Latest News

പ്രണയത്തിന്റെ നാലാം വര്‍ഷം പൂര്‍ത്തിയാക്കി; പ്രിയതമനെ ചേര്‍ത്ത് പിടിച്ച് കസ്തൂരിമാനിലെ കാവ്യ

Malayalilife
 പ്രണയത്തിന്റെ നാലാം വര്‍ഷം പൂര്‍ത്തിയാക്കി; പ്രിയതമനെ ചേര്‍ത്ത് പിടിച്ച് കസ്തൂരിമാനിലെ കാവ്യ

സ്തൂരിമാനില്‍ ബോള്‍ഡ് ആയ വക്കീലായിട്ടാണ് അഭിനയിക്കുന്നതെങ്കിലും 20 വയസ് മാത്രമാണ് റബേക്കയുടെ പ്രായം. ആരാധകര്‍ ഏറെയുള്ളതിനാല്‍ തന്നെ റബേക്കയുടെ സ്വകാര്യ ജീവിതം സമൂഹമാധ്യങ്ങളില്‍ പെട്ടെന്നു തന്നെ ചര്‍ച്ചയാകുന്നുണ്ട്. താന്‍ പ്രണയത്തിലാണെന്നുള്ളത് റബേക്ക ഒരു ചാനല്‍ പരിപാടിയില്‍ തുറന്നുപറഞ്ഞിരുന്നു. കുട്ടനാടന്‍ മാര്‍പാപ്പ, മാര്‍ഗം കളി എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ശ്രീജിത്ത് വിജയനാണ് റബേക്കയുടെ മനസു കീഴടക്കിയ ആള്‍. ഇവരുടെ വിവാഹത്തിന് വേണ്ടി ആരാധകര്‍ കാത്തിരിക്കയാണ്. തങ്ങളുടെ ചിത്രങ്ങളും പ്രണയ വിശേ,ങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ശ്രീജിത്തിനൊപ്പമുള്ള മറ്റൊരു വിശേഷം പങ്കുവച്ച് എത്തിയിരിക്കയാണ് റബേക്ക. ഇപ്പോള്‍ തങ്ങളുടെ പ്രണയത്തിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുകയാണ് റബേക്ക. മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് റബേക്ക ഈ സന്തോഷം പങ്കിട്ടത്. സ്‌പെല്‍വാലി ഫോട്ടോഗ്രാഫിയാണ് ഇവരുടെ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

സംവിധായകനു പുറമേ അറിയപ്പെടുന്ന ഛായാഗ്രാഹകനുമാണ് ശ്രീജിത്ത്. കറുത്ത ജൂതന്‍, ജസ്റ്റ് മാരീഡ്, ക്രാന്തി തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ശ്രീജിത്ത് ഇപ്പോള്‍ ബിബിന്‍ ജോര്‍ജ്ജിനെ നായികനാക്കി എടുക്കുന്ന പുതിയ ചിത്രത്തിന്റെ പണിപുരയിലാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇരുവരുടെയും നിശ്ചയം നടന്നു എന്നാണ് സൂചന. അധികം ആരെയും അറിയിക്കാതെയായിരുന്നു നിശ്ചയം നടന്നത്.


തൃശ്ശൂര്‍ നല്ലങ്കരയാണ് റബേക്കയുടെ സ്വദേശം. അമ്മ ജയയും പപ്പ സന്തോഷും ചേച്ചി ഗീതുവുമാണ് തന്റെ സപ്പോര്‍ട്ട് എന്നാണ് റബേക്ക പറയുന്നത്.  എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ അവസാന വാര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് റബേക്ക. ദേശീയ അവാര്‍ഡ് സുരഭി ലക്ഷ്മിക്ക് നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിലും കാവ്യ സുരഭിയുടെ മകളുടെ വേഷം ചെയ്തിരുന്നു.

kasthooriman serial actress rebecca santhosh celebrates her love anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക