Latest News

സൂര്യാ നീ പോവരുത്; പിന്മാറരുത്; കാരണം ചോദിച്ച് നടന്‍ പ്രേം; കൂടെവിടെ സീരിയലില്‍ നിന്നും സൂര്യയ്ക്ക് പിന്മാറ്റമോ

Malayalilife
topbanner
സൂര്യാ നീ പോവരുത്; പിന്മാറരുത്; കാരണം ചോദിച്ച് നടന്‍ പ്രേം; കൂടെവിടെ സീരിയലില്‍ നിന്നും സൂര്യയ്ക്ക് പിന്മാറ്റമോ

ളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ പ്രേക്ഷകപ്രീതി നേടിയ പരമ്പരകളില്‍ ഒന്നാണ് 'കൂടെവിടെ'. സീരിയലിലെ നായിക സൂര്യയായി എത്തുന്നത് അന്‍ഷിത അഞ്ജിയുമാണ്. കബനി എന്ന സീരിയലാണ് അന്‍ഷിതയെ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാക്കിയത്. ഇപ്പോള്‍, കൂടെവിടെയിലെ അന്‍ഷിതയുടെ കഥാപാത്രത്തിനും ഏറെ ആരാധകരുണ്ട്. കൂടെവിടെയിലും പ്രേക്ഷകരുടെ മനസ് കവരാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. പരമ്പരയിലെ കേന്ദ്രകഥാപാത്രങ്ങള്‍ തമ്മിലുള്ള കെമിസ്ട്രിയും ചര്‍ച്ചയാകാറുണ്ട്. സീരിയലില്‍ നിന്നും അന്‍ഷിത പിന്മാറി എന്ന രീതിയിലുള്ള വാര്‍ത്തകളാണ് കഴിഞ്ഞ രണ്ടുദിവസമായി പ്രചരിക്കുന്നത്. ഇപ്പോഴിതാ, വാര്‍ത്തകളുടെ സത്യാവസ്ഥ എന്തെന്ന് വ്യക്തമാക്കുകയാണ് അന്‍ഷിത.

'സുഹൃത്തുക്കളേ... ഇന്നലെയാണ് ഇങ്ങനെയൊരു വാര്‍ത്ത ഞാന്‍ തന്നെ അറിയുന്നത്. തല്‍ക്കാലം കൂടെവിടെയില്‍ നിന്നും ഞാന്‍ മാറിയിട്ടില്ല. ഷൂട്ട് തുടങ്ങാന്‍ കഴിയാത്തതുകൊണ്ട് വീട്ടില്‍ ഇരിക്കുന്നു, അത്ര തന്നെ. എന്തായാലും ഫേക്ക് ന്യൂസ് കൊടുത്ത യൂട്യൂബ് ചാനലിനു നന്ദി, നിങ്ങളുടെ സന്തോഷം ഇങ്ങനെ ഫേക്ക് കാര്യങ്ങള്‍ പറയുന്നതില്‍ ആണെങ്കില്‍ ആയിക്കൊട്ടെ, സന്താഷിക്കൂ. ഈ ന്യൂസ് വന്നതിനു ശേഷം എനിക്ക് ഒരുപാട് മെസേജ് വന്നു. എല്ലാവരോടും സ്‌നേഹം മാത്രം. ഞാന്‍ ഇനിയും സൂര്യയായി കൂടെവിടെയില്‍ തുടരും,'' ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ അന്‍ഷിത കുറിക്കുന്നു.

പരമ്പരയില്‍ വില്ലത്തി വേഷത്തില്‍ എത്തുന്നത് നടി നിഷ മാത്യുവാണ്. നടിയും കമന്റുകളുമായി എത്തിയിട്ടുണ്ട്. മാത്രമല്ല നടന്‍ പ്രേം ജേക്കബും കമന്റുകള്‍ പങ്കിട്ടു. ഇരുവര്‍ക്കും തമാശ നിറഞ്ഞ മറുപടിയും അന്‍ഷിത നല്‍കുന്നുണ്ട്. അതേ സമയം തങ്ങള്‍ക്ക് ഇപ്പോഴാണ് ആശ്വാസം ഉണ്ടായത് എന്നാണ് ആരാധകര്‍ താരത്തോട് പറയുന്നത്.

പരമ്പരയില്‍ കേന്ദ്ര കഥാപാത്രമായ സൂര്യയെ അവതരിപ്പിച്ചുകൊണ്ടാണ് പ്രേക്ഷകരുടെ കൈയ്യടി അന്‍ഷിത നേടിയെടുത്തത്. അന്‍ഷിതയ്ക്ക് മാത്രമല്ല, സീരിയലില്‍ ഋഷി എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിപിന്‍ ജോസിനും വലിയ പ്രേക്ഷകപിന്തുണയുണ്ട്. സൂര്യ, ഋഷി ജോഡികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പ്രത്യേകം ഫാന്‍സ് ഗ്രൂപ്പുകള്‍ വരെയുണ്ട്. ആരാധകര്‍ സ്‌നേഹത്തോടെ റിഷിയ എന്നാണ് ഇവരെ വിളിക്കുന്നത്.

koodevidae serial fame soorya leave the serial

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES