മൗനരാഗത്തിലെ കല്യാണിയും നലീഫും പ്രണയത്തിലാണോ എന്ന സംശയിക്കുന്ന ചിത്രങ്ങൾ വൈറൽ

Malayalilife
മൗനരാഗത്തിലെ കല്യാണിയും നലീഫും പ്രണയത്തിലാണോ എന്ന സംശയിക്കുന്ന ചിത്രങ്ങൾ വൈറൽ

250 ഓളം എപ്പിസോഡുകൾ പൂർത്തിയായിട്ടും ഒരു എപ്പിസോഡ് പോലും നിരാശപെടുത്താതെ മുന്നേറുന്ന ഏഷ്യാനെറ്റിലെ സീരിയലാണ് മൗനരാഗം. മൗനരാഗം പരമ്പരയ്‌ക്ക് ആരാധകർ ഏറെയാണ്. സംസാരിക്കാൻ കഴിയാത്ത ഒരു പാവം പെൺകുട്ടിയും, അവളെ സഹായിക്കാൻ സാധിക്കാതെ ജീവിതം തള്ളി നീക്കുന്ന ഒരമ്മയും ആണ് പ്രേക്ഷകരുടെ കണ്ണ് നിറയ്ക്കുന്നത്. സീനിയർ താരങ്ങളായ ഒട്ടനവധി താരങ്ങൾ എത്തുന്ന പരമ്പരയിൽ സേതുലക്ഷ്മി, ബാലാജി തുടങ്ങിയവരും കേന്ദ്രകഥാപാത്രങ്ങളായി ഉണ്ട്. കല്യാണിയായി എത്തുന്നത് ഐശ്വര്യയാണ്. അവളുടെ അമ്മയായി എത്തുന്നത് അന്യഭാഷാ നടിയായ പദ്മിനി ജഗദീഷായിരുന്നു. പ്രിയ പരമ്പര മൗനരാഗം ഇപ്പോൾ ട്വിസ്റ്റുകൾ നിറച്ച എപ്പിസോഡുകൾ ആണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. വിവാഹവേദി വരെ എത്തുന്നുവെങ്കിലും കല്യാണിയെ രക്ഷിക്കാൻ കിരണിനും സുഹൃത്തുക്കൾക്കും സാധിക്കുന്നു. പിന്നീടുള്ള കഥാമുഹൂർത്തങ്ങളിലൂടെയാണ് ഇപ്പോൾ പരമ്പര മുൻപോട്ട് പോകുന്നത്.


നലീഫ് ആണ് കിരൺ ആയി എത്തുന്നത്. ഊമയായ കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐശ്വര്യ റംസായ് ആണ്. ഇരുവരുടെയും സ്‌ക്രീൻ കെമിസ്ട്രി കണ്ടിട്ട് ഇരുവരും തമ്മിൽ പ്രണയത്തിൽ ആണോ എന്ന സംശയവും ആരാധകർ നേരത്തെ പങ്ക് വച്ചിരുന്നു. ഞങ്ങൾ തമ്മിൽ പ്രണയം ഇല്ലെന്നും, നല്ല സുഹൃത്തുക്കൾ ആണെന്നുമാണ് പ്രചരിച്ച റൂമറുകളോട് നലീഫ് പ്രതികരിച്ചത്. പക്ഷേ ഷൂട്ടിംഗ് സെറ്റിലെ ഇരുവരും ചേർന്ന ചിത്രങ്ങളും വിഡിയോകളും വൈറൽ ആകാറുണ്ട്. ഇപ്പോൾ ഇരുവരുടെയും മണാലി യാത്രയുടെ വിശേഷങ്ങൾ ആണ് ഫാൻ പേജുകളിലൂടെ വൈറൽ ആകുന്നത്. സീരിയൽ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള യാത്രയാണോ ഇതെന്ന അഭിപ്രായവും, ഇരുവരും ജീവിതത്തിലും ഒന്നായോ തുടങ്ങിയ സംശയങ്ങളും ആണ് ആരാധകർ പങ്ക് വയ്ക്കുന്നത്. ഇരുവരും മണാലി മഞ്ഞിന്റെ ഇടയിൽ നിൽക്കുന്ന തരത്തിലെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നതു. ഇതാണ് ആരാധകർ ഏറ്റെടുത്തതും.


പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ ആണ് പരമ്പര സംവിധാനം ചെയ്യുന്നത്. മിണ്ടാപ്പെണ്ണായ കല്യാണിക്ക് കുടുംബത്തില്‍ നിന്നും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല.ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയായ കിരണില്‍ നിന്നുമാണ് കല്യാണിക്ക് സ്‌നേഹവും കരുകലും ലഭിക്കുന്നത്. കിരണിന്റെ സഹോദരിയായ സോണിയെ വിവാഹം കഴിച്ചത് കല്യാണിയുടെ സഹോദരനാണ്. ഇവരെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങൾ ആണ് പരമ്പരയുടെ ഇതിവൃത്തം. ഇങ്ങനെയാണ് കഥ മുന്നോട് പോകുന്നതും. പ്രേക്ഷകരെ ഏറെ നേരം പിടിച്ചിരുത്താനും രസിപ്പിക്കാനും ഈ സീരിയലിനു സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രേത്യേകത. 

 

Read more topics: # maunaragam ,# rumour ,# actors ,# manali trip
maunaragam rumour actors manali trip

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES