ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണിലെ വിന്നറായിരുന്നു ജിന്റോ.
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ വെച്ച് തന്നെ തന്റെ വിവാഹക്കാര്യത്തെ കുറിച്ച് ജിന്റോ വെളിപ്പെടുത്തിയിരുന്നു. താന്‍ വിവാഹമോചിതനാണെന്നും യുഎസ്എയിലുള്ള പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാണെന്നുമാണ് താരം തുറന്ന് പറഞ്ഞത്. ഷോ കഴിഞ്ഞാല്‍ താനും അവരുമായുള്ള വിവാഹം നടക്കുമെന്നും വീട്ടുകാര്‍ക്കെല്ലാം അതിന് സമ്മതമാണെന്നും താരം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ നിശ്ചയിച്ച തീയതിക്ക് തന്റെ വിവാഹം നടന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് ജിന്റോ. വിവാഹത്തെ കുറിച്ചുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോടാണ് ജിന്റോ ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹം നടക്കാതിരുന്നതിനുളള കാരണവും താരം തുറന്ന് പറഞ്ഞു. ജിന്റോയുടെ വാക്കുകളിലൂടെ
വിവാഹം കഴിഞ്ഞ മാസം നടക്കും എന്ന് എല്ലാവരോടും പറഞ്ഞിരുന്നു.അതിനായി എന്റെ പെണ്ണ് വന്നതുമാണ്. പക്ഷെ വിവാഹം മുടങ്ങി. കാരണം നമ്മള്‍ക്ക് കോര്‍ട്ട് വഴി ഡിവോഴ്‌സ് കിട്ടിയാലും കാര്യമില്ല. പള്ളിയില്‍ നിന്നും ആ വിവാഹമോചനം അനുവദിച്ചു കിട്ടണം. അത് നമ്മള്‍ക്ക് കിട്ടിയില്ല അങ്ങനെ വിവാഹം മുടങ്ങി. ശരിക്കും പറഞ്ഞാല്‍ ക്രിസ്ത്യന്‍ സമൂഹത്തില്‍ ഇതൊരു പരാതിയാണ് മിക്കവര്‍ക്കും. എനിക്കും അറിഞ്ഞുകേട്ട കാര്യമായിരുന്നു. അങ്ങനെ രജിസ്റ്റര്‍ ചെയ്യാം എന്ന് വിചാരിച്ചു. പക്ഷെ വീട്ടിലെ കാരണവന്മാര്‍ക്ക് പള്ളിയില്‍ വച്ച് കെട്ട് നടത്തണം എന്ന് നിര്‍ബന്ധം ആയിരുന്നു. അങ്ങനെ ഞാന്‍ അതിരൂപതയില്‍ പോയി. അവര്‍ ഡിവോഴ്‌സ് അനുവദിച്ചു തരില്ല എന്നൊക്കെ കേട്ടിട്ടാണ് ഞാന്‍ അവിടേക്ക് പോയത്. എന്നാല്‍ പ്‌ററഞ്ഞു കേള്‍ക്കുന്നതൊക്കെ വെറുതെ ആണ്.
ഞാന്‍ അച്ചനോട് തുറന്നു സംസാരിച്ചു. സഭയില്‍ നിന്നും ഡിവോഴ്‌സ് കിട്ടില്ല എന്നാണ് ഞാന്‍ കേട്ടത് എന്നും പറഞ്ഞു. അച്ചന്‍ പക്ഷെ കാര്യങ്ങള്‍ എല്ലാം പറഞ്ഞു മനസിലാക്കി തന്നു. കാരണം ദൈവത്തിന്റെ പ്രതിരൂപമായ അച്ചന്മാര്‍ നിയമവശാല്‍ പിരിഞ്ഞ ആളുകളെ ഒന്നുകൂടി കൗണ്‍സിലിംഗ് നടത്തി ഒന്നിപ്പിക്കാന്‍ ശ്രമിക്കും, അത്ര മാത്രമേ ഉള്ളൂ. സഭ ആളുകളെ ഉപദ്രവിക്കാന്‍ നോക്കുകയല്ല. ഇപ്പോള്‍ ഞങ്ങളുടെ കാര്യത്തില്‍ എല്ലാം ശരിയായി. സാക്ഷി ഒപ്പിടുന്നത് മാത്രമേ ഇനി ബാക്കി ഉള്ളൂ. ഇനി എങ്കിലും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്.
ഇനി എന്റെ പെണ്ണ് തിരിച്ചു വന്നാല്‍ മാത്രമേ വിവാഹം നടക്കൂ. എപ്പോള്‍ തിരികെ വന്നാലും വിവാഹം ഇനി നടത്താന്‍ തടസ്സവുമില്ല. എനിക്ക് എല്ലാവരോടും പറയാന്‍ ഉള്ളത് നമ്മള്‍ ഒരു കാര്യം കേട്ട് കഴിഞ്ഞാല്‍ ആ പറയുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിച്ച ശേഷം മാത്രമേ കാര്യങ്ങള്‍ക്ക് ഇറങ്ങി തിരിക്കാവൂ. ആളുകള്‍ പറയുന്നത് കേട്ടിട്ടാണ് ഞാന്‍ പള്ളിയില്‍ ഡിവോഴ്‌സിന് വേണ്ടി ശ്രമിക്കാഞ്ഞത്. പക്ഷെ ഇപ്പോള്‍ അതെല്ലാം ഓക്കേ ആയി. - ജിന്റോ മാധ്യമങ്ങളോട് പറയുന്നു.
വിവാഹം കഴിഞ്ഞാല്‍ ഭാര്യ കൂടെ നിന്നാലേ ജീവിതം മുന്‍പോട്ട് പോകൂ എന്ന് പറയുന്നത് ശരിയല്ല. നമ്മള്‍ അകന്നു താമസിക്കുന്നത് ആണ് നല്ലത് എന്നാണ് എന്റെ പേഴ്‌സണല്‍ ഒപ്പീനിയന്‍. അകന്നു നില്‍ക്കുമ്പോള്‍ സ്‌നേഹം കൂടും എന്നാണ് ഞങ്ങളുടെ തിരിച്ചറിവ്. ഒത്തു ചേര്‍ന്ന് പോകുന്നവര്‍ ഉണ്ടാകും പക്ഷെ എന്റെ പേഴ്‌സണല്‍ എക്‌സ്പീരിയന്‍സ് ആണ് ഞാന്‍ പറയുന്നത്- ജിന്റോ പറയുന്നു.