മമ്മൂട്ടി നായകനായ 'അപരിചിതന്‍' എന്ന ചിത്രത്തിലെ കുയില്‍പ്പാട്ടില്‍ ഊഞ്ഞാലാടാം...കുറുമ്പിന്റെ ജാലം കാട്ടാന്‍ എന്ന ഗാനം കേള്‍ക്കാത്ത മലയാളികളുണ്ടാവില്ല. വെള്ളാരംകണ്ണുള്ള ആ സുന്ദരിയയിരുന്നു ചിത്രത്തിലെ നായിക. പാട്ടുസീനിലും നിറഞ്ഞു നിന്നത് ആ നായികയായിരുന്നു. പേര് മഹി വിജി. ഇപ്പോളിതാ നടി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
മോഡലും നടിയുമായ മഹി വിജിയും ഭര്‍ത്താവ് ജയ് ഭാനുശാലിയും തമ്മിലുളള വിവാഹമോചന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 15 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ ഇരുവരും തമ്മില്‍ വേര്‍പിരിയുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്.
എന്നാല്‍ ഇത്തരം പ്രചരണങ്ങളോട് ശക്തമായി പ്രതികരിച്ച് മഹി വിജി രംഗത്തെത്തുകയും ചെയ്തു. ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെയാണ് താരത്തിന്റെ പ്രതികരണം. തെറ്റായ വിവരണങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും'' , എന്നാണ് മാഹി വിജി പോസ്റ്റിന്റെ കമന്റ് ചെയ്തിരിക്കുന്നത്.
2010ല്‍ ആണ് മഹി വിജിയും ജയ് ഭാനുശാലിയും വിവാഹിതരാകുന്നത്. മൂന്ന് മക്കളാണ് ഈ ദമ്പതികള്‍ക്കുളളത്. ഇരുവരും അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും ഒന്നിച്ചുളള ചിത്രങ്ങള്‍ നീക്കം ചെയ്തതോടെയാണ് ഇരുവരും വിവാഹ മോചിതരാകുന്നുവെന്ന അഭ്യൂഹം ശക്തമായത്.ജൂലൈ- ഓഗസ്റ്റ് മാസത്തോടെ ഇരുവരും വിവാഹമോചന കരാറില്‍ ഒപ്പ് വച്ചതായുളള റിപ്പോര്‍ട്ടുകളാണ് പ്രചരിച്ചുകൊണ്ടിരുന്നത്.
സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തെങ്കിലും സീരിയലുകളില്‍ സജീവമാണ് മാഹി.ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന മാഹി വിജ് മോഡലിംഗ് രംഗത്തുനിന്നുമാണ് അഭിനയത്തിലേക്ക് എത്തുന്നത്.ഹിന്ദി സിനിമ, സീരിയല്‍ രംഗത്ത് ശ്രദ്ധ നേടിയ മാഹിയുടെ ആദ്യമലയാളചിത്രമായിരുന്നു അപരിചിതന്‍
ടെലിവിഷന്‍ അവതാരകനും നടനുമാണ് ഭര്‍ത്താവ് ജയ് ഭാനുശാലി. നാച്ച് ബാലിയേ എന്ന റിയാലിറ്റി ഷോയുടെ അഞ്ചാം സീസണില്‍ മാഹിയും ഭര്‍ത്താവ് ജയ് ഭാനുശാലിയും വിജയികളായിരുന്നു
2010ലാണ് ഇരുവരും വിവാഹിതരാവുന്നത്. രാജ്വീര്‍, ഖുശീ, താര എന്നിങ്ങനെ മൂന്നുമക്കളാണ് ഈ ദമ്പതികള്‍ക്ക് ഉള്ളത്. രാജ്വീറിനെയും ഖുശിയേയും ഈ ദമ്പതികള്‍ ദത്തെടുത്തതാണ്