യൂടൂബില്‍ പുതിയ ഫീച്ചര്‍ അടുത്ത ആന്‍ഡ്രോയിഡ് ആപ്പ് അപ്ഡേറ്റില്‍ ഹോം പേജിലേക്കുള്ള ഓട്ടോ പ്ലേ ഫീച്ചറായിരിക്കും അവതരിപ്പിക്കുക. ഹോം പേജില്‍ വീഡിയോകളുടെ പല ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത പ്രിവ്യൂ ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യുന്ന വിധത്തിലായിരിക്കും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുക. അതോടൊപ്പം തന്നെ വീഡിയോയുടെ ശബ്ദം മ്യൂട്ട് ചെയ്യാനും വീഡിയോ ദൃശ്യത്തെക്കുറിച്ചുള്ള ലഘുവിവരണവും ലഭ്യമാക്കും.
വീഡിയോകള്‍ പ്ലേ ചെയ്യാതെതന്നെ അവയുടെ സംഗ്രഹം എന്താണെന്ന് മനസിലാക്കാന്‍ സാഹായിക്കുന്ന ഓട്ടോ പ്ലേ ഫീച്ചര്‍ താത്പര്യമില്ലാത്തവര്‍ക്ക് അതു പ്രവര്‍ത്തന രഹിതമാക്കാന്‍ സാധിക്കും. വൈഫൈ ലഭ്യമാകുമ്‌ബോള്‍ മാത്രം ഓട്ടോ പ്ലേ ഫീച്ചര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യം സെറ്റിംഗ്‌സില്‍ ഒരുക്കിയിട്ടുണ്ട്. ആദ്യം ആന്‍ഡ്രോയിഡില്‍ എത്തുന്ന ഈ ഫീച്ചര്‍ ഐ ഫോണ്‍ ഉപയോക്താക്കള്‍ക്കും അടുത്ത അപ്ഡേഷനിലൂടെ അധികം വൈകാതെ എടുത്തമെന്നാണ് റിപ്പോര്‍ട്ട്.