Latest News

സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു; ഹൃദയാഘാതത്തെ തുടര്‍ന്ന് വിട പറഞ്ഞ് സൂപ്പര്‍ഹിറ്റ് സീരിയല്‍ സാന്ത്വനമടക്കമുള്ള ഒരുക്കിയ ഹിറ്റ് സംവിധായകന്‍

Malayalilife
topbanner
സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു; ഹൃദയാഘാതത്തെ തുടര്‍ന്ന് വിട പറഞ്ഞ് സൂപ്പര്‍ഹിറ്റ് സീരിയല്‍ സാന്ത്വനമടക്കമുള്ള ഒരുക്കിയ ഹിറ്റ് സംവിധായകന്‍

ഷ്യാനെറ്റിലെ സാന്ത്വനം അടക്കം നിരവധി സൂപ്പര്‍ ഹിറ്റ് പരമ്പരകള്‍ കുടുംബ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു. 47 വയസു മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കൊല്ലം അഞ്ചല്‍ സ്വദേശിയായ ഇദ്ദേഹം തിരുവനന്തപുരത്ത് പേയാട് ആണ് ഏറെക്കാലമായി താമസിച്ചു വന്നിരുന്നത്. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


ടെലിവിഷന്‍ രംഗത്ത് തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് ആദിത്യന്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സാന്ത്വനമാണ് അദ്ദേഹത്തിന്റെ അവസാനത്തെ പരമ്പര. സിനിമാ- ടെലിവിഷന്‍ രംഗത്തെ പ്രമുഖരടക്കം ആദിത്യന്റെ ആകസ്മിക വേര്‍പാടിന്റെ ഞെട്ടലിലാണ്. പാണ്ഡ്യന്‍ സ്റ്റോര്‍സിന്റെ റീമേക്കാണ് സാന്ത്വനം. മലയാളി പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്ന തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയാണ് സാന്ത്വനം ഒരുക്കുന്നതെന്ന് അദ്ദേഹം മുന്‍പൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അപ്രതീക്ഷിതമായെത്തിയ വിയോഗ വാര്‍ത്തയില്‍ സങ്കടവും നടുക്കവും രേഖപ്പെടുത്തി സഹപ്രവര്‍ത്തകരെല്ലാം എത്തിയിരുന്നു.

ഏഷ്യാനെറ്റിന് എന്നും സൂപ്പര്‍ ഹിറ്റ് പരമ്പരകള്‍ സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം. വാനമ്പാടി, ആകാശദൂത്, അമ്മ തുടങ്ങിയ പരമ്പരകള്‍ക്കു ശേഷമാണ് സാന്ത്വനത്തിലൂടെയും ആദിത്യന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്. ആദിത്യന്‍ സാറിന്റെ പിന്തുണയെക്കുറിച്ച് വാചാലരായി താരങ്ങളും എത്താറുണ്ട്. ഒരു കുടുംബം പോലെ തന്നെയാണ് അദ്ദേഹത്തിന്റെ ലൊക്കേഷന്‍ എന്ന് താരങ്ങള്‍ പറഞ്ഞിരുന്നു. സാന്ത്വനം ഇത്രയധികം ഹിറ്റാവുമെന്ന് താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായ തരത്തിലുള്ള മേക്കിംഗും പ്രമേയവുമാണ് സാന്ത്വനത്തിന്റേത്.

പ്രണാമം ചേട്ടാ, എന്ത് പറയണം എന്നറിയില്ല ജീവിതത്തില്‍ കൂടെ ചേര്‍ത്ത് നിര്‍ത്തി വളര്‍ത്തിയ ഓരോരുത്തരായി കണ്ണ് മുന്നില്‍ നിന്നും പൊടുന്നനെ മാഞ്ഞുപോകുന്നത് വിശ്വസിക്കാന്‍ പറ്റുന്നില്ല എന്താ ചേട്ടാ നിങ്ങളെ കുറിച്ച് പറയേണ്ടത് അറിയില്ല അത്രമാത്രം എന്റെ അഭിനയജീവിതത്തില്‍ ഗുരുനാഥനായും ജീവിതത്തില്‍ ഒരു സഹോദരനെ പോലെയും സ്വാധീനിച്ച അങ്ങേക്ക് എങ്ങനെ ആദരാഞ്ജലികള്‍ അര്‍പ്പിക്കണം എന്നറിയില്ല. ചേട്ടന്റെ കുടുംബത്തിന് എല്ലാം അതിജീവിക്കാന്‍ കരുത്തു നല്‍കട്ടെ ഈശ്വരന്‍ എന്നായിരുന്നു സീരിയല്‍ നടി ഉമ നായര്‍ കുറിച്ചത്. ഇരുവരും വാനമ്പാടി എന്ന സീരിയലില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നവരാണ്.

എന്റെ ആത്മമിത്രവും ഏഷ്യനെറ്റ് 'സാന്ത്വനം' സീരിയലിന്റെ സംവിധായകനുമായ ആദിത്യന്‍ ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതം മൂലം ഈ ലോകത്തോട് വിടവാങ്ങി. എന്ത് കാര്യവും എന്നോട് പറയാറുള്ള പ്രിയ ആദിത്യാ ഒരു യാത്രാമൊഴി പോലും തരാതെ ഞങ്ങളേ വിട്ടു പോയല്ലോ. എന്റെ വിഷമങ്ങള്‍ ഞാനിനി ആരോട് പറയും പ്രിയ മിത്രമേ. അതുകൊണ്ട് തന്നെ പ്രണാമവും ആദരാഞ്ജലിയും ഞാന്‍ മനപ്പൂര്‍വ്വം അര്‍പ്പിക്കുന്നില്ല. കാരണം നിങ്ങളിപ്പോഴും എന്റെ ഉള്ളില്‍ ജീവനോടെ ചൈതന്യത്തോടെ തന്നെ ഉണ്ടെന്ന് ഞാന്‍ വെറുതെയെങ്കിലും വിശ്വസിച്ചോട്ടേ. എന്തൊരു ലോകം ദൈവമേ ഇതെന്നായിരുന്നു മനോജ് കുറിച്ചത്.

ആദരാഞ്ജലികള്‍ പ്രിയ സുഹൃത്തേ. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തു വരുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകന്‍ ആദിത്യന്‍ വിടവാങ്ങി. ജീവിതത്തിന്റെ പാതിയില്‍ എല്ലാം അവസാനിപ്പിച്ച് ധൃതിയില്‍ പോയതെന്തിനാണ് സുഹൃത്തെ, വിട എന്നായിരുന്നു സംവിധായകനും നടി അപ്സരയുടെ ഭര്‍ത്താവുമായ ആല്‍ബി ഫ്രാന്‍സിസ് കുറിച്ചത്.

Read more topics: # ആദിത്യന്‍
director adithyan passes away

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES