സീതാകല്യാണം സീരിയലിലെ നായിക സീതയായി പ്രേക്ഷകമനസുകള്‍ കീഴടക്കികൊണ്ടിരിക്കുന്നത് നടി ധന്യ മേരി വര്‍ഗീസാണ്. സിനിമയില്‍ നിന്നും വിവാഹശേഷം ഇടവേളയെടുത്ത നടി ഇപ്പോള്‍ സീരിയലില്‍ തിളങ്ങുകയാണ്. ഒരു തട്ടിപ്പുകേസിന്റെ പേരില്‍ ജയില്‍വാസവും പോലീസ് കേസും ഉള്‍പെടെ ഒട്ടെറെ വിഷമാവസ്ഥകള്‍ക്ക് ശേഷമാണ് നടി സീരിയല്‍ ലോകത്തേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയത്. വലിയ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് വീണെന്നും തന്റെ മകന് വേണ്ടിയാണ് സീരിയലിലേക്ക് തിരിച്ചെത്തിയതെന്നും നേരത്തെ ധന്യ തുറന്നുപറഞ്ഞിരുന്നു. നടന്‍ കൂടിയായ ജോണിനെയാണ് ധന്യ വിവാഹം കഴിച്ചിരിക്കുന്നത്. മഴവില്‍ മനോരമയിലെ അനുരാഗം എന്ന സീരിയലില്‍ നായകനായി ജോണും സീരിയല്‍ രംഗത്ത് തിളങ്ങുകയാണ്. തന്റെ കുടുംബച്ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവച്ച് ധന്യ എത്താറുണ്ട്.
കഴിഞ്ഞ ദിവസം ആയിരുന്നു താരത്തിന്റെ പിറന്നാള്‍. ഭര്‍ത്താവും നടനും ആയ ജോണ്‍ ആണ് ഭാര്യയുടെ പിറന്നാള്‍ ദിന വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്ക് വച്ചത്. ധന്യ പ്രതീക്ഷിക്കാതെ ലഭിച്ച അപ്രതീക്ഷിത സമ്മാനത്തെക്കുറിച്ചും, സീത കല്യാണത്തിലെ താരങ്ങള്‍ പങ്കെടുത്ത വിശേഷങ്ങളും ചിത്രങ്ങളും ജോണ്‍ ഫേസ് ബുക്കിലൂടെ പങ്ക് വച്ചു.
ഇന്നു ധന്യയുടെ പിറന്നാള്‍. പതിവ് പോലെ വലിയ ആഘോഷങ്ങള്‍ ഒന്നും ഇല്ലാതെ ഒരു ചെറിയ കേക്ക് കട്ടിങ്ങില്‍ ഒതുക്കാന്‍ തയാറെടുത്ത ധന്യക്ക് കിട്ടിയ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമായിരുന്നു ഇന്നലെ രാത്രിയില്‍ ലഭിച്ചത്. അവളുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന അവളുടെ ഗുരുവും കരിയറിന്റെ ഏതു കാര്യത്തിനും അഭിപ്രായം ചോദിക്കുകയും ചെയ്യുന്ന മധുപാല്‍ സാര്‍ സര്‍പ്രൈസ് വിസിറ്റ് ചെയ്തു. അതോടൊപ്പം സീതാകല്യാണം കുടുംബത്തില്‍ നിന്നും പ്രിയപ്പെട്ട അനൂപ് ജിത്തു, റെനീഷ എന്നിവരും എത്തി.ധന്യയുടെ പ്രിയകൂട്ടുകാര്‍ റെനിയും സ്റ്റെഫിയും എന്നും ഞങ്ങളുടെ കൂടെയുള്ള ഞങ്ങളുടെ അനുജന്‍ അരുണ്‍ ജെറോം പിന്നെ അവരുടെ നാഥാനിയകുട്ടിയും വന്നപ്പോള്‍ കേക്ക് കട്ടിങ് ഒരു സംഭവമായി.