Latest News

കുഞ്ഞിന്റെ പേര് പറഞ്ഞ് ഡോണും ഡിവൈനും; കുഞ്ഞിന്റെ നൂലുകെട്ട് തകർത്ത് ആഘോഷിച്ച് ഡിംപലും കുടുംബവും

Malayalilife
കുഞ്ഞിന്റെ പേര് പറഞ്ഞ് ഡോണും ഡിവൈനും; കുഞ്ഞിന്റെ നൂലുകെട്ട് തകർത്ത് ആഘോഷിച്ച് ഡിംപലും കുടുംബവും

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി ഡിംപിള്‍ റോസ്. വിവാഹ ശേഷം അഭിനയത്തില്‍ അത്ര സജീവമല്ലാത്ത താരം സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു നടിയുടെ സഹോദരന്‍ ഡോണ്‍ ടോണിയുടെ രണ്ടാം വിവാഹം നടന്നത്. നടി മേഘ്നാ വിന്‍സെന്റുമായുളള വിവാഹ മോചന ശേഷമാണ് ഡോണ്‍ വീണ്ടും വിവാഹം കഴിച്ചത്. കോട്ടയം സ്വദേശിയായ ഡിവൈന്‍ ക്ലാരയെ ആണ് ഡോണ്‍ ജീവിത സഖിയാക്കിയത്. തൃശ്ശൂരില്‍ വെച്ച് നടന്ന ലളിതമായ വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. അതേസമയം ഈ വര്‍ഷം ജനുവരി 21നാണ് ഇവര്‍ക്ക് കുഞ്ഞ് പിറന്നത്. കുഞ്ഞിന് ഇവാന്‍ തോമസ് ഡോണ്‍ എന്നാണ് ഡോണും ഡിവൈനും പേരിട്ടത്.


തന്റെ യൂട്യൂബ് ചാനല്‍ വഴി വിശേഷങ്ങളൊക്കെ പങ്കുവച്ച് ഡിംപിള്‍ എത്താറുണ്ട്. പാചകവും ഡിവൈനിന്റെ ബേബി ഷവര്‍ യാത്രകളും ക്രിസ്തുമസ് ആഘോഷവുമെല്ലാം ഡിവൈന്‍ ചാനലിലൂടെ പങ്കുവയക്കാറുണ്ട്. ഇപ്പോള്‍ തൊമ്മുവിന്റെ നൂലുകെട്ട് വിശേഷങ്ങളാണ് ഡിംപിള്‍ പങ്കുവച്ചിരിക്കുന്നത്. വീട്ടില്‍ വച്ച് നടന്ന ചടങ്ങിന്റെ മനോഹരമായ വീഡിയോ ആണ് ഡിംപിള്‍ പങ്കുവച്ചത്.

ബിസിനസുകാരനാണ് ഡിംപിള്‍ റോസിന്റെ സഹോരന്‍ ഡോണ്‍. മേഘ്ന വിന്‍സെന്റുമായുളള വിവാഹത്തിന് ശേഷമാണ് ഡോണ്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. പിന്നീട് ഇവരുടെ വിവാഹ മോചനവും വാര്‍ത്തകളില്‍ ഇടംപിടിച്ചു. മലയാളത്തിലും അന്യഭാഷയിലും സജീവമായിരുന്നു മേഘ്‌ന.
ജീവിതത്തിലുണ്ടായ പ്രതിസന്ധികള്‍ക്ക് ശേഷം ഇപ്പോള്‍ ഡിംപിള്‍ റോസിന്റെയും ഡോണിന്റെയും കുടുംബം സന്തോഷത്തിലാണ്. വിവാഹ മോചന ശേഷം ചെന്നൈയിലായിരുന്നു മേഘ്ന സ്ഥിരതാമസമാക്കിയത്.  മേഘ്നാ സ്റ്റുഡിയോ ബോക്സ് എന്ന പേരില്‍ യൂടൂബ് ചാനല്‍ തുടങ്ങിയിരുന്നു താരം. യൂടൂബിലൂടെയാണ് അടുത്തിടെ നടി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. നടി എന്നതിലുപരി നര്‍ത്തകി കൂടിയാണ് മേഘ്ന ഇപ്പോള്‍ സ്‌റ്റേജ് ഷോകളില്‍ പരിപാടി അവതരിപ്പിച്ച സജീവമാണ് താരം.

dimple rose malayalam serial movie child artist baby

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക