചേച്ചിമാര്‍. സീരിയല്‍ മേഖലയിലുള്ള രണ്ടു പേരുടെ വിവാഹമാണെങ്കിലും ഇതൊരു പ്രണയവിവാഹമല്ല. രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹം. യുവയുടേയും മൃദുലയുടേയും ഒരു കോമണ്‍ സുഹൃത്ത് വഴി വന്ന ആലോചന രണ്ട് കുടുംബക്കാര്‍ക്കും ഇഷ്ടമായി ഉറപ്പിക്കുകയായിരുന്നു.

അഭിനയമല്ലാതെ മാജിക്കും മെന്റലിസവുമാണ് യുവയുടെ ഇഷ്ടമേഖലകള്‍. മൃദുലയ്ക്ക് നൃത്തവും. മഴവില്‍ മനോരമയില്‍ മുന്‍പ് സംപ്രേക്ഷണം ചെയ്തിരുന്ന 'കൃഷ്ണതുളസി' യിലൂടെയാണ് മൃദുല ശ്രദ്ധേയയാവുന്നത്. 2021ല്‍ നടത്താന്‍ നിശ്ചയിച്ച വിവാഹത്തിന്റെ തീയതി ഉറപ്പിച്ചിട്ടില്ല.
സഹതാരം രേഖ രതീഷ് വഴി വന്ന വിവാഹ ആലോചന ആയിരുന്നു ഞങ്ങളുടെതെന്ന് മൃദുലയും യുവകൃഷ്ണയും തുറന്നുപറഞ്ഞിരുന്നു.
അതേസമയം എന്‍ഗേജ്‌മെന്റിന് പിന്നാലെ ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും മനസുതുറന്നു. മൃദുലയെ ജീവിത പങ്കാളിയായി കിട്ടിയതില്‍ താന്‍ വളരെ ഹാപ്പിയാണെന്ന് യുവ പറയുന്നു. കാരണം ഇത്രയും ടാലന്റഡ് ആയിട്ടുളള ഒരു ആര്‍ട്ടിസ്റ്റിനെ ജീവിത പങ്കാളിയായി കിട്ടുമെന്ന് വിചാരിച്ചിരുന്നില്ല.കല്യാണം കഴിക്കുന്നുണ്ടെങ്കില്‍ കഴിവുളള, ആളുകളെയെല്ലാം റെസ്പക്ട് ചെയ്യുന്ന ഒരാളെ വിവാഹം കഴിക്കണം എന്നുണ്ടായിരുന്നു. വെറുതെ ഒരു പെണ്ണിനെ കല്യാണം കഴിച്ച് വീട്ടില്‍ ഇരുത്തുക എന്ന കണ്‍സപ്റ്റിനോട് തീര്‍ത്തും എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ഒരാളാണ്, യുവ പറയുന്നു. അതേസമയം വിവാഹ കാര്യം ആദ്യം സീക്രട്ട് ആയിട്ട് വെച്ചേക്കുകയായിരുന്നു എന്ന് മൃദുല വിജയും പറഞ്ഞു.

എന്‍ഗേജ്‌മെന്റിന് രണ്ട് ദിവസം മുന്‍പ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൊക്ക വന്നു. ഒരുപാട് പേര് മെസേജൊക്കെ അയച്ചു ഇത് ഫേക്ക് ആണൊന്നൊക്കെ ചോദിച്ച്. എന്നാല്‍ ഞാന്‍ ഒന്നിനും പ്രതികരിച്ചില്ല. സുഹൃത്തുക്കളോട് മാത്രമാണ് ഇക്കാര്യം പറഞ്ഞത്. ഈയൊരു സര്‍പ്രൈസ് കഴിഞ്ഞ കുറച്ച് നാളുകളായിട്ട് എല്ലാവരോടും പറയണമെന്ന് കൊതിച്ചിരുന്നു.ഫേക്ക് ന്യൂസാണെന്നാണ് എല്ലാവരും കരുതിയത്. യൂടൂബിലൊക്കെ ഒരു മാസം മുന്നേ ഒരു വീഡിയോ വന്നു. എന്നാല്‍ അന്നൊന്നും ആരും വിവാഹകാര്യം വിശ്വസിച്ചില്ല. എന്നാല്‍ അതില്‍ പറഞ്ഞതെല്ലാം സത്യമായിരുന്നു. ശരിക്കും മഴവില്‍ മനോരമയിലെ എഫ്ബി പേജിലൂടെയായിരുന്നു ആദ്യം ഞങ്ങളുടെ വിവാഹത്തെ കുറിച്ചുളള ഒരു പോസ്റ്റ് വന്നത്. അന്ന് അവരുടെ സോഷ്യല്‍ മീഡിയ ഹെഡിന് ഞാനൊരു വോയിസ് നോട്ട് ഇടിട്ടുണ്ടായിരുന്നു. അപ്പോ അങ്ങനെയാണ് ആര്‍ട്ടിക്കിള്‍ കണ്ട് ഇത് സത്യമാണെന്ന് എല്ലാവര്‍ക്കും മനസിലായത്. പ്രണയ വിവാഹമല്ലെന്നും അറേഞ്ച്ഡ് കം ലവ് മാര്യേജാണെന്നും മൃദുലയും യുവയും അഭിമുഖത്തില്‍ പറഞ്ഞു.


 

mridula and yuva krishna about marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES