Latest News

കുടുംബവിളക്ക് സീരിയല്‍ നടന്‍ ദിലീപിന്റെ വ്യക്തിജീവിതമോ? സാമ്യം ചര്‍ച്ചയാക്കി ആരാധകര്‍; എല്ലാം സഹിക്കുന്ന സുമിത്രയ്ക്ക് ഒരു അമ്പലം പണിഞ്ഞൂടെ ഏഷ്യാനെറ്റേ എന്ന് പ്രേക്ഷകര്‍

Malayalilife
കുടുംബവിളക്ക് സീരിയല്‍ നടന്‍ ദിലീപിന്റെ വ്യക്തിജീവിതമോ? സാമ്യം ചര്‍ച്ചയാക്കി ആരാധകര്‍; എല്ലാം സഹിക്കുന്ന സുമിത്രയ്ക്ക് ഒരു അമ്പലം പണിഞ്ഞൂടെ ഏഷ്യാനെറ്റേ എന്ന് പ്രേക്ഷകര്‍

 

ഷ്യാനെറ്റില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന സീരിയലാണ് കുടുംബവിളക്ക്. നടി മീര വാസുദേവാണ് സീരിയലില്‍ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി കഷ്ടപെട്ടിട്ടും കുടുംബത്തില്‍ അവഗണിക്കപ്പെടുന്ന വീട്ടമ്മയാണ് സുമിത്ര. സുമിത്രയുടെ വില മനസിലാക്കാതെ സഹപ്രവര്‍ത്തക വേദികയെ പ്രണയിക്കുന്ന ആളാണ് സുമിത്രയുടെ ഭര്‍ത്താവ് സിദ്ധാര്‍ഥ്. തുടക്കത്തില്‍ മികച്ച പ്രതികരണം നേടിയിരുന്ന സീരിയലിന്റെ നിലവാരതകര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

നിരവധി ട്രോളുകളും കമന്റുമാണ് സീരിയലിനെതിരെ പ്രചരിക്കുന്നത്. ഉത്തമായായ സുമിത്രയെ ഉപേക്ഷിച്ച് വേദികയുടെ പിറകേ പോകുന്ന സിദ്ധാര്‍ഥും അതിന് കുടപിടിക്കുന്ന വീട്ടുകാരെയും ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍ക്ക് ഒട്ടും സഹിക്കുന്നില്ല. ഭാര്യ തന്നെ അകമഴിഞ്ഞ് സ്‌നേഹിക്കുന്നുവെന്നറിഞ്ഞിട്ടും മറ്റൊരുത്തിയുടെ പിന്നാലെ പോകാന്‍ സിദ്ധാര്‍ഥിന് വിവരമില്ലേ എന്നാണ് ചില കമന്റ്. സാരമില്ല സിദ്ധാര്‍ഥിന് വിവരമില്ലെന്ന് വച്ചാലും അതിന് ഏതെങ്കിലും വീട്ടുകാര്‍ കൂട്ടുനില്‍ക്കുമോ എന്നാണ് മറ്റ് ചിലര്‍ ചോദിക്കുന്നത്. അച്ഛന്റെ അവിഹിത ബന്ധമറിഞ്ഞിട്ടും അയാളെ ന്യായീകരിക്കുന്ന മൂത്ത മകനും അമ്മയെക്കാള്‍ ഏറെ അച്ഛന്റെ കാമുകിയെ സ്‌നേഹിക്കുന്ന മകളും എന്ത് സന്ദേശമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നതെന്നും കമന്റുകളെത്തുന്നു. ഭര്‍ത്താവിനെ നന്നായി മനസിലാക്കിയിട്ടും അയാളെ ജീവിതത്തില്‍ നിന്നും അടിച്ചുപുറത്താക്കാതെ അയാളുടെ ജീവിതത്തില്‍ തൂങ്ങി കിടക്കുന്ന സുമിത്ര എങ്ങനെയാണ് വീട്ടിലെ വിളക്കാകുന്നത് എന്നാണ് മറ്റൊരാളുടെ ചോദ്യം.

അതേസമയം നടന്‍ ദിലീപിന്റെ ജീവിതത്തോടാണ് പലരും കുടുംബവിളക്കിനെ ഉപമിച്ചിരിക്കുന്നത്. മഞ്ജു വാര്യരെ ഭര്‍ത്താവും മകളും ഒരുപോലെ ചതിച്ചും  വേദനിപ്പിച്ചും  ഉപേക്ഷിച്ചു പോയിട്ടും... മഞ്ജു കുടുംബവിളക്കിലെ സുമിത്രയെ പോലെ ഇതുവരെ ഒരു കംപ്ലൈന്റ്ും പറയുന്നത് കേട്ടിട്ടില്ല.... കാവ്യയുടെയും  ദിലീപിന്റെയും കള്ളക്കളി പല നടിമാരും പറഞ്ഞു കേട്ടിട്ടുണ്ട്... (വിവാഹത്തിന് മുന്‍പ് ).. പല സംഭവങ്ങള്‍ നോക്കിയാല്‍ അറിയാം ഈ സുമിത്ര എങ്ങനെ ആണോ അങ്ങനെ തന്നെ ആയിരുന്നു മഞ്ജുവും.... സൈലന്റ് ആയിരുന്നു???????? മഞ്ജു കുറെ സഹിച്ചും ക്ഷമിച്ചും... പിന്നെ നിശബ്ദയായി അവരുടെ ജീവിതത്തില്‍ നിന്നും മനപ്പൂര്‍വം  ഒഴിഞ്ഞു പോയപോലെ ആണ് എനിക്ക് തോന്നിയത് ???????????? എന്നാണ് ഒരു കുടുംബവിളക്ക് പ്രേക്ഷകന്റെ കമന്റ്്. ദിലീപ് സിദ്ധാര്‍ഥും, വേദിക കാവ്യയുമാണ്. മീനാക്ഷി അമ്മയെ ഉപേക്ഷിച്ച് അച്ഛന്റെയും കാവ്യയുടെയും ഒപ്പം പോയത് പോലെയാണ് സുമിത്രയുടെ മകള്‍ ശീതളും അച്ഛന്‍ സിദ്ധാര്‍ഥിനൊപ്പം പോകുന്നത് എന്നാണ് മറ്റൊരാളുടെ ഉപമ. വന്ന് വന്ന് കഥ മഹാ ബോറിലേക്കാണെന്നും ഇങ്ങനെ എവിടെയെങ്കിലുമൊക്കെ നടക്കുമോ എന്നും കമന്റുണ്ട്. അതേസമയം സിദ്ധാര്‍ഥ് വേദികയ്‌ക്കൊപ്പം പോയി അനുഭവിക്കട്ടെ എന്നാണ് ചിലരുടെ പ്രാര്‍ഥന. അമ്മയെ കളഞ്ഞിട്ട് പോയ ശീതളും ഒരു പാഠം പഠിക്കട്ടെ എന്നും ചിലര്‍ പറയുന്നു.

Read more topics: # kudumbavilakku serial,# dileep,# life
kudumbavilakku serial and dileeps life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക