Latest News

ആദ്യത്തെ കണ്മണി ആണ്‍കുട്ടിയാണ്,ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും ഒരുപാട് നന്ദി: ദേവിക അമ്മയായ സന്തോഷം പങ്കുവച്ച് ഭര്‍ത്താവും സംഗീത സംവിധായകനുമായ വിജയ് മാധവ്

Malayalilife
ആദ്യത്തെ കണ്മണി ആണ്‍കുട്ടിയാണ്,ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും ഒരുപാട് നന്ദി: ദേവിക അമ്മയായ സന്തോഷം പങ്കുവച്ച് ഭര്‍ത്താവും സംഗീത സംവിധായകനുമായ വിജയ് മാധവ്

ടിയും അവതാരികയുമായ ദേവിക നമ്പ്യാര്‍ അമ്മയായി. ഭര്‍ത്താവും ഗായകനുമായ വിജയ് മാധവാണ് സന്തോഷവാര്‍ത്ത പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും കുഞ്ഞ് പിറന്ന വിവരം പുറത്തുവിട്ടത്. 'ആദ്യത്തെ കണ്മണി ആണ്‍കുട്ടിയാണ്, ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും ഒരുപാട് സ്നേഹം നന്ദി,''എന്നാണ് സന്തോഷം പങ്കുവച്ച് വിജയ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്....

നടിയായും അവതാരകയായും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് ദേവിക നമ്പ്യാര്‍. 2011ല്‍ പുറത്തിറങ്ങിയ മദ്യപാനം ആരോഗ്യത്തിന് ഹാനികരം ആയിരുന്നു താരത്തിന്റെ ആദ്യ സിനിമ. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ ദേവിക അവതരിപ്പിച്ചു. നിരവധി ടിവി സീരിയലുകളിലും ദേവിക അഭിനയിച്ചിട്ടുണ്ട്. 

സംഗീത സംവിധായകന്‍ വിജയി മാധവിനെയാണ് താരം വിവാഹം കഴിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരി 22നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷം ഇരുവരും ഒരുമിച്ച് പാടിയ പാട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തങ്ങളുടെ ആദ്യത്തെ കുഞ്ഞിന് വേണ്ടിയുളള കാത്തിരിപ്പിലായിരുന്നു ഇരുവരും.

devika nambiar blessed with baby boy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES