കൈക്കുഞ്ഞുമായി അനാഥാലയത്തിലെ കുട്ടികള്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്കി നടി മനീഷാ ജയ്‌സിങ്; നടി പങ്ക് വച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ കൈയ്യടി നേടുമ്പോള്‍

Malayalilife
കൈക്കുഞ്ഞുമായി അനാഥാലയത്തിലെ കുട്ടികള്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്കി നടി മനീഷാ ജയ്‌സിങ്; നടി പങ്ക് വച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ കൈയ്യടി നേടുമ്പോള്‍

ജീവിതനൗക എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ മാറിയ നടിയാണ് മനീഷ ജയ്സിംഗ്. ഏതാണ്ട് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മനീഷ വിവാഹിതയായത്. ശിവദിത്താണ് മനീഷയെ ജീവിതസഖിയാക്കിയത്. ഇരുവര്‍ക്കും ഇപ്പോള്‍ ഒരു മകനുണ്ട്. ഇപ്പോഴിതാ മനീഷ ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. എല്ലാവരും സ്വന്തം കാര്യത്തിന് പിന്നാലെ ഓടുമ്പോള്‍ ഈ വീഡിയോ കൂടുതല്‍ കാര്യമാവുകയാണ്. 

ഭക്ഷണ പൊതികള്‍ ഉണ്ടാക്കി അത് പാവപ്പെട്ടവര്‍ക്ക് നല്‍കുകയാണ് മനീഷ. ഭക്ഷണം എല്ലാം ഉണ്ടാക്കി അത് പൊതിഞ്ഞു കെട്ടി അനാഥാലയത്തിലെ കുട്ടികള്‍ക്ക് നല്‍കുകയാണ് മനീഷ. ഈ വീഡിയോയാണ് മനീഷ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ കുഞ്ഞിനെ താഴെ പോലും ഇറക്കാതെയാണ് മനീഷ ഇതെല്ലാം ചെയ്തത്. അനാഥാലയത്തിലേക്ക് പോകുമ്പോഴും തന്റെ മകന്‍ തന്നോടൊപ്പം ഉണ്ട്. എല്ലാം വളരെ സ്മയാമെടുത്ത് സ്‌നേഹത്തോടെയാണ് മനീഷ ചെയ്യുന്നത്. 

'പറയാന്‍ വാക്കുകള്‍ ഒന്നും തന്നെ ഇല്ല' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എല്ലാ ഭക്ഷണവും പൊതിഞ്ഞ് കാര്‍ യാത്രയിലാണ് ഇറങ്ങി കുട്ടികളുമായി സംസാരിച്ച് അവരോടൊപ്പം സമയം ചെലവിട്ട് മനീഷ ഭക്ഷണ പൊതികള്‍ നല്‍കിയത്. ശിവദിതും മനീഷയും വിവാഹിതരായിട്ട് 2 വര്‍ഷം കഴിഞ്ഞു. അടുത്ത ബന്ധുക്കളാണ് ഇവരുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നത്. അറേ്ഞ്ച്ഡ് മാര്യേജാണ് തങ്ങളുടേതെന്ന് മുന്‍പ് മനീഷ പറഞ്ഞിരുന്നു. ചാലക്കുടിക്കാരന്‍ ചങ്ങാതിയെന്ന സിനിമയിലൂടെയായിരുന്നു മനീഷ അഭിനയരംഗത്തേക്ക് എത്തിയത്. സിനിമയില്‍ നിന്നും സീരിയലിലേക്കുള്ള ക്ഷണം ലഭിക്കുകയായിരുന്നു താരത്തിന്.

പൗര്‍ണമിത്തിങ്കള്‍ എന്ന സീരിയലിലൂടെയായിരുന്നു താരം മിനിസ്‌ക്രീനില്‍ അരങ്ങേറ്റം നടത്തിയത്. ഇടയ്ക്ക് കഥയും കഥാപാത്രങ്ങളും താരങ്ങളുമെല്ലാം മാറുകയായിരുന്നു. ഇതിന് ശേഷമായാണ് മനീഷ ജീവിതനൗകയിലേക്ക് എത്തിയത്. വില്ലത്തിയായുള്ള മനീഷയുടെ വരവിന് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പേരിലെ സിങിനെക്കുറിച്ച് മുന്‍പ് മനീഷ വാചാലയായിരുന്നു. പകുതി മലയാളിയും പകുതി പഞ്ചാബിയുമാണ് താരം. അച്ഛന്‍ പഞ്ചാബിയാണ്, ജയ്ബന്ദ് സിംഗെന്നാണ് അദ്ദേഹത്തിന്റെ പേര്. അമ്മ മലയാളിയാണ്. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു അവരുടേത്. തിരുവനന്തപുരത്താണ് മനീഷയും കുടുംബവും താമസിക്കുന്നത്. മലയാളം നന്നായി അറിയാമെന്നും താരം പറഞ്ഞിരുന്നു

 

maneesha_jayasingh VEDIO

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES