Latest News

കസ്തൂരിമാനിലെ അഡ്വക്കേറ്റ് ശ്രീജിത്ത്;ആറുദിവസമായി പൊരിവെയിലത്ത് നില്‍പ്പ് സമരത്തില്‍;ആഗ്രഹിച്ചുവാങ്ങിച്ച വാഹനം ഓടിക്കാന്‍ പറ്റാത്ത അവസ്ഥയെക്കുറിച്ച് നടന് പറയാനുള്ളത്

Malayalilife
 കസ്തൂരിമാനിലെ അഡ്വക്കേറ്റ് ശ്രീജിത്ത്;ആറുദിവസമായി പൊരിവെയിലത്ത് നില്‍പ്പ് സമരത്തില്‍;ആഗ്രഹിച്ചുവാങ്ങിച്ച വാഹനം ഓടിക്കാന്‍ പറ്റാത്ത അവസ്ഥയെക്കുറിച്ച് നടന് പറയാനുള്ളത്

സ്തൂരിമാന്‍ എന്ന സീരിയലിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് നടന്‍ കിരണ്‍ അരവിന്ദാക്ഷന്‍. അഡ്വക്കേറ്റ് ശ്രീജിത്ത് ഭാസ്‌കറായി എത്തിയ കിരണ്‍ മികച്ച പ്രകടനമായിരുന്നു കാഴ്ച വച്ചത്. സീരിയല്‍ കൂടാതെ സിനിമകളിലും ഈ താരം അഭിനയിച്ചിട്ടുണ്ട്. ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍ എന്ന സിനിമയിലാണ് കിരണ്‍ ആദ്യമായി അഭിനയിക്കുന്നത്. തുടര്‍ന്ന് മുന്നറിയിപ്പ്, ഹോം എന്നിവയുള്‍പ്പെടെ അഞ്ചിലധികം ചിത്രങ്ങളില്‍ അഭിനയിക്കുകയും കസ്തൂരിമാനിനു ശേഷം സീരിയലുകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്നാലിപ്പോള്‍ കഴിഞ്ഞ ആറു ദിവസമായി ഒരു സമരം നടത്തുകയാണ് നടന്‍. തിരുവനന്തപുരം സ്വദേശിയായ കിരണ്‍ കൊച്ചിയിലെ ഒരു കാര്‍ ഷോറൂമിന് മുന്നിലാണ് സമരം ചെയ്യുന്നത്.

ഒരു കാര്‍ സ്വന്തമായി വാങ്ങുക എന്നത് ഒട്ടുമിക്ക ആളുകളുടേയും സ്വപ്നമായിരിക്കും. മൊത്തം തുകയൊന്നും കയ്യില്‍ ഇല്ലെങ്കിലും ലോണെടുത്ത് ആണെങ്കിലും വാഹനം വാങ്ങുന്നവരുണ്ട്. അങ്ങനെ ലോണെടുത്ത് അത്യാവശ്യം നല്ലൊരു കാറു വാങ്ങിയ സിനിമാ താരം ആകെ പെട്ടുപോയിരിക്കുകയാണ്. ആഗ്രഹിച്ചുവാങ്ങിച്ച വാഹനം ഓടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് കിരണ്‍ അരവിന്ദാക്ഷന്‍ ഇപ്പോള്‍. പലവഴി നോക്കിയിട്ടും കാര്യമില്ലാതായതോടെ കൊച്ചിയിലെ ഫോക്‌സ് വാഗന്‍ ഷോറൂമിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.

വാഹനം വാങ്ങിയപ്പോള്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതുകൊണ്ടാണ് നടന്‍ കൊച്ചിയിലെ ഫോക്‌സ് വാഗന്‍ ഷോറൂമിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയരിക്കുന്നത്. യഥാര്‍ത്ഥ കാരണം മറച്ചുവച്ച് ഇന്ധനത്തിന് പകരം വെള്ളം നിറച്ചുവെന്ന് പറഞ്ഞ് വാറന്റി നിഷേധിച്ചുവെന്നാണ് കിരണ്‍ അരവിന്ദാക്ഷന്‍ ആരോപിക്കുന്നത്. ഫോക്‌സ് വാഗന്‍ പോളോ ഡീസല്‍ കാര്‍ 10 ലക്ഷത്തോളം ലോണ്‍ എടുത്താണ് കിരണ്‍ വാങ്ങിയത്. ഇപ്പോള്‍ കൊച്ചിയിലെ മരടിലെ യാര്‍ഡില്‍ കിടക്കുകയാണ് കാര്‍.

16 മാസമായി ഓടാതെ കിടക്കുകയാണ് ഈ ഡീസല്‍ വാഹനം. 2021 ആഗസ്റ്റിലാണ് ഈ വാഹനം ബ്രേക്ക് ഡൌണായി ഇവിടെ കിടക്കാന്‍ തുടങ്ങിയത്. 2023 മാര്‍ച്ച് വരെ വാഹനത്തിന് വാറന്റിയുണ്ടെന്നാണ് കിരണ്‍ പറയുന്നത്. എന്നാല്‍ ഇന്ധന ടാങ്കില്‍ വെള്ളം കയറിയതാണ് പ്രശ്നം എന്നാണ് ഫോക്‌സ് വാഗന്‍ അംഗീകൃത സര്‍വീസ് സെന്റര്‍ പറഞ്ഞത്. മൂന്ന് ലക്ഷം രൂപയ്ക്ക് അടുത്തു ചിലവാകുന്ന ഈ പണിക്ക് എന്നാല്‍ വാറന്റി ലഭിക്കില്ലെന്നാണ് ഇവര്‍ അറിയിച്ചത്. എവിടെ നിന്നാണ് ഇങ്ങനെ ടാങ്കില്‍ വെള്ളം വന്നത് എന്ന ചോദ്യത്തിന് അത് ഡീസല്‍ അടിച്ച പമ്പില്‍ പോയി ചോദിക്ക് എന്ന രീതിയില്‍ മോശമായി പെരുമാറി എന്നും കിരണ്‍ പറയുന്നു.

'' ടാങ്കില്‍ നിന്ന് എഞ്ചിന്‍ വരെയുള്ള ഇഞ്ചക്ടര്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്‌പെയറും മാറണം. അതിന് വാറന്റി ഒന്നും കിട്ടത്തില്ല, എകദേശം രണ്ടേ മുക്കാല്‍ ലക്ഷത്തിനടുത്ത് ചെലവാകുമെന്നും പറഞ്ഞു. എന്തുകൊണ്ടാണ് വാറന്റി കിട്ടാത്തതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഫ്യൂവലിനകത്ത് വാട്ടര്‍ കണ്ടന്റ് വന്നതുകൊണ്ടാണന്നെ് പറഞ്ഞു. അത് എങ്ങനെ വന്നുവെന്ന് ചോദിച്ചപ്പോള്‍ അത് നിങ്ങള്‍ അടിച്ച പമ്പില്‍ ചെന്ന് ചോദിക്കാന്ഡ പറഞ്ഞു. വളരെ റൂഡ് ആയി പെരുമാറി,'' അദ്ദേഹം പറയുന്നു.

ഒടുവില്‍ കണ്‍സ്യൂമര്‍ ഫോറത്തില്‍ കിരണ്‍ നല്‍കിയ പരാതിയില്‍ കാറില്‍ അടിച്ച ഇന്ധനത്തില്‍ ജലത്തിന്റെ അംശമുണ്ടോ എന്ന് പരിശോധിക്കാന്‍ എംവിഡി ഉദ്യോഗസ്ഥനെയും, കെമിക്കല്‍ ലബിനെയും ചുമതലപ്പെടുത്തി. വാഹനത്തില്‍ നിന്നും ശേഖരിച്ച ഇന്ധനത്തില്‍ നടത്തിയ പരിശോധനയില്‍ ഇവരുടെ റിപ്പോര്‍ട്ടില്‍ ഇന്ധനത്തില്‍ ജലം ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

കണ്‍സ്യൂമര്‍ ഫോറത്തില്‍ ഈ കേസില്‍ നടപടികള്‍ വേഗത്തില്‍ നടക്കുന്നില്ല. പരിശോധന റിപ്പോര്‍ട്ട് ഷോറും അം?ഗീകരിതച്ചിട്ടും ഇല്ല. ഫോക്സ് വാഗണ്‍ അനുമതി നല്‍കാതെ തങ്ങള്‍ക്ക് തീരുമാനം എടുക്കാനാകില്ലെന്നാണ് ഡീലര്‍ പറയുന്നത്. ഒപ്പം ഇപ്പോഴുള്ള റിപ്പോര്‍ട്ട് വിശ്വാസ യോഗ്യം അല്ലെന്നും ഡീലറും ഫോക്സ് വാഗണ്‍ വക്കീലും പറയുന്നു. അതേ സമയം മറ്റൊരു പരിശോധന നടത്തണമെന്നും ഇവര്‍ പറഞ്ഞു.

kiran aravindakshan strike

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES