മൗനരാഗത്തിലെ സോണിയയുടെ 23ാം പിറന്നാള്‍; ആഘോഷമാക്കി താരങ്ങള്‍ 

Malayalilife
മൗനരാഗത്തിലെ സോണിയയുടെ 23ാം പിറന്നാള്‍; ആഘോഷമാക്കി താരങ്ങള്‍ 

മികച്ച സീരിയലുകള്‍കൊണ്ട് മുന്നില്‍ നില്‍ക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. ഒരു ഹ്റ്റ് സീരിയല്‍ അവസാനിക്കുന്നതിന് മുന്‍പ് തന്നെ അടുത്ത സീരിയലുമായി ചാനലിന്റെ അണിയറപ്രവര്‍ത്തകര്‍ എത്തും. ചാനലില്‍ മുന്നേറുന്ന സീരിയലാണ് മൗനരാഗം. ഊമയായ പെണ്‍കുട്ടിയുടെ കഥയാണ് സീരിയല്‍ പറയുന്നത്. അന്യഭാഷാ താരങ്ങളാണ് സോണിയയും സീരിയലിലെ നായിക കല്യാണിയും അമ്മ കഥാപാത്രവും. കല്യാണി കിരണ്‍ എന്നിവരാണ് സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങള്‍. 

ഇവര്‍ക്കൊപ്പം തന്നെ സീരിയലില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത മറ്റൊരു പ്രണയ ജോഡികള്‍ കൂടിയുണ്ട്. സോണിയും വിക്രമും. ഇവരുടെ പ്രണയവും വിവാഹവുമൊക്കെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. കല്യാണ്‍ ഖന്ന എന്ന നടനാണ് വിക്രമായി എത്തുന്നത്. സോണിയായി എത്തുന്നത് ശ്രീശ്വേതാ മഹാലക്ഷ്മി എന്ന നടിയാണ്. അന്യഭാഷാ താരമായ  ശ്രീശ്വേതാ മഹാലക്ഷ്മിയെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോള്‍ മൗനരാഗത്തിലെ സോണിയായി തിളങ്ങുന്ന താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കയാണ് മൗനരാഗം ടീം. പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഒപ്പം  ശ്രീശ്വേതാ മഹാലക്ഷ്മിയുടെ കൂടുതല്‍ ചിത്രങ്ങളും കാണാം.

mounaragam serial soniya birthday celebration

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES