Latest News

നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാന്‍ ഉന്നത കളികള്‍; ഞെട്ടിക്കുന്ന ആരോപണവുമായി റംസിയുടെ കുടുംബം

Malayalilife
നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാന്‍ ഉന്നത കളികള്‍; ഞെട്ടിക്കുന്ന ആരോപണവുമായി റംസിയുടെ കുടുംബം

വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതിന്റെ പേരിൽ  മനംനൊന്ത് ആത്മഹത്യ കൊട്ടിയം സ്വദേശി റംസിയുടെ കേസിൽ പ്രതി ചേർക്കപ്പെട്ടവരെ ദുർബല വകുപ്പുകൾ ചുമത്തി രക്ഷിക്കാൻ ശ്രമം നടക്കുന്നതായി  ആരോപണം ഉയർത്തി കൊണ്ട് റംസിയുടെ കുടുംബം. ഉന്നതതല അന്വേഷണം കേസിൽ  വേണമെന്ന് ആവശ്യമുയർത്തി കൊണ്ട്  മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും റംസിയുടെ പിതാവ് റഹീം തുറന്ന് പറഞ്ഞിരിക്കുകയാണ്.

 കേസിലെ പ്രധാന പ്രതിയായ പോലീസ് അറസ്റ്റ് ചെയ്‌ത ഹാരീസ് മുഹമ്മദിൽ അന്വേഷണം ഒതുക്കാനാണ്  ഇപ്പോൾ ശ്രമം തുടരുന്നത്.  ആരോപണ വിധേയരിൽ ഒരാളെ മാത്രമാണ് മരണം നടന്ന് പത്തു ദിവസം കഴിഞ്ഞിട്ടും പൊലീസ് ചോദ്യം ചെയ്തത്.  ഒരിക്കൽ മാത്രമാണ് പ്രതിസ്ഥാനത്തുള്ള സീരിയൽതാരം ലക്ഷ്മി പ്രമോദിനെ വിളിപ്പിച്ചത്.

 നടിയെ ഉന്നത ബന്ധങ്ങൾ ഉപയോഗപ്പെടുത്തി രക്ഷിക്കാനാണ് ശ്രമം നടക്കുന്നത്. എന്നാൽ ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ നടി ഒളിവിൽ പോയെന്നാണ്  പറയുന്നത്. പൊലീസ് തെളിവുകൾ ശേഖരിക്കുന്നുവെന്ന പതിവ് പല്ലവി  ആവർത്തിക്കുകയാണ്. അതേസമയം  മകൾക്ക് നീതി കിട്ടും വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും റംസിയുടെ പിതാവായ  റഹീം  വ്യക്തമാക്കുകയും ചെയ്‌തു.

അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർ ക്വാറന്റീനിൻ  കഴിയുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് കേസിലെ അന്വേഷണം നിലവിൽ വൈകിപ്പിക്കുന്നത്.  അന്വേഷണം തെറ്റായ രീതിയിലാണ് എന്നതിനു തെളിവാണ് തെളിവുകൾ ഏറെയുണ്ടായിട്ടും പ്രതികൾ കൺമുന്നിൽ ഉണ്ടായിട്ടും കണ്ടെത്താൻ സാധിക്കാത്തത് റഹീം പറയുന്നു. കേസിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും  കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും റംസിയുടെ പിതാവ് ആവശ്യമുയർത്തുകയും ചെയ്യുന്നു. ഇത് കൂടാതെ  റഹീം റംസിയെ മാനസികമായി പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുക്കാൻ കൂട്ടുനിൽക്കുകയും ഗർഭച്ഛിദ്രത്തിനു പ്രേരിപ്പിക്കുകയും ചെയ്ത ഹാരീസിന്റെ അമ്മയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.


 

Read more topics: # kottiyam ramis death case
kottiyam ramis death case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക