Latest News

അന്നൊന്നും കേക്ക് കട്ട് ചെയ്യാനും ഫോട്ടോ എടുക്കാനും ഞാനെങ്ങും കണ്ടില്ല ഒരാളെയും; ജീവിതനൗക സീരിയലിലെ സന്തോഷം പങ്കുവച്ച് ജിഷിന്‍ മോഹന്‍

Malayalilife
 അന്നൊന്നും കേക്ക് കട്ട് ചെയ്യാനും ഫോട്ടോ എടുക്കാനും ഞാനെങ്ങും കണ്ടില്ല ഒരാളെയും; ജീവിതനൗക സീരിയലിലെ സന്തോഷം പങ്കുവച്ച് ജിഷിന്‍ മോഹന്‍

ഴിഞ്ഞ ദിവസമാണ് ജീവിതനൗക സീരിയല്‍ നൂറിന്റെ നിറവിലെത്തിയത്. ഈ സന്തോഷം കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇപ്പോള്‍ താന്‍ പ്രധാനപ്പെട്ട ഒരു റോളില്‍ എത്തുന്ന സീരിയല്‍ നൂറിന്റെ നിറവിലെത്തിയ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് ജിഷിന്‍ മോഹന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഈ സന്തോഷം പങ്കുവെച്ചത്. സീരിയലിലെ മറ്റൊരു താരമായ നിതിനും ഇതേക്കുറിച്ച് പറഞ്ഞെത്തിയിരുന്നു.

നൂറു എപ്പിസോഡ് തികഞ്ഞ അന്ന് ഞാനും ലൊക്കേഷനില്‍ ഉണ്ടായിരുന്നു. അന്നൊന്നും കേക്ക് കട്ട് ചെയ്യാനും ഫോട്ടോ എടുക്കാനും ഞാനെങ്ങും കണ്ടില്ല ഒരാളെയും.
എന്നിട്ട് ഞാന്‍ ഇല്ലാത്ത അടുത്ത ദിവസം ഭയങ്കര കേക്ക് കട്ടിങ്ങും, ഫോട്ടോ എടുപ്പും, ആഘോഷവും. എന്ത് ദ്രാവിഡ് ആണ്. അല്ലേ? പക്ഷെ നമ്മള് വിടുവോ? ഇവര്‍ എടുത്ത ഗ്രൂപ്പ് ഫോട്ടോയില്‍ എടുത്തൊട്ടിച്ചു നമ്മടെ പോട്ടം. അല്ലെങ്കില്‍ ഞാന്‍ ഇതു പോസ്റ്റ് ചെയ്യുമ്പോള്‍ എന്റെ ലക്ഷക്കണക്കിന് വരുന്ന ആരാധകര്‍ ചോദിക്കില്ലേ.. മ്മടെ സൂപ്പര്‍സ്റ്റാര്‍ ജിഷിന്‍ എവിടെ എന്ന്? (അതിനെടേല്‍ കൂടെ ഒരു തള്ള്) ഇതിലെ പ്രധാന കഥാപാത്രമായ സുധിയില്ലാതെ എന്താഘോഷം. അല്ലേ?
വില്ലന്‍ കഥാപാത്രങ്ങളും, വില്ലനും പോസിറ്റീവും ചേര്‍ന്ന കഥാപാത്രങ്ങളും ഒക്കെ ചെയ്ത് കണ്ണുമുരുട്ടി നടന്നോണ്ടിരുന്ന എനിക്ക് ആറ്റുനോറ്റ് കിട്ടിയ ഒരു പക്കാ പോസിറ്റീവ് കഥാപാത്രമാണ് ജീവിതനൗകയിലെ സുധി. ഈ കഥാപാത്രത്തിനു എന്നെ സെലക്ട് ചെയ്ത ഡയറക്ടര്‍ ജി ആര്‍ കൃഷ്ണനും, പ്രൊഡ്യൂസര്‍ ശ്രീമൂവീസ് ഉണ്ണിത്താന്‍ സാറിനും, എവുത്തുകാരന്‍ ജോര്‍ജ് കട്ടപ്പനയ്ക്കും എന്റെ നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു.
(ഭയങ്കര ഫോര്‍മല്‍ ആയിപ്പോയി. അല്ലേ?. സാരമില്ല. ഇതിങ്ങനെയേ പറയാന്‍ സാധിക്കൂ). 100 എപ്പിസോഡിന്റെ ആഘോഷത്തിന് എനിക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. സാരമില്ല. 200ഉം, 500ഉം, ആയിരവും ഒക്കെ വരാന്‍ കിടക്കുന്നതല്ലേ ഉള്ളു. അതില്‍ എന്റെ നിറസാന്നിധ്യം കാണാമെന്നുമായിരുന്നു ജിഷിന്‍ കുറിച്ചത്.


 

jishin mohan jeevithanouka serial 100 episode celebration

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES