പലപ്പോഴും സിനിമയിലെ നായികമാരെക്കാള്‍ ജനപ്രീതി നേടുന്നതും പ്രേക്ഷക മനസ്സില്‍ ചേക്കേറുന്നതും സീരിയല്‍ നായികമാരാണ്. വീട്ടമമ്മമാരാണ് അധികം മിനിസ്‌ക്രീനിന്റെ ആരാധകര്‍ എന്നത് തന്നെയാണ് അതിന് കാരണവും. അത്തരത്തില്‍ നിരവധി നായികമാരാണ് മിനിസ്‌ക്രീനില്‍ നിന്നും വിടപറഞ്ഞിട്ടും പ്രേക്ഷക മനസ്സില്‍ കുടിയിരിക്കുന്നത്. ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായിരുന്നു ചന്ദനമഴ. സീരിയലിലെ അമൃത പ്രേക്ഷകര്‍ക്ക് ഇന്നും പ്രിയങ്കരിയാണ്. നടിയുടെ വിവാഹമോചന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. എങ്കിലും ഡിവോഴ്‌സിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു മേഘ്‌ന.
പുതിയ യൂടൂബ് ചാനല്‍ ആരംഭിച്ചുകൊണ്ടായിരുന്നു മേഘ്‌ന പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിയത്. മേഘ്‌നാസ് സ്റ്റ്യൂഡിയോ ബോക്‌സ് എന്ന യൂട്യൂബ് ചാനലിന് ആരംഭിച്ച് കുറച്ച് നാളുകള്‍ക്കുളളില്‍ തന്നെ നിരവധി സബ്സ്‌ക്രൈബേഴ്സിനെയും ലഭിച്ചു. യൂടൂബ് ചാനലില്‍ നടിയുടെതായി വന്ന മിക്ക വീഡിയോകളും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം യൂടൂബ് ചാനല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തെങ്കിലും ഓണത്തിന് ശേഷം നടിയുടെ പുതിയ വീഡിയോകളൊന്നും വന്നിരുന്നില്ല. മേഘ്‌ന എവിടെയാണ്, യൂടൂബ് ചാനല്‍ നിര്‍ത്തിയോ എന്നൊക്കെയുളള സംശയങ്ങളുമായി ആരാധകര്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ മേഘ്‌നയുടെ ആദ്യ ഭര്‍ത്താവിന്റെ സഹോദിരയായ ഡിംപിള്‍ ചാനല്‍ ആരംഭിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. അപ്പോഴും മേഘ്‌ന എവിടെയെന്നാണ് ആരാധകര്‍ തിരക്കിയത്. ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്നും ഇടവേളയ്ക്ക് കാരണമെന്തെന്നും പറഞ്ഞ് എത്തിയിരിക്കയാണ് മേഘ്‌ന.
ചാനല്‍ നിര്‍ത്തിയോ? മേഘ്ന യൂട്യൂബ് ചാനല്‍ നിര്‍ത്തിയോ, മേഘ്ന സ്റ്റുഡിയോ ബോക്സ് കെട്ടിപ്പൂട്ടി. യൂട്യൂബില്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ കണ്ടിരുന്നു. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് ചോദിച്ചായിരുന്നു മേഘ്ന എത്തിയത്. ഒരു സൈഡില്‍ പേഴ്സണല്‍ വര്‍ക്ക്, മറ്റൊരു വശത്ത് പ്രൊഫഷണല്‍ വര്‍ക്ക് രണ്ടും കൂടി നല്ല ബ്രഡ് ഓംലറ്റ് പോലെയായി. കുറച്ച് നാളുകളായി വീഡിയോ ഒന്നും ചെയ്യാനായിരുന്നില്ല. വീഡിയോ എടുക്കുന്നുണ്ടായിരുന്നുവെങ്കിലും അത് എഡിറ്റ് ചെയ്യാനും പോസ്റ്റ് ചെയ്യാനുമൊന്നുമുള്ള സമയമുണ്ടായിരുന്നില്ല. ചെന്നൈയിലാണ് മേഘ്‌ന താമസിക്കുന്നത്. താരത്തിനൊപ്പം അമ്മയും അമ്മാമയുമുണ്ട്. വാച്ചിയമ്മയെന്നാണ് മേഘ്‌ന അമ്മാമ്മയെ വിളിക്കുന്നത്.
വാച്ചിയമ്മയുടെ കൈക്ക് പരിക്ക് പറ്റിയിട്ടുണ്ടായിരുന്നു. പ്ലേറ്റിടണമെന്നൊക്കെയായിരുന്നു പറഞ്ഞത്. പ്രായം പരിഗണിച്ച് അത് വേണ്ടെന്ന് വെക്കുകയായിരുന്നു. സിദ്ധ ചികിത്സ നോക്കുകയായിരുന്നു. ആഴ്ചയില്‍ ഒരുദിവസം കെട്ടാനും അഴിക്കാനുമൊക്കെ പോവേണ്ടതുണ്ടായിരുന്നു. അതിനാല്‍ തിരക്കിലായിപ്പോയി.അതൊടൊപ്പം തന്നെ ബിഗ് ബോസ് സീസണ്‍ 4 തുടങ്ങിയപ്പോള്‍ കമല്‍ഹാസന്‍ സാറിന്റെ ട്രിബ്യൂട്ട് ഡാന്‍സ്- ക്ലാസിക്കല്‍ ഞാനാണ് ചെയ്തത്. അതുപോലെയുള്ള കുറച്ച് ഷോകളുണ്ടായിരുന്നു. അങ്ങനെ കുറച്ച് തിരക്കിലായിരുന്നു. യൂട്യൂബില്‍ ഇടാനായി വീഡിയോ എടുത്തിരുന്നു. ഇടയ്ക്ക് കാലിന് ചെറിയൊരു സ്ട്രെയിനുണ്ടായിരുന്നതും യൂട്യൂബില്‍ സജീവമാകുന്നതിന് തടസമായി.
നിങ്ങളുടെ കമന്‍സെല്ലാം ഞാന്‍ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു. നമ്മള്‍ സ്വന്തമായി ചെയ്യുന്ന കാര്യത്തിന് അംഗീകാരം കിട്ടുകയെന്നുള്ളത് വലിയ കാര്യമാണ്. യൂട്യൂബില്‍ ചെയ്യുന്നത് അങ്ങനെയുള്ള കാര്യമാണ്. എത്ര വ്യൂയായി എന്നൊക്കെ ഇടയ്ക്ക് പോയി നോക്കാറുണ്ട്. അതൊക്കെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടായിരുന്നു. എന്തൊക്കെ തിരക്കുകളുണ്ടായാലും യൂട്യൂബ് വീഡിയോസ് ചെയ്യുമെന്ന് ഞാന്‍ ഉറച്ച തീരുമാനം എടുത്തിട്ടുണ്ട്. കൃത്യമായി വീഡിയോ ചെയ്യും എന്തായാലും എന്നും താരം വ്യക്തമാക്കുന്നു.