മിനിസ്‌ക്രീനില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ തിളങ്ങുന്ന താരമാണ് നടന്‍ ജിഷിന്‍ മോഹന്‍. സീരിയല്‍ താരം വരദയാണ് താരത്തിന്റെ നല്ലപാതി. സ്‌ക്രീനില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലിലും ജിഷിന്‍ പുലിയാണ്. രസകരമായ കുറിപ്പുകള്‍ പങ്കുവച്ചാണ് ജിഷിന്‍ പലപ്പോഴും എത്താറുളളത്. ഇപ്പോള്‍ താരംസോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയും അതിനു നല്‍കിയ കുറിപ്പുമാണ് ശ്രദ്ധനേടുന്നത്.
ജിഷിന്‍ മോഹന്റെ കുറിപ്പ്:
ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം വീട്ടില്‍ എത്തിയപ്പോള്‍ അവള്‍ക്ക് ഒരേ നിര്‍ബന്ധം. ബ്ലഡ് പ്രഷര്‍ ചെക്ക് ചെയ്യണമെന്ന്. എന്ത് ചെയ്യാം.. ഭാര്യമാരുടെ ഓരോരോ ആഗ്രഹങ്ങളല്ലേ. സാധിച്ചു കൊടുത്തു. അതിനിടയില്‍, 'എടീ എനിക്കീ ബിപി വരുന്നത് എന്തുകൊണ്ടാണെന്നറിയോ' എന്നൊരു ചോദ്യം ചോദിച്ചു. ചോദ്യത്തിന്റെ അന്തര്‍ധാര മനസ്സിലാക്കിയ അവളുടെ മുഖത്തു അപ്പോള്‍ തന്നെ വന്നു നാല് ലോഡ് പുച്ഛം. മൂന്നു ലോഡ് ബില്‍ഡിംഗ് പണിയുന്നിടത്ത് മറിച്ചു വിറ്റിട്ട്, ഒരു ലോഡ് ഞാനിങ്ങെടുത്തു.
മറിച്ചു വിറ്റത് അവള്‍ അറിയണ്ട കേട്ടോ. കൊറോണയെ സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തിനൊടുവില്‍ പത്രക്കാരുടെ ചോദ്യം കേള്‍ക്കുമ്‌ബോള്‍ നമ്മുടെ മുഖ്യമന്ത്രിയുടെ മുഖത്തു മാത്രമേ ഞാന്‍ ഇത്രേം പുച്ഛം ഇതിനു മുമ്പ് കണ്ടിട്ടുള്ളു. 'കാരണമെന്താണെന്നറിയോ' എന്ന എന്റെ അടുത്ത ചോദ്യത്തിന് അവള്‍ തന്ന മറുപടി മാത്രം ഞാന്‍ ആര്‍ക്കും കൊടുക്കില്ല. അത് എനിക്ക് മാത്രം സ്വന്തം. അതിനവള്‍ക്ക് വാക്കുകളുടെ സഹായം ആവശ്യം വന്നില്ല. ആഗോള റിയാക്ഷന്‍ ആയ ഒരു വിരല്‍ മാത്രം മതിയായിരുന്നു.
പബ്ലിക് ആയി അത് പോസ്റ്റ് ചെയ്യാന്‍ സാധിക്കാത്തത് കൊണ്ട് അത്രയും ഭാഗം എഡിറ്റ് ചെയ്ത് മാറ്റിയിരിക്കുന്നു. ആ ഭാഗം എന്റെ ഓര്‍മ്മച്ചെപ്പില്‍ ഞാന്‍ സൂക്ഷിച്ചു വെക്കും. ഏതായാലും ബ്ലഡ് പ്രഷര്‍ എത്രയാണെന്ന് കണ്ടപ്പോള്‍ എന്റെ മനസ്സിലെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി..
My Blood Pressure is.. 168/119.