Latest News

സാന്ത്വനത്തിലെ കീരിയും പാമ്പും; ക്യാമറ മാറ്റിയപ്പോള്‍ എന്തൊരു സ്‌നേഹം; ഗോപിക അനിയും രക്ഷയും ലൊക്കേഷനിലെ സ്‌നേഹം

Malayalilife
സാന്ത്വനത്തിലെ കീരിയും പാമ്പും; ക്യാമറ മാറ്റിയപ്പോള്‍ എന്തൊരു സ്‌നേഹം; ഗോപിക അനിയും രക്ഷയും ലൊക്കേഷനിലെ സ്‌നേഹം

ഷ്യാനെറ്റില്‍ അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ച സീരിയലാണ് സാന്ത്വനം. വാനമ്പാടി എന്ന സൂപ്പര്‍ഹിറ്റ് സീരിയലിന് ശേഷം ചിപ്പി രഞ്ജിത്ത് നിര്‍മ്മിച്ച് കേന്ദ്രകഥാപാത്രമാകുന്ന സീരിയലാണ് ഇത്. സംപ്രേക്ഷണം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സീരിയല്‍ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. ശ്രീദേവി എന്ന കഥാപാത്രമായിട്ടാണ് ചിപ്പി സീരിയലില്‍ എത്തുന്നത്. കുട്ടികളില്ലാത്ത എന്നാല്‍ ഭര്‍ത്താവിന്റെ അനുജന്‍മാരെ മക്കളായി കാണുന്ന ശ്രീദേവി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഇവരുടെ കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളാണ് സീരിയലിന്റെ പ്രമേയം.

സീരിയലില്‍ ചിപ്പിയുടെ ഭര്‍ത്താവായി എത്തുന്നത് നടന്‍ രാജീവ് പരമേശ്വരനാണ്. മറ്റ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത് നടന്‍ ഗിരിഷ് നമ്പ്യാര്‍, സജിന്‍ ടിപി, അച്ചു സുഗന്ധ് എന്നിവരാണ്.  നടി ഗോപിക അനിലാണ് സീരിയലില്‍ അഞ്ജലിയായി എത്തുന്നത്. ഇടയ്ക്കിടെ ഇണക്കവും പിണക്കവും സംഭവിക്കുന്ന സീരിയലിലെ പല മുഹൂര്‍ത്തങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സീരിയലില്‍ ജ്യേഷ്ഠാനായനമ്ാരുടെ ഭാര്യമാരായ അഞ്ജലിയായും അപര്‍ണയായും അഭിനയിക്കുന്നത് നടി രക്ഷ രാജും ഗോപിക അനിലുമാണ്.


അപര്‍ണ്ണയുടെ പിറന്നാള്‍ ആഘോഷത്തിന് പിന്നാലെ ഇവര്‍ വഴക്കിടുകയും കീരിയും പാമ്പും ആകുകയുമായിരുന്നു. എന്നാല്‍ കേക്ക് മുറിക്കുന്ന എപ്പിസോഡിലെ ചില മനോഹര ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ഇവരുടെ സൗഹൃദം വരച്ചു കാട്ടുന്ന ചിത്രങ്ങളാണ് ഇത്. നിരവധി ഫാന്‍സ് ഗ്രൂപ്പുകളാണ് അഞ്ജുവിനും അപ്പുവിനും ഉളളത്. ഇവ്രുടെ ,ഹോദരസ്‌നേഹത്തെക്കുറിച്ച് പലപ്പോഴും പോസ്റ്റുകള്‍ എത്താറുണ്ട്.

gopika raksha malayalam serial girls heroine villian

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക