Latest News

കോഫീ ടൈമിനിടയിലെ പ്രണയകഥ; റേച്ചമ്മയുടെ വിവാഹത്തെക്കുറിച്ച് ചോര്‍ത്തി മേഘ്‌ന

Malayalilife
 കോഫീ ടൈമിനിടയിലെ പ്രണയകഥ; റേച്ചമ്മയുടെ വിവാഹത്തെക്കുറിച്ച് ചോര്‍ത്തി മേഘ്‌ന

ലപ്പോഴും സിനിമയിലെ നായികമാരെക്കാള്‍ ജനപ്രീതി നേടുന്നതും പ്രേക്ഷക മനസ്സില്‍ ചേക്കേറുന്നതും സീരിയല്‍ നായികമാരാണ്. വീട്ടമമ്മമാരാണ് അധികം മിനിസ്‌ക്രീനിന്റെ ആരാധകര്‍ എന്നത് തന്നെയാണ് അതിന് കാരണവും. അത്തരത്തില്‍ നിരവധി നായികമാരാണ് മിനിസ്‌ക്രീനില്‍ നിന്നും വിടപറഞ്ഞിട്ടും പ്രേക്ഷക മനസ്സില്‍ കുടിയിരിക്കുന്നത്. ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായിരുന്നു ചന്ദനമഴ. സീരിയലിലെ അമൃത പ്രേക്ഷകര്‍ക്ക് ഇന്നും പ്രിയങ്കരിയാണ്. മേഘ്നാസ് സ്റ്റ്യൂഡിയോ ബോക്സ് എന്ന യൂട്യൂബ് ചാനലിന് ആരംഭിച്ച് കുറച്ച് നാളുകള്‍ക്കുളളില്‍ തന്നെ നിരവധി സബ്‌സ്‌ക്രൈബേഴ്‌സിനെയും ലഭിച്ചു. യൂടൂബ് ചാനലില്‍ നടിയുടെതായി വന്ന മിക്ക വീഡിയോകളും  വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അടുത്തിടെയായിരുന്നു മേഘ്നയുടെ വീട്ടിലേക്ക് റേച്ചമ്മ എത്തിയത്. ഇന്നത്തെ ദിവസം സ്പെഷലാണെന്ന് പറഞ്ഞ് റേച്ചമ്മ ഇന്നലെ മുതല്‍ കരച്ചിലായിരുന്നു. സന്തോഷനിമിഷത്തില്‍ ആരെങ്കിലും കരയുമോയെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ കരയുമെന്നായിരുന്നു റേച്ചമ്മ പറഞ്ഞത്. ചായ കുടിക്കുന്നതിനിടയിലാണ് ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്. റേച്ചമ്മയുടെ ഇളയ മകന്റെ പിറന്നാളാണ്. അവന്‍ കൂടെയില്ലാത്തതിന്റെ സങ്കടമുണ്ട്. ഇതിനിടയിലായിരുന്നു മേഘ്ന റേച്ചമ്മയോട് പ്രണയത്തെക്കുറിച്ച് പറഞ്ഞത്.

ഞങ്ങള്‍ രണ്ടാളും അപ്പുറത്തും ഇപ്പുറത്തുമായി ഒരു ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു. വിവാഹം വേണ്ടെന്ന് തീരുമാനമെടുത്തിരിക്കുന്ന സമയമായിരുന്നു അത്. അവിടെ എല്ലാവരുമായും സൗഹൃദമായിരുന്നു. പുരുഷന്‍മാരോട് അങ്ങനെ സംസാരിക്കുകയോ അടുത്തിടപഴകുകയോ ചെയ്യാറില്ല. ചായ സമയത്ത് അദ്ദേഹം എല്ലാവര്‍ക്കും ബിസ്‌കറ്റ് കൊടുത്തുവിടാറുണ്ടായിരുന്നു. ഞാന്‍ വാങ്ങിച്ചില്ലെന്ന് പറഞ്ഞ് സുഹൃത്ത് അത് തിരിച്ചുകൊടുത്തു. അദ്ദേഹം അത് വലിച്ചെറിഞ്ഞു.

ഇതിന് ശേഷം അദ്ദേഹം ഫോണില്‍ വിളിച്ചിരുന്നു. ബിസ്‌കറ്റ് തിരിച്ചു കൊടുത്തത് വലിയ വിഷയമായെന്നും എന്തിനാണ് അങ്ങനെ ചെയ്തത്, അത് കളഞ്ഞാല്‍ പോരേയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. സുഹൃത്തായിരുന്നു ഫോണെടുത്തത്. പിന്നീട് വിളിച്ചപ്പോള്‍ ഞാന്‍ തന്നെ സംസാരിക്കുകയായിരുന്നു. ഇനി വിളിക്കണ്ടെന്ന് പറഞ്ഞിരുന്നുവെങ്കിലും അദ്ദേഹം പിന്നീടും അദ്ദേഹം വിളിക്കുമായിരുന്നു. അങ്ങനെയാണ് പ്രണയവും ആ ബന്ധം വിവാഹത്തിലേക്കുമെത്തിയത്. 


 

Read more topics: # meghna shares,# love story in,# youtube video
meghna shares love story in youtube video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക