Latest News

ബിഗ് ബോസ് താരം ദില്‍ഷ പ്രസന്നന് സ്വപ്‌ന സാക്ഷാത്കാരം; ആഡംബരങ്ങള്‍ ഒഴിവാക്കി തന്റെ പുതിയ വീട്ടിലേക്ക് കയറി താരം; ഒരുപാട് സ്ട്രഗിള്‍ ചെയ്യേണ്ടിവന്നു ഇപ്പോള്‍ സന്തോഷത്തിലെന്ന്‌ താരം പങ്ക് വക്കുമ്പോള്‍; കൊയിലാണ്ടിയിലെ പുതിയ വീടിന്റെ ഗൃഹപ്രവേശന വീഡിയോ കാണാം

Malayalilife
ബിഗ് ബോസ് താരം ദില്‍ഷ പ്രസന്നന് സ്വപ്‌ന സാക്ഷാത്കാരം; ആഡംബരങ്ങള്‍ ഒഴിവാക്കി തന്റെ പുതിയ വീട്ടിലേക്ക് കയറി താരം; ഒരുപാട് സ്ട്രഗിള്‍ ചെയ്യേണ്ടിവന്നു ഇപ്പോള്‍ സന്തോഷത്തിലെന്ന്‌ താരം പങ്ക് വക്കുമ്പോള്‍; കൊയിലാണ്ടിയിലെ പുതിയ വീടിന്റെ ഗൃഹപ്രവേശന വീഡിയോ കാണാം

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്കിടയില്‍  പ്രിയങ്കരി ആയിട്ട് മാറിയ  താരമാണ് ദില്‍ഷ പ്രസന്നന്‍. പിന്നീട്‌ടൈറ്റില്‍ വിന്നര്‍ പട്ടം നേടികൊണ്ട് ബിഗ് ബോസ് മലയാളത്തില്‍ ചരിത്രം കുറിച്ച വ്യക്തിയായി താരം മാറി.ഡിഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെ ആയിരുന്നു ദില്‍ഷ ശ്രെദ്ധ നേടിയത്. പിന്നിട് ബിഗ് ബോസിലേക്ക് ആണ് എത്തിയത്.നിരവധി ആരാധകരെ ആയിരുന്നു വളരെ ചെറിയ സമയം കൊണ്ട് തന്നെ ദില്‍ഷ നേടിയത്. ബിഗ്‌ബോസിന്റെ ഉള്ളില്‍ ആയിരിക്കുമ്പോള്‍ വലിയൊരു ആരാധകനിരയെ സ്വന്തമാക്കിയ ദില്‍ഷ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തെത്തിയത് വിജയിയായി ആയിരുന്നു.

ഒരു സാധാരണ മത്സരാര്‍ത്ഥിയെന്ന് പലരും വിലയിരുത്തിയ താരം പിന്നീട് അസാധാരണമായ രീതിയില്‍ മുന്നേറുന്നതായിരുന്നു കണ്ടത്. ഒടുവില്‍ പലവിധ വിവാദങ്ങള്‍ ഉയര്‍ന്നെങ്കിലും മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ആദ്യ വനിത വിജയി എന്ന നേട്ടം കോഴിക്കോടുകാരിയായ ദില്‍ഷയ്ക്ക് സ്വന്തമായി. ഇപ്പോളിതാ സ്വപ്‌ന സാക്ഷാത്കാര സന്തോഷത്തിലാണ് താരം. കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് പന്തലായിനിയിലാണ് താരം വീട് സ്വന്തമാക്കിയത്.

ആഡംബരങ്ങള്‍ ഒഴിവാക്കി തികച്ചും ലളിതമായ ചടങ്ങിലാണ് താരം ഇന്ന് ഗൃഹപ്രവേശന ചടങ്ങ് നടത്തിയത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്ത്. വളരയധികം സന്തോഷമുണ്ടെന്നും താനും സഹോദരങ്ങളും വളരെയധികം സ്ട്രഗിള്‍ ചെയ്താണ് ഈ നേട്ടത്തിലെക്ക് എത്തിയതെന്നും താരം പങ്ക് വച്ചു.

ഷോ കഴിഞ്ഞതിന് പിന്നാലെ വലിയ രീതിയുള്ള സൈബര്‍ അധിക്ഷേപങ്ങള്‍ക്കും വിധേയയായ വ്യക്തിയായിരുന്നു ദില്‍ഷ.ഷോയ്ക്കിടയില്‍ സഹമത്സരാര്‍ത്ഥി റോബിന്‍ ദില്‍ഷയോട് പ്രണയാഭ്യാര്‍ത്ഥന നടത്തിയിരുന്നു, എന്നാല്‍ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ദില്‍ഷ റോബിനോട് നോ പറഞ്ഞതിനെ തുടര്‍ന്ന് വലിയ രീതിയില്‍ സൈബര്‍ ആക്രമണമാണ് ദില്‍ഷയും കുടുംബവും നേരിടേണ്ടി വന്നത്. 

ഒരു ഡാന്‍സര്‍ കൂടിയായ ദില്‍ഷ അമൃത ടിവിയിലും മഴവില്‍ മനോരമയിലെയും ഡാന്‍സ് റിയാലിറ്റി ഷോകളില്‍ വളരെ മികച്ച പ്രകടനം കാഴ്ചവച്ചു.ബിഗ് ബോസിലെത്തും മുമ്പ് ഡിഫോര്‍ ഡാന്‍സിലൂടെ ശ്രദ്ധ നേടിയ താരം ഡേര്‍ ദി ഫിയര്‍ എന്ന ഷോയിലും ദില്‍ഷ പങ്കെടുത്തിട്ടുണ്ട്.ഇത് കൂടാതെ ടെലിവിഷന്‍ സീരിയലുകളിലും ദില്‍ഷ അഭിനയിച്ചിട്ടുണ്ട്.

dilsha prasannan new home

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES