സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ഹിന്ദി റിയാലിറ്റി ഷോയിലെ പ്രധാന ആകര്‍ഷണമാണ് ഇപ്പോള്‍ ശ്രീശാന്ത്. തുടക്കം മുതല്‍ ശ്രീശാന്ത് മത്സരത്തില്‍ നടത്തിയ വിവാദങ്ങള്‍ മൂലം എപ്പോഴും താരം വാര്‍ത്തകളില്‍ ഇടം നിറയാറുണ്ട്. കഴിഞ്ഞ ദിവസത്തെ ടാസികിനിടയിലാണ് തന്റെ ജയില്‍ ഓര്‍മകള്‍ ഓര്‍ത്ത് താരം പൊട്ടിക്കരഞ്ഞത്. പാത്രം കഴുകാന്‍ തന്നെ ഏല്‍പിച്ച ടാസ്‌കിനിടയിയാണ് നിര്‍ണായക സംഭവങ്ങള്‍ അരങ്ങേറിയത്.
തുടക്കം മുതല്‍ തന്നെ ബിഗ്‌ബോസ് ഹിന്ദി ഷോയില്‍ ശ്രീശാന്ത ഒരുക്കി വെച്ച വിവാദങ്ങള്‍ ചില്ലറയായിരുന്നില്ല. സഹതാരത്തെ തല്ലാന്‍ കൈ പോക്കിയും നിയമം ലംഘിച്ച് മുബൈല്‍ ഫോണ്‍ ഇഉപയോഗിച്ചതുമെല്ലാം താരത്തിന് വിവാദങ്ങള്‍ സമ്മാനിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ ടാസ്‌കിനിടയിലാണ് നിര്‍ണായക സംഭവങ്ങള്‍ അരങ്ങേറിയത്. . ഷോയില്‍ ശിക്ഷയായി പാത്രങ്ങള്‍ കഴുകിയപ്പോള്‍ തിഹാര്‍ ജയിലില്‍ ദിനങ്ങള്‍ ഓര്‍മ വന്നതാണ് താരത്തെ വേദനിപ്പിച്ചത്.
വീട്ടിലെ നിയമങ്ങളും മര്യാദയും ശ്രീശാന്ത് ലംഘിക്കുന്നുവെന്ന് മറ്റു മത്സരാര്‍ഥികള്‍ പരാതിപ്പെട്ടു. മുന്നറിയിപ്പുകളെ അവഗണിച്ചു വീണ്ടും ഇത്തരം പ്രവൃത്തികള്‍ ശ്രീ തുടരുന്നതായും ആരോപണമുയര്‍ന്നു. ഇതേടെയാണ് ഈ ആഴ്ച ഹൗസ് ക്യാപ്റ്റനായ കരണ്‍വിര്‍, ശ്രീശാന്തിനും മറ്റൊരു മത്സരാര്‍ഥിയായ രോഹിതിനും പാത്രങ്ങള്‍ കഴുകല്‍ ശിക്ഷയായി വിധിച്ചത്. പൊടിപിടിച്ചതും ഉപയോഗിച്ചതുമായി നിരവധി പാത്രങ്ങള്‍ ഇരുവരും കഴുകേണ്ടി വന്നു.
എന്നാല്‍ പാത്രങ്ങള്‍ കഴുകി തീര്‍ന്നതോടെ ശ്രീശാന്ത് അസ്വസ്ഥനാവുകയായിരുന്നു. തനിക്ക് മത്സരത്തില്‍ തുടരേണ്ടെന്നും ഇവിടെ നിന്നു പോകണമെന്നും ശ്രീശാന്ത് രോഹിതിനോട് പറഞ്ഞു. തുടര്‍ന്നു പൊട്ടിക്കരയാന്‍ തുടങ്ങിയ ശ്രീശാന്തിനെ ബിഗ് ബോസ് കണ്‍ഫഷന്‍ റൂമിലേക്കു വിളിക്കുകയും അനുനയിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തിഹാര്‍ ജയിലിലായിരുന്നപ്പോള്‍ പാത്രങ്ങള്‍ കഴുകിയിരുന്നെന്നും ഈ ശിക്ഷ ആ ദിവസങ്ങളെ ഓര്‍മിപ്പിച്ചെന്നും ശ്രീ വെളിപ്പെടുത്തി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വാതുവെയ്പ്പിനു കൂട്ടുനിന്നുവെന്ന ആരോപിച്ച് 2013 മെയിലാണ് ശ്രീശാന്തിനെ അറസ്റ്റു ചെയ്തത്. തിഹാര്‍ ജയിലിലാണ് ഇക്കാലയളവില്‍ താരത്തെ പാര്‍പ്പിച്ചത്. ശ്രീശാന്തിനു ബിസിസിഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. പിന്നീട് ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.