മലയാളികള്‍ക്ക് വളരെയധികം സുപരിചിതയായ താരമാണ് നടി ഗൗരി കൃഷ്ണ. നാടന്‍ ശൈലിയിലുള്ള കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ മനസ്സിലേക്ക് കയറിയ താരമാണ് ഗൗരി. ൗര്‍ണമിത്തിങ്കളായെത്തി മലയാളിയുടെ സ്വന്തം മകളായി മാറിയ താരത്തിന്റെ വിവാഹവിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
തിരുവനന്തപുരം സ്വദേശിയായ ഗൗരിയുടെ വിവാഹം നാളെയാണ്.ഇപ്പോള്‍ താരത്തിന്റെ വീട്ടില്‍ ആഘോഷിച്ച ഹല്‍ദിയുടെ ചിത്രങ്ങളാണ് പുറത്തുവരുന്നത്. താരത്തിന്റെ വസ്ത്രത്തെ കുറിച്ചും ആഭരണത്തെക്കുറിച്ച് ഒക്കെ നേരത്തെ യൂട്യൂബ് വീഡിയോയിലൂടെ ഗൗരി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നാളത്തെ വിവാഹത്തിനുവേണ്ടിയുള്ള ആഘോഷം തുടങ്ങിക്കഴിഞ്ഞു.
പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിലൂടെ ശ്രദ്ധേയയായ നടിയുടെ വരന്‍, അതേ സീരിയലിന്റെ സംവിധായകന്‍ ആയിരുന്ന മനോജ് ആണ്. പ്രണയ വിവാഹമാണ്. മനോജ് ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍ വന്ന് ആലോചിക്കാനാണത്രെ ഗൗരി പറഞ്ഞത്. അതിന് മുന്‍പ് ചില കണ്ടീഷന്‍ താന്‍ മുന്നോട്ട് വച്ചിരുന്നു എന്നും ഗൗരി പറഞ്ഞിരുന്നു. അഭിനയം തുടരണം, അച്ഛനെയും അമ്മയെയും മരണം വരെ നോക്കണം എന്ന്. അത് മനോജ് അംഗീകരിച്ചതോടെ ഫെബ്രുവരിയില്‍ വിവാഹ നിശ്ചയം നടന്നു
എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സീരിയലുകളിലും ഗൗരി വേഷമിട്ടിരുന്നു. സീ കേരളയിലെ പരമ്പരയായ കയ്യെത്തും ദൂരത്തിലെ മിനിസ്റ്റര്‍ ഗായത്രി ദേവിയായും ഗൗരി തിളങ്ങിയിരുന്നു. ശാലീന സൗന്ദര്യം എന്നാണ് മലയാളികള്‍ ഗൗരിയെ പറയുന്നത്. അതുകൊണ്ടുതന്നെ ഗൗരി നാടന്‍ വേഷങ്ങളില്‍ എത്തുമ്പോള്‍ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. ഗൗരിയുടെ അത്തരത്തിലുള്ള പാവം കഥാപാത്രങ്ങളാണ് മലയാളികള്‍ക്ക് ഏറെ ഇഷ്ടം.
വിവാഹത്തിന് ഒരുപാട് ആഭരങ്ങളും ആര്‍ഭാടങ്ങളും കാണിക്കുന്ന എല്ലാവര്‍ക്കും മാതൃക ആവുകയാണ് ഗൗരി. സ്വര്‍ണ ആഭരണങ്ങള്‍ അല്ല പകരം ഇമിറ്റേഷന്‍ ആഭരണങ്ങളാണ് ഗൗരി കല്യാണത്തിന് വാങ്ങിക്കുന്നത്. തനിക്ക് സ്വര്‍ണം ഇന്‍വസ്റ്റ് ചെയ്യുന്നതിനോട് താത്പര്യമില്ല എന്ന് ഗൗരി പറയുന്നു. വിവാഹ ദിവസം നല്ലപോലെ ഒരുങ്ങുന്നത് ഏതൊരു പെണ്ണും കാണുന്ന സ്വപ്നമാണ്. എനിക്കും ഇഷ്ടമുള്ള കാര്യമാണ് ഒരുങ്ങുന്നത്. പക്ഷെ അതിന് സ്വര്‍ണ ആഭരണങ്ങള്‍ തന്നെ വേണം എന്നില്ലെന്നും ഇത് പോലുള്ള ഇമിറ്റേഷന്‍ ഗോള്‍ഡ് ആയാലും മതി എന്നും ഗൗരി പറയുന്നു. പെണ്‍കുട്ടികളെ കല്യാണത്തിന് അണിഞ്ഞൊരുങ്ങി കാണാന്‍ എല്ലാ അച്ഛനമ്മമാരും ആഗ്രഹിക്കുന്നതാണ്.അവര്‍ക്കും ഇത്തരം ഇമിറ്റേഷന്‍ ആഭരണങ്ങള്‍ വളരെ അധികം സഹായകരമാണ്. സ്ഥിരം ഉപയോഗിയ്ക്കുന്ന ആഭരണങ്ങള്‍ വാങ്ങി സൂക്ഷിക്കുകയും അല്ലാതെ കല്യാണത്തിന് വേണ്ടി മാത്രം ഹെവി ആഭരണങ്ങള്‍ വാങ്ങേണ്ടതില്ല എന്നും ഗൗരി പറയുന്നു.