ഏഷ്യാനെറ്റിലെ ഗീതാഗോവിന്ദത്തിലും അപ്രതീക്ഷിത പിന്മാറ്റം; പോറ്റമ്മയായി എത്തുന്ന രാധികയുടെ റോളിലെത്തുന്ന നടി ശ്വേതാ വെങ്കട്ട് സീരിയലില്‍ നിന്നും പിന്മാറി; പകരക്കാരിയായി എത്തുക പ്രേമി വെങ്കട്ട്

Malayalilife
 ഏഷ്യാനെറ്റിലെ ഗീതാഗോവിന്ദത്തിലും അപ്രതീക്ഷിത പിന്മാറ്റം; പോറ്റമ്മയായി എത്തുന്ന രാധികയുടെ റോളിലെത്തുന്ന നടി ശ്വേതാ വെങ്കട്ട് സീരിയലില്‍ നിന്നും പിന്മാറി; പകരക്കാരിയായി എത്തുക പ്രേമി വെങ്കട്ട്

ഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലാണ് ഗീതാഗോവിന്ദം. സാജന്‍ സൂര്യയും ഡോ. ബിന്നി സെബാസ്റ്റ്യനും നായികാനായകന്മാരായി എത്തുന്ന ഈ പരമ്പര പ്രേക്ഷക പ്രിയം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. മധ്യ വയസുകടന്ന ബിസിനസ്മാനായ ഗോവിന്ദ് ഗീതാഞ്ജലി എന്ന പെണ്‍കുട്ടിയെ പ്രണയിക്കുന്നതും തുടര്‍ന്നുള്ള അവരുടെ വിവാഹവും ജീവിതവും ഒക്കെയാണ് പരമ്പരയിലൂടെ പറഞ്ഞുവെക്കുന്നത്. ഗോവിന്ദിനും ഗീതാഞ്ജലിയ്ക്കും അപ്പുറം ഗോവിന്ദിന്റെയും പെറ്റമ്മയും പോറ്റമ്മയും ഒക്കെ പരമ്പരയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഗോവിന്ദിന്റെ യഥാര്‍ത്ഥ അമ്മയായ വിജയ ലക്ഷ്മി സുബ്രഹ്മണ്യം എന്ന കഥാപാത്രം കൈകാര്യം ചെയ്യുന്നത് നടി അംബികയാണ്. പോറ്റമ്മയായ രാധികയായി എത്തുന്നത് ശ്വേതാ വെങ്കട്ട് എന്ന നടിയും.

എന്നാലിപ്പോഴിതാ, രാധിക എന്ന കഥാപാത്രം ഉപേക്ഷിച്ച് പരമ്പരയില്‍ നിന്നും പിന്മാറിയിരിക്കുകയാണ് ശ്വേത. തമിഴ്നാട്ടുകാരിയായ ശ്വേതയ്ക്കു പകരം പ്രേമി വെങ്കട്ട് എന്ന നടിയും ആ വേഷത്തിലേക്ക് എത്തിക്കഴിഞ്ഞു. കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ് ശ്വേത മലയാള മിനിസ്‌ക്രീന്‍ രംഗത്തേക്ക് എത്തിയത്. നടി മീരാ വാസുദേവും കെകെ മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തിയ പരമ്പരയില്‍ നായകന്റെ കാമുകിയായി വില്ലത്തി വേഷത്തിലെത്തിയ നടിയായിരുന്നു ആദ്യം ശ്വേത. ദേവിക എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ച വച്ച ശ്വേത കോവിഡ് കാലമായപ്പോഴാണ് പരമ്പരയില്‍ നിന്നും പിന്മാറിയത്. വേദികയായി എത്തിയ ശ്വേതയെ മലയാളികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഒന്ന് മുതല്‍ 56 വരെ ഉള്ള എപ്പിസോഡുകളില്‍ ആയിരുന്നു ശ്വേതാ വെങ്കിട്ട് ആയിരുന്നു വേദികയായി അഭിനയിച്ചത്.

മലയാളിയാണ് എന്നാണ് പലരും കരുതി ഇരുന്നത് എങ്കിലും ശ്വേതാ തമിഴ്നാട് സ്വദേശിനിയാണ്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന താരം തമിഴ് സീരിയല്‍ സിനിമ രംഗത്ത് സജീവം ആണ്. ലോക്ക്ഡൗണ്‍ കാലത്ത് അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്ര ബുദ്ധിമുട്ട് ആയത് കൊണ്ട് ആളാണ് കുടുംബ വിളക്കില്‍ നിന്നും പിന്മാറിയത്. പിന്നാലെയാണ് സുഹൃത്തായ ശ്രീകാന്ത് ശ്രീനിവാസനെ ശ്വേത വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. പിന്നാലെ ഗര്‍ഭിണിയാവുകയും ചെയ്തു. പിന്നീട് ഒരിടക്കാലത്തിനു ശേഷമാണ് ഗീതാഗോവിന്ദത്തിലൂടെ മലയാള മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തിയത്.

സ്വന്തം പ്രായത്തില്‍ കവിഞ്ഞ കഥാപാത്രമാണെങ്കിലും ഗീതാഗോവിന്ദത്തിലേക്കുള്ള ശ്വേതയുടെ വരവ് പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. രണ്ടു വര്‍ഷത്തിലധികം രാധികയായി നിറഞ്ഞു നിന്ന ശ്വേത അപ്രതീക്ഷിതമായിട്ടാണ് ഇപ്പോള്‍ വീണ്ടും പരമ്പരയില്‍ നിന്നും പിന്മാറിയിരിക്കുന്നത്. പകരം മറ്റൊരു താരം പരമ്പരയിലേക്ക് എത്തുകയും ചെയ്തു. പ്രേമി വെങ്കട്ട് എന്ന തമിഴ്നടിയാണ് രാധികയായി ഇപ്പോള്‍ എത്തിയിരിക്കുന്നത്. പ്രേമിയുടെ ആദ്യ മലയാളം സീരിയലാണിത്. എന്നാല്‍ യാതൊരു പരിചയക്കുറവുകളുമില്ലാതെയാണ് താരം പുതിയ വേഷം കൈകാര്യം ചെയ്ത് ആദ്യ എപ്പിസോഡ് തന്നെ സൂപ്പറാക്കിയിരിക്കുന്നത്.
 
ഒരാണ്‍കുഞ്ഞിന്റെ അമ്മയായ ശ്വേത സ്വകാര്യ ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ കാരണമാണ് ഗീതാഗോവിന്ദത്തില്‍ നിന്നും പിന്മാറിയതെന്നാണ് റിപ്പോര്‍ട്ട്. സീരിയലിനു പുറത്തുള്ള ജീവിതം ഒരു തനി നാടന്‍ വീട്ടമ്മയായി ജീവിക്കുന്ന താരം കൂടിയാണ് ശ്വേത. സീരിയലില്‍ അല്ലാതെ മേക്കപ്പില്‍ ശ്വേതയെ കാണാന്‍ ആകില്ല. തായുമാനവന്‍ എന്ന സീരിയലിലൂടെയാണ് ശ്വേത അഭിനയരംഗത്തെത്തിയത്. പിന്നെ സിനിമകളിലും വേഷമിട്ടു. ശ്വേതാ തമിഴില്‍ അഭിനയിച്ച പൊന്മകള്‍ വെന്താല്‍ ചിന്നത്തമ്പി എന്നി സീരിയലുകള്‍ വമ്പന്‍ വിജയങ്ങള്‍ ആയിരുന്നു.

geetha govindam asianet serial

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES